നിങ്ങളുടെ നേട്ടത്തില്‍ മറ്റുള്ളവര്‍ അസൂയപ്പെടും; ധനലാഭവും പ്രണയ സാഫല്യവും; ഈ രാശിക്കാരാണോ
ഗ്രഹങ്ങളുടെ സംക്രമണം ജ്യോതിഷ ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. 12 രാശിക്കാരിലും ഗ്രഹങ്ങളുടെ സ്വാധീനം ചെലുത്താറുണ്ട്. ചിലര്‍ക്ക് നല്ല ഗുണങ്ങള്‍ വന്നു ചേരുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശം ഫലങ്ങള്‍ വന്നുചേരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 13ന് പ്രധാനപ്പെട്ട ഒരു രാശിമാറ്റം സംഭവിച്ചു കഴിഞ്ഞു. ഈ ദിവസം ചൊവ്വ ഇടവം രാശിയിലേക്കാണ് സംക്രമിച്ചത്. ഇത് ചില രാശിക്കാര്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ കാരണമാകുന്നു.

ഈ സമയത്ത് തന്നെ ശുക്രന്‍ വൃശ്ചിക രാശിയിലേക്ക് പ്രവേശിക്കുന്നുണ്ട്. ചൊവ്വയുടെയും ശുക്രന്റെയും സംയോഗം ചില രാശിക്കാര്‍ക്ക് ധനരാജ യോഗമാണ് സൃഷ്ടിക്കുന്നത്. ഈ നല്ല സമയം, ഡിസംബര്‍ അഞ്ച് ധനുരാശിയില്‍ ശുക്രന്‍ മാറി വരുന്നത് വരെ തുടരും. ഇതോടൊപ്പം ഈ മൂന്ന് രാശിക്കാര്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയത്ത് നേട്ടങ്ങള്‍ കൈവന്നു ചേരുകയെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ സമയത്ത് വലിയ നേട്ടങ്ങളാണ് ഉണ്ടാവുക. ഇവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണിത്. ഇവര്‍ക്ക് ഈ സമയത്ത് ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കും. ഇവരുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നാല്‍ ആളുകളെ എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ സാധിക്കും.

വിവാഹത്തിന് അവസരമുണ്ടാകും. മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശോഭിക്കാന്‍ പറ്റുന്ന സമയമാണ്. നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. നിങ്ങള്‍ ചെയ്യുന്ന കര്‍മ്മങ്ങളില്‍ വിജയമുണ്ടാകും. ബിസ്‌നസ് മേഖലയിലുള്ളവര്‍ക്ക് നേട്ടത്തിന്റെ സമയമാണ്. എല്ലാ കാര്യത്തിലും എല്ലാവരുടെയും പിന്തുണ ലഭിക്കും.

കര്‍ക്കിടകം
ഈ സമയത്ത് കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. വലിയ നേട്ടങ്ങള്‍ ഇവര്‍ക്ക് ഈ സമയത്തുണ്ടാകും. കരിയറിലും മികച്ച സമയമാണ്. ധനലാഭം വന്നുചേരും. കൂടാതെ നിങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാനം വര്‍ദ്ധിക്കും. പ്രണയ ജീവിതത്തില്‍ സന്തോഷം വന്നുചേരും.

വിവാഹത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. ബിസ്‌നസില്‍ വലിയ വളര്‍ച്ചയുണ്ടാകും. വലിയ ലാഭം പ്രതീക്ഷിക്കാം. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാനുള്ള അവസരങ്ങളുണ്ടാകും. ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം നടക്കാനുള്ള അവസരങ്ങള്‍ വന്നുചേരും.

ധനു
ധനു രാശിക്കാരെ സംബന്ധിച്ച് ഏറ്റവും നല്ല സമയമാണ്. ഒരുപാട് ഗുണങ്ങള്‍ ഇവരെ തേടിയെത്തും. ചൊവ്വയും ശുക്രനും ധനു രാശിക്കാര്‍ക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ വന്നുചേരാന്‍ കാരണമാകും. ജീവിതത്തില്‍ സുഖ സൗകര്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകും.

ജീവിതത്തിലെ എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കാന്‍ കാരണമാകും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ ഇത് കാരണമാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഗുണം ലഭിക്കും. വിവാഹം നോക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. ഉടന്‍ തന്നെ വിവാഹം നടക്കാനുള്ള യോഗം കാണുന്നുണ്ട്.












Click it and Unblock the Notifications