Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിയും കിട്ടും വിവാ​ഹവും നടക്കും പണവും കയ്യിലെത്തും; നിങ്ങളുടെ ഭാ​ഗ്യനിറം ഏതാണെന്ന് അറിയാം..

പുതുവർഷത്തിൽ നിങ്ങളുടെ ജീവിതത്തിലേക്ക് എങ്ങനെയാണ് ഭാ​ഗ്യം കൊണ്ടുവരേണ്ടത് എന്ന് വിശദമായി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
ഓരോ രാശിക്കാരും ചില കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഭാ​ഗ്യം വന്നുചേരുന്നതാണ്. നിറങ്ങൾ‌ നിങ്ങളുടെ ജീവിതത്തിൽ വളരെ പ്രധനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. ഓരോ രാശിക്കാർക്കും ഓരോ നിറങ്ങളുണ്ട്.

വിവാഹം, വിവാഹ നിശ്ചയം, പെണ്ണുകാണൽ, ഇന്റർവ്യൂ എന്നിങ്ങനെ ജീവിത്തതിലെ പ്രധാനപ്പെട്ട അവസരങ്ങളിൽ നിങ്ങളുടെ ഭാ​ഗ്യ നിറമുള്ള വസ്ത്രം ധരിക്കുന്നത് നിങ്ങൾക്ക് കാര്യങ്ങൾ അനുകൂലമാകാൻ സഹായിക്കുന്നതാണ്. ഓരോ രാശിക്കാരുടെയും ഭാ​ഗ്യ നിറം ഏതാണെന്ന് നോക്കാം.

astro

മേടം: ( ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെ): ചുവപ്പാണ് ഈ രാശിക്കാരുടെ ഭാ​ഗ്യ നിറം. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഭാ​ഗ്യം കൊണ്ടുവരും.

ഇടവം ( ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെ ): വെള്ളയാണ് ഈ രാശിക്കാരുടെ ഭാ​ഗ്യ നിറം. പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ വെള്ളം നിറമുള്ള വസ്ത്രം തിരഞ്ഞെടുക്കാം.

മിഥുനം: ( ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെ): പച്ചയാണ് മിഥുനം രാശിക്കാരുടെ ഭാ​ഗ്യ നിറം. കൃത്യമായ തീരുമാനം എടുക്കാൻ ഈ നിറം സഹായിക്കും.

ചിങ്ങം: ( ജന്മ​ദിനം ജൂലായ് 24 മുതൽ ആ​ഗസ്റ്റ് 23 വരെ) ചുവപ്പും ഓറ‍ഞ്ചുമാണ് ഭാ​ഗ്യ നിറം. എല്ലാ കാര്യങ്ങളിലും ശോഭിക്കാൻ ഈ നിറം സഹായിക്കും.

കന്നി: ( ജന്മദിനം ഓ​ഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെയുള്ളവർ): ഇളം പച്ച മുതൽ കടുംപച്ച വരെ ഇവരുടെ ഭാ​ഗ്യനിറമാണ്. സാഹിത്യപരമായ കഴിവുകൾ വർദ്ധിക്കും.

തുലാം( ജന്മ​ദിനം സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെ): വെള്ളയും തിളങ്ങുന്ന വസ്ത്രങ്ങളുമാണ് ഭാ​ഗ്യം. കുടുംബ ജീവിതം സന്തോഷകരമാകും.

വൃശ്ചികം: ( ജന്മദിനം ഒക്ടോബർ 24 മുതൽ നവംബർ 22 വരെ ) ചുവപ്പ് വസ്ത്രങ്ങളാണ് ഈ രാശിക്കാർക്ക് ഭാ​ഗ്യം. എതിരാളികൾക്ക് മേൽ വിജയം നേടാൻ സാധിക്കും.

ധനു: ( ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെ ) : ഈ രാശിക്കാർക്ക് മഞ്ഞ നിറമാണ് ഭാ​ഗ്യം. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഭാ​ഗ്യം ഉണ്ടാവും.

മകരം: ( ജന്മ​ദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെ ): ഈ രാശിക്കാർക്ക് നീലയും കറുപ്പുമാണ് ഭാ​ഗ്യ നിറംയ അലസത മാറാൻ സാഹായിക്കും സാമ്പത്തിക നേട്ടവും ഉണ്ടാവും.

കുംഭം: ( ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെ ) നീലയും കറുപ്പുമാണ് ഈ രാശിക്കാരുടെ ഭാ​ഗ്യ നിറം. ശനി ദോഷം പരി​ഹരിക്കപ്പെടും

മീനം: ( ജന്മദിനം ഫെബ്രുവരി 20 മാർ‌ച്ച് 21 വരെ ): ഇളം മഞ്ഞ് നിറം മുതൽ കടും മഞ്ഞ നിറം വരെയാണ് മീനം രാശിക്കാർക്ക് ഭാ​ഗ്യമെത്തിക്കുന്ന നിറം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+