സാമ്പത്തിക പുരോഗതി, ജോലിയില്‍ ഉയര്‍ച്ച; ഈ 5 രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം അനുഗ്രഹമായിരിക്കും
ഈ വര്‍ഷത്തെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. മേയ് 16ന് ആണ് ചന്ദ്രഗ്രഹണം ദൃശ്യമാകുക. എന്നാല്‍ ഇന്ത്യയില്‍ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കില്ല. നാസയുടെ വെബ്‌സൈറ്റ് നല്‍കിയ അരിയിപ്പ് പ്രകാരം യു എസിലെ പകുതി ഭാഗങ്ങളില്‍ നിന്നും സൗത്ത് അമേരിക്കയില്‍ നിന്നും ബ്ലഡ് മൂണ്‍ കാണാന്‍ സാധിക്കും.

പൂര്‍ണ ചന്ദ്രഗ്രഹണത്തിന് മുമ്പ് ചന്ദ്രന്‍ ചുവന്ന നിറത്തില്‍ കാണപ്പെടും. ഇതിനെ ബ്ലഡ് മൂണ്‍ എന്നാണ് വിളിക്കുക. അതേസമയം, ഈ പൂര്‍ണ ചന്ദ്രനോട് കൂടിയ ചന്ദ്രഗ്രഹണത്തിന് ജ്യോതി ശാസ്ത്രത്തില്‍ വലിയ പ്രത്യേകതകളുണ്ട്. ജ്യോതി ശാസ്ത്ര പ്രകാരം ഗ്രഹണം ഈ അഞ്ച് രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കുമെന്നാണ് വിശ്വസിക്കുന്നത്. ഈ ചന്ദ്രഗ്രഹണം ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമായ നേട്ടം നല്‍കുന്നതെന്ന് പരിശോധിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം അനുകൂലമായ നേട്ടങ്ങള്‍ കൈവരിക്കാനാകും. കച്ചവടക്കാര്‍ വലിയ ലാഭമുണ്ടാക്കാന്‍ സാധിക്കും. വ്യവസായം നടത്തുന്നവര്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ഈ രാശിക്കാര്‍ക്ക് പണം സമ്പാദിക്കാന്‍ സാധിക്കും. കൂടാതെ ജോലി ചെയ്യുന്ന മേഖലയില്‍ വിജയം കൈവരിക്കാനും സാധിക്കും.

ഇടവം
ഈ ചന്ദ്രഗ്രഹണം ഇടവം രാശിക്കാര്‍ക്ക് ശുഭകരമാണ്. ഈ രാശിയിലുള്ളവര്‍ ജീവിതത്തിലെ നന്മകള്‍ക്കായി ഈ സമയത്ത് കാത്തിരിക്കണം. ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടാന്‍ സാധിക്കും. ജോലി സ്ഥലത്ത് ബഹുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം ഏറെ നാളായി ചെയ്യാതെ കിടന്നിരുന്ന സുപ്രധാന ജോലികള്‍ ചെയ്ത് തീര്‍ക്കും.

ചിങ്ങം
ഈ ചന്ദ്ര ഗ്രഹണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമാണ്. ചില സന്തോഷകരമായ വിവരങ്ങള്‍ അവരിലേക്ക് എത്തിച്ചേരും. സാമ്പത്തിക സ്ഥിതികള്‍ മെച്ചപ്പെടാനുള്ള എല്ലാം വഴികളും തെളിയും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും അനുകൂല അന്തരീക്ഷം വന്നു ചേരുകയും ചെയ്യും.

കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം ഒരു തരത്തിസലും ദോഷം ചെയ്യില്ല. ബന്ധങ്ങല്‍ മെച്ചപ്പെടാനും നല്ല വാര്‍ത്തകള്‍ കേള്‍ക്കാനും സാധിക്കും. ചെയ്യുന്ന എല്ലാ ജോലികളിലും വിജയം കണ്ടെത്തും.

കുംഭം രാശിക്കാര്‍ക്ക് ഈ ചന്ദ്ര ഗ്രഹണ സമയം വലിയ ഭാഗ്യം നല്‍കും. പുതിയ ജോലികള്‍ തുടക്കം കുറിക്കാന്‍ ആരംഭിക്കും. എല്ലാ മേഖലകളില്‍ വിജയം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കണം, ഈ സമയത്തെ ചെറിയ പിഴവുകള്‍ നഷ്ടത്തിന് കാരണമായേക്കാം.












Click it and Unblock the Notifications