ഇനി വെറും 6 ദിവസം ! ബംബർ നേട്ടങ്ങൾ; പണം കിട്ടും! പ്രമോഷൻ ഉറപ്പ്; ഈ രാശിക്കാർ ആണോ?...
Astrology: ചൊവ്വ ഗ്രഹത്തെ അത്ര നിസ്സാരമായി കാണരുത്. ഗ്രഹങ്ങളുടെ അധിപൻ എന്നാണ് ജ്യോതിഷത്തിൽ ചൊവ്വയെ കണക്കാക്കുന്നത്. ഇത് മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപനാണ്. സ്വത്ത്, ഭൂമി, ശക്തി, ധൈര്യം, സാഹോദര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ.
അതിനാൽ തന്നെ ഓരോ രാശിക്കാരുടെയും ജീവിതത്തെ മാറ്റി മറിക്കാൻ പോലും ചൊവ്വ ഗ്രഹത്തിന് കഴിയും. ചൊവ്വയുടെ സ്ഥാന മാറ്റവും ഏറെ പ്രധാനപ്പെട്ട ഒന്നാണെന്ന് ജോതിഷം പറയുന്നുണ്ട്. ചൊവ്വയുടെ സ്വന്തം രാശിയിലേക്കുള്ള പ്രവേശനം എല്ലാ രാശിയിൽ ഉൾപ്പെട്ടവരുടെ ജീവിതത്തെയും വലിയ രീതിയിൽ സ്വാധീനിക്കും.
ആറ് ദിവസങ്ങൾക്ക് ശേഷം, അതായത് ജൂൺ 27 ന് ചൊവ്വ രാശി മാറുകയാണ്. സ്വന്തം രാശിയായ മേടത്തിലേക്കാണ് ചൊവ്വ പ്രവേശിക്കാൻ പോകുന്നത്. പ്രധാനമായും ചൊവ്വയുടെ ഈ രാശിമാറ്റം നാല് രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്കും ഭാഗ്യോദയത്തിനും കാരണമാകും.

നിങ്ങൾ ഈ രാശിയിൽ ഉൾപ്പെട്ടവർ ആണോ ? ഭാഗ്യം എത്തുന്നത് പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കും ആരൊക്കെയാണ് ഈ രാശിയിൽ ഉൾപ്പെട്ടതെന്ന് നോക്കാം....
മിഥുനം : ചൊവ്വ സ്വന്തം രാശിയായ മേടത്തിലേക്ക് പ്രവേശിക്കുന്നതോടെ മിഥുനം രാശിക്കാരുടെ ദാമ്പത്യ ജീവിതം ഏറെ ഗുണകരമായി തീരും. ദാമ്പത്യ ജീവിതത്തിൽ ദുഃഖമോ പ്രതിസന്ധിയോ ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കും. ഇക്കൂട്ടരുടെ ആത്മ വിശ്വാസം വർധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

തൊഴിൽ മേഖലയിലും മികച്ച നേട്ടങ്ങൾ ഉണ്ടാകും. അതായത് ജോലി ഉള്ള വ്യക്തികൾ ആണെങ്കിൽ നിങ്ങൾക്ക് ഈ കാലയളവിനുള്ളിൽ പ്രമോഷൻ ലഭിക്കും. വ്യാപാരികൾക്ക് തങ്ങളുടെ മേഖലയിൽ കച്ചവടം വർധിക്കും. ഇതിലൂടെ സാമ്പത്തിക ഭദ്രത ഉണ്ടാകും. പ്രതീക്ഷിക്കാത്ത രീതിയിൽ പണം നിങ്ങളിലേക്ക് എത്തും. പക്ഷേ, മറ്റൊരു കാര്യം , ഈ കാലയളവിൽ ഇക്കൂട്ടരുടെ ഉത്തരവാദിത്തങ്ങൾ വർധിക്കും. നിങ്ങളുടെ പിതാവിന്റെ പിന്തുണ ഈ കാലയളവിൽ വലിയ ആശ്വാസമായി മാറും.

ധനു : ചൊവ്വ ഗ്രഹത്തിന്റെ സംക്രമണം ധനുരാശിക്കാരെ ഏറെ സ്വാധീനിക്കുന്നത് ആരോഗ്യപരമായി ആയിരിക്കും. നിങ്ങൾക്ക് ഈ കാലയളവിൽ ആരോഗ്യ പുരോഗതി ഉണ്ടാകുമെന്ന് ജ്യോതിഷം പറയുന്നു. നിങ്ങളുടെ കയ്യിൽ എത്തുന്ന വരുമാനത്തിന്റെ തോത് ഉയരും. ഇത് നിങ്ങൾക്ക് ഏറെ ആശ്വാസകരമായി തീരുന്ന അളവിൽ ലഭിക്കും. സുഹൃത്തുക്കളുടെ പിന്തുണ ഈ കാലയളവിൽ കൂടുതൽ കിട്ടും. ദാമ്പത്യ ജീവിതം സുഖകരവും സന്തോഷവുമായ രീതിയിൽ മുന്നോട്ടു പോകും.

കർക്കടകം: ചൊവ്വ മേടം രാശിയിലേക്ക് എത്തുന്നത് കർക്കടക രാശിക്കാരുടെ സാമ്പത്തിക നിലവാരം ഉയരാൻ കാരണമാകും. ഇക്കൂട്ടരുടെ ധൈര്യം വർധിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. കരിയറിലും മികച്ച പുരോഗതി കാണുന്നു. കുടുംബത്തിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകാനിടയില്ല. വളരെ സന്തോഷത്തോടും സഹകരണത്തോടും ഉളള കുടുംബാന്തരീക്ഷമാണ് കർക്കട രാശിക്കാർക്ക് ഈ കാലയളവിൽ ലഭിക്കുക. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ആളുകൾക്ക് ഈ സമയം മികച്ചതായിരിക്കുമെന്ന് ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്.

വൃശ്ചികം : മേടം രാശിയിലെ ചൊവ്വയുടെ സംക്രമണം വൃശ്ചിക രാശിക്കാരുടെ ആത്മവിശ്വാസവും ധൈര്യവും പ്രതീക്ഷിക്കുന്നതിനേക്കാൾ ഉയരാൻ കാരണമാകും. ജോലി ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങളുടെ തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകാനിടയുള്ള കാലയളവാണ്. ദാമ്പത്യ ജീവിതത്തിലും സമാധാനവും സന്തോഷവും വന്നു ചേരും. ചെയ്യുവാനുള്ള ജോലികൾ എളുപ്പത്തിൽ ചെയ്ത് തീർക്കും. ഇക്കൂട്ടരുടെ സാമ്പത്തിക പ്രതിസന്ധികൾ ഈ കാലയളവിൽ മറികടക്കാൻ സാധിക്കും. പ്രതീക്ഷിക്കാത്ത രീതിയിൽ നിങ്ങളുടെ കൈയിലേക്ക് കൂടുതൽ പണം വന്നുചേരും.
Recommended Video
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications