പണത്തിന്റെ പിന്തുണ! കാശ് വീശി ജീവിക്കാം; പങ്കാളിയുമായുളള ജീവിതം ഇനി സുഖകരം! ഈ രാശിക്കാർക്ക് ലക്ക്!
Astrology: ചൊവ്വയുടെ രാശി മാറ്റം വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ്. ഓരോ രാശിക്കാരുടെയും ജീവിതത്തിൽ ചൊവ്വ പ്രത്യേക സ്വാധീനം ചെലുത്തും. ജീവിതത്തിൽ സാമ്പത്തിക നേട്ടങ്ങൾ, കുടുംബത്തിനുള്ളിൽ സന്തോഷവും സമാധാനവും തൊഴിൽ മേഖലകളിലെ അന്തരീക്ഷം ഗുണകരം എന്നീ വ്യത്യസ്ത തലങ്ങളെ ചൊവ്വയുടെ കൃപ സ്വാധീക്കും.
ഇന്ന് ചൊവ്വ രാശി മാറാൻ പോകുകയാണ്. സ്വന്തം രാശിയായ മേടം രാശിയിലേക്കാണ് ചൊവ്വ പ്രവേശിക്കുന്നത്. ഭൂമി, ധൈര്യം, ബലം , വിവാഹം എന്നിവയുടെ കാരകനാണ് ചൊവ്വ. ഗ്രഹങ്ങളുടെ അധിപൻ എന്ന വിശേഷണവും ചൊവ്വയ്ക്ക് ഉണ്ട്.
മേടം, വൃശ്ചികം എന്നീ രാശികളുടെയും അധിപനാണ് ചൊവ്വ. ചൊവ്വ രാശി മാറുന്നത് പല രാശിയിൽ ഉൾപ്പെട്ടവരുടെ ജീവിതത്തിലും സുപ്രധാന ഘടകം ആകും. മേടം രാശിയിലേക്ക് ചൊവ്വ പ്രവേശിക്കുന്നത് എല്ലാ രാശിക്കാരെയും സ്വാധീനിക്കും.

എന്നാൽ, കൂടുതൽ ഫലങ്ങൾ ലഭിക്കുന്നത് ഇനി പറയാൻ പോകുന്ന രാശിക്കാർക്കാണ്. പ്രധാനമായും നാല് രാശിക്കാരെയാണ് ചൊവ്വ മേടം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ സ്വാധീനിക്കുന്നത്. മിഥുനം, കർക്കടകം, വൃശ്ചികം, ധനു എന്നീ രാശിക്കാരെയാണ് ചൊവ്വയുടെ രാശിമാറ്റം സ്വാധീനിക്കുക. ഏതു രീതിയിൽ സ്വാധീനിക്കും ? ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ? നോക്കാം...

മിഥുനം: ചൊവ്വ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത് മിഥുനം രാശിക്കാരുടെ ആത്മ വിശ്വാസത്തെയാണ് ആദ്യം സ്വാധീനിക്കുക. ചുരുക്കി പറഞ്ഞാൽ മിഥുനം രാശിക്കാരുടെ ആത്മ വിശ്വാസം ഈ കാലയളവിൽ വർധിക്കും. ജീവിതത്തിൽ നിങ്ങൾക്ക് ചില ഉത്തരവാദിത്തങ്ങൾ വന്നേക്കാം.

ജോലിയുളള വ്യക്തികൾ ആണെങ്കിൽ നിങ്ങൾക്ക് പ്രമോഷൻ ലഭിക്കാനുള്ള കാലമാണിത്. വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങളുടെ കച്ചവടം പ്രതീക്ഷിക്കാത്ത രീതിയിൽ ഉയരും. ഇതിലൂടെ പണം ലഭിക്കാനുള്ള സാധ്യത കാണുന്നു. സാമ്പത്തിക ഭദ്രത ഇതോടെ ഉറപ്പാക്കും. അതേസമയം, പിതാവിന്റെ പിന്തുണയും ഈ കാലയളവിൽ നിങ്ങളെ തേടി വരും. ഇത് വളരെ ആശ്വാസം ആകുകയും പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുകയും ചെയ്യും. മിഥുനം രാശിക്കാരുടെ ദാമ്പത്യ ജീവിതവും ശുഭമാകും.

കർക്കടകം : ചൊവ്വ മേടം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ കർക്കടക രാശിക്കാരുടെ സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കാത്ത രീതിയിൽ ഉയരും. ചുരുക്കി പറഞ്ഞാൽ ധനലാഭമാണ് കാണുന്നത്. ആത്മ വിശ്വാസവും ധൈര്യവും ഈ കാലയളവിൽ വർധിക്കും. കരിയറിന് ഇത് നല്ല സമയമായിരിക്കും. കുടുംബത്തിൽ സഹകരണത്തിനും സന്തോഷത്തിനും അന്തരീക്ഷം ഉണ്ടാകും.

വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ഈ സമയം അനുകൂലമാണ്. ചെയ്യുന്ന പ്രവർത്തികൾ എല്ലാം ഗുണകരമായി തീരും.
വൃശ്ചികം : ചൊവ്വ മേടം രാശിയിലേക്ക് കടക്കുന്നത് വൃശ്ചിക രാശിക്കാരുടെ ആത്മ വിശ്വാസവും ധൈര്യവും വർധിക്കാൻ തുടങ്ങും. തൊഴിൽ മേഖലകളിലും നല്ല അന്തരീക്ഷം ഉണ്ടാകും. നിങ്ങൾക്ക് ചെയ്ത് തീർക്കാനുള്ള ജോലികൾ ചുരുങ്ങിയ സമയം കൊണ്ട് ചെയ്തു തീർക്കാൻ സാധിക്കും.

ഇതിലൂടെ തൊഴിൽ മേഖലകളിൽ പുരോഗതി മാത്രം ഉണ്ടാകും. ആവശ്യത്തിന് പണം നിങ്ങളുടെ കൈകളിലേക്ക് വന്നെത്തും. ഇതിലൂടെ നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം മറികടക്കാം. ദാമ്പത്യ ജീവിതത്തിൽ ഈ കാലയളവ് നല്ലതാണ്. പങ്കാളിയുമായി സന്തോഷത്തിൽ ഏർപ്പെടും.
Recommended Video

ധനു : ധനു രാശിക്കാരുടെ ആരോഗ്യത്തെയാകും ചൊവ്വ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത് കൂടുതൽ സ്വാധീനിക്കുന്നത്. ഇക്കൂട്ടരുടെ വരുമാനം പ്രതീക്ഷിക്കാത്ത രീതിയിൽ വർധിക്കും. സാമ്പത്തിക സ്ഥിതി ഉയരുന്നതോടെ കൂടുതൽ ആശ്വാസം നിങ്ങൾക്ക് കിട്ടും. ജീവിതത്തിൽ മറ്റ് ബുദ്ധിമുട്ടുകളോ പ്രതിസന്ധികളോ ഇല്ലാതെ മുന്നോട്ട് പോകും. നിങ്ങൾക്ക് സുഹൃത്തുക്കളുടെ പിന്തുണയും ലഭിക്കും. ചെയ്യുന്ന പ്രവർത്തികൾ എല്ലാം സന്തോഷം കണ്ടെത്താം.












Click it and Unblock the Notifications