പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങള്‍, അടിപൊളി സമയം ജീവിതത്തില്‍ വന്നുചേരും; ഈ രാശിക്കാരാണോ
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രധാന്യമാണുള്ളത്. ഗ്രഹങ്ങളുടെ മാറ്റം ഓരോ രാശിക്കാരുടെ ജീവിതത്തിലും പ്രതിഫലിക്കുന്നു. ഇപ്പോള്‍ ചൊവ്വ ഇടവം രാശിയില്‍ സംക്രമിച്ചിരിക്കുകയാണ്. ഒക്ടോബര്‍ പത്ത് വരെ ഇവിടെ തുടരും. ചൊവ്വയുടെ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ പ്രതിഫലനമുണ്ടാക്കും. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം...

ചില രാശിക്കാര്‍ക്ക് ചൊവ്വയുടെ ഈ സംക്രമണം ഏറ്റവും അനുകൂലമായ സമയമാണ്. ഈ വരുന്ന 25 ദിവസം ഇവര്‍ക്ക് പ്രത്യേക ധനലാഭമുണ്ടാകും. കൂടാതെ ഒട്ടേറെ സൗഭാഗ്യങ്ങളും ഇവരുടെ ജീവിതത്തില്‍ വന്നുചേരും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. പ്രത്യേക ഗുണങ്ങള്‍ ഈ സമയത്ത് ഉണ്ടാകും. ചൊവ്വയുടെ ഈ മാറ്റം ഈ രാശിക്കാര്‍ക്ക് രാജയോഗം സമ്മാനിക്കും. വരുമാനം വര്‍ദ്ധിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

തൊഴില്‍ മേഖലകളില്‍ വലിയ മാറ്റം ഉണ്ടാകും. ബിസന്‌സില്‍ വലിയ ലാഭം പ്രതീക്ഷിക്കാം. നിങ്ങളുടെ പ്രവര്‍ത്തന ശൈലി മെച്ചപ്പെടുന്ന അവസരമുണ്ടാക്കും. ജോലി സ്ഥലത്ത് നിങ്ങളെ തേടി ഒരുപാട് പ്രശംസകള്‍ എത്തിച്ചേരും. വരുമാനം വര്‍ദ്ധിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയത്ത് നല്ല ദിനങ്ങളുടെ നാളുകളാണ്. അടുത്ത 25 ദിവസം നല്ല കാര്യങ്ങള്‍ മാത്രമാണ് നിങ്ങളെ തേടിയെത്തുക. ശമ്പള വര്‍ദ്ധനയോടെ ജോലിയില്‍ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ജോലി ചെയ്യുന്ന സ്ഥലത്ത് ബഹുമാനം വര്‍ദ്ധിക്കും. ബിസ്‌നസില്‍ വരുത്തുന്ന മാറ്റം വലിയ ഗുണങ്ങള്‍ ഉണ്ടാക്കും.

കന്നി
കന്നിരാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂല സമയമാണ്. മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും ഈ സമയത്ത് ചെയ്യാനാകും. ബിസ്‌നസുമായി ബന്ധപ്പെട്ട് യാത്രകള്‍ ചെയ്യാനുള്ള അവസരങ്ങളുണ്ടാകും. അത് നിങ്ങള്‍ക്ക് ഭാവിയില്‍ പ്രയോജനമുണ്ടാകും.

മത്സര ബുദ്ധിയോടെ നോക്കിക്കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിജയം നേടാന്‍ കഴിയും. അതുപോലെ ഇവര്‍ക്ക് ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശിക്കാനുള്ള അവസരമുണ്ടാകും. നിങ്ങള്‍ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കും.












Click it and Unblock the Notifications