വൻ സമ്പത്ത്! നിങ്ങളുടെ പങ്കാളി പിന്തുണ നൽകും; 3 രാശിക്കാർക്കാരുടെ ഭാഗ്യം വെട്ടിത്തിളങ്ങും!
Astrology: ചൊവ്വ ഗ്രഹത്തിന് ഓരോ രാശിക്കാരെയും ഏറെ സ്വാധീനിക്കാൻ കഴിയും. പലതരത്തിലുള്ള നേട്ടങ്ങൾ ഓരോ രാശിക്കാരുടെയും ജീവിതത്തിൽ ഉണ്ടാകും. അതായത് സാമ്പത്തികമായും തൊഴിൽ മേഖലകളിലും എല്ലാം ചൊവ്വയുടെ അനുഗ്രഹം ഉണ്ടാകും.
കഴിഞ്ഞ ജൂൺ 27 - ന് ചൊവ്വ മേടം രാശിയിൽ പ്രവേശിച്ചിരുന്നു. സമാനമായ രാശിയിൽ തന്നെ ഓഗസ്റ്റ് 10 വരെ ചൊവ്വ തുടരും. ഈ കാരണം കൊണ്ട് പല രാശിക്കാർക്കും ജീവിതത്തിൽ ഉടനീളം ഇനി മികച്ച ഭാഗ്യങ്ങൾ ഉണ്ടാകും.
സാധാരണ ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം ഗ്രഹങ്ങളുടെ രാശി മാറ്റം 12 രാശികളെയാണ് സ്വാധീനിക്കുന്നത്. അതേസമയം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് കടക്കുന്ന പ്രക്രിയയാണ് സംക്രമണം എന്ന് പറയുന്നത്. എന്നാൽ ഗ്രഹങ്ങളുടെ സംക്രമണത്തിലൂടെ നല്ലതു മാത്രമല്ല ഓരോ രാശിക്കാരുടെയും ജീവിതത്തിൽ ഉണ്ടാകുന്നത്.

ദോഷകരമായ സംഭവങ്ങളും ഉണ്ടാകും. ചൊവ്വയുടെ സംക്രമം പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തെയാണ് കൂടുതൽ സ്വാധീനിക്കുന്നത്. ഏതൊക്കെ രാശിക്കാർക്കാണ് നല്ല നേട്ടങ്ങൾ ഉണ്ടാകുന്നത്. നടക്കാനിരിക്കുന്ന ഭാഗ്യങ്ങൾ എന്തൊക്കെ അറിയാം.

മിഥുനം : മേടം രാശിയിൽ പ്രവേശിച്ചിരിക്കുന്ന ചൊവ്വയുടെ സ്വാധീനത്തിൽ മിഥുനം രാശിക്കാരുടെ ജീവിതത്തെ മാറ്റി മറിക്കുന്ന നേട്ടങ്ങൾ ഉണ്ടാകും. സാധാരണ ആദായത്തിന്റെയും ലാഭത്തിന്റെയും ഭവനമായാണ് മിഥുനം രാശിയെ കണക്കാക്കുന്നത്. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വ സംക്രമം ചെയ്യുക. ഈ കാലയളവിൽ മിഥുന രാശിക്കാർക്ക് അവരുടെ ജീവിത പങ്കാളിയുടെ പിന്തുണ പൂർണമായും ലഭിക്കും.

ധനപരമായി വലിയ നേട്ടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. അതായത് ഓഗസ്റ്റ് 10 വരെ കൂടുതൽ പണം അല്ലെങ്കിൽ വരുമാനം നിങ്ങളിലേക്ക് എത്തും. ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ മികച്ച ലാഭത്തിനാണ് സാധ്യത ഉണ്ട്. അതിനാൽ തന്നെ ധനസ്ഥിതി ദൃഢമാകും. അതേസമയം ചൊവ്വ സംക്രമിക്കുന്നതിലൂടെ നിങ്ങളുടെ പ്രവർത്തന ശൈലിയിലും മറ്റു കാര്യങ്ങളിലും ഒരു പരിഷ്കാരം ഉണ്ടാകാൻ ഇടയാകും. നിങ്ങളുടെ മേൽ അധികാരിയുടെ സഹകരണം ഈ കാലയളവിൽ കിട്ടും.

കർക്കടകം : മേട രാശിയിൽ ചൊവ്വ സംക്രമണം ചെയ്യുന്നത് കർക്കടക രാശിക്കാർക്ക് ഗുണകരമായ കാലയളവാണ്. അതായത് ഈ രാശിയുടെ പത്താം ഭാവത്തിലാണ് ചൊവ്വ സംക്രമണം ചെയ്യുന്നത്. അതിനാൽ തന്നെ ഇക്കൂട്ടരുടെ തൊഴിൽ മേഖലകളിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും.

ഈ കാലയളവിൽ ഒരു പുതിയ ജോലി നിങ്ങളെ തേടി വരാനുള്ള സാധ്യത കാണുന്നു. അതേസമയം ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ നിങ്ങൾക്ക് സ്ഥാനം കയറ്റത്തിനും സാധ്യത ഉണ്ട്. എന്നാൽ ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ഈ കാലയളവ് അനുകൂലമാണ്. അതായത് നിങ്ങളുടെ ബിസിനസ് ഈ കാലയളവിൽ വിപുലീകരിക്കാൻ കഴിയും.

ചിങ്ങം : മേട രാശിയിൽ ചൊവ്വ സംക്രമണം നടത്തുന്നത് ചിങ്ങ രാശിക്കാരുടെ ഒട്ടുമിക്ക ഭാഗ്യങ്ങളും തെളിയാൻ കാരണമാകും. അതായത് ചിങ്ങ രാശിക്കാരുടെ ഒമ്പതാം ഭാവത്തിൽ ആയിരിക്കും ചൊവ്വ സഞ്ചരിക്കുക. ഇത് നിങ്ങൾക്ക് നല്ല ഭാഗ്യത്തിന്റെയും വിദേശ യാത്രയുടെയും ഭവനമായി കണക്കാക്കുന്നു. ഈ കാലയളവിൽ നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയാണ് ജ്യോതിഷികൾ പറയുന്നത്.

എന്തെങ്കിലും തരത്തിലുള്ള ജോലികൾ നിങ്ങളുടെ ജീവിതത്തിൽ മുടങ്ങിക്കിടക്കുകയാണെങ്കിൽ ഈ കാലയളവിൽ പൂർത്തീകരിക്കും. ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ ബിസിനസ് യാത്രകൾക്കുള്ള സമയമാണിത്. അതേസമയം വിദ്യാർത്ഥികളെ സംബന്ധിച്ച മത്സര പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന വ്യക്തികൾ ആണെങ്കിൽ ഭാഗ്യത്തിന്റെ നല്ല പിന്തുണ ഇക്കൂട്ടർ ഉണ്ടാകും.












Click it and Unblock the Notifications