Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൊവ്വ പണി തരും; ധന നഷ്ടം മാത്രമല്ല, വിശ്വസിച്ചവർ വഞ്ചിക്കും: ഈ രാശിക്കാർക്ക് സംഭവിക്കാന്‍ പോകുന്നത്

ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും മനുഷ്യ ജീവിതത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നു. ഗ്രഹങ്ങളുടെ സ്ഥാനവും രാശിമാറ്റവുമെല്ലാം ജ്യോതിഷത്തില്‍ വിശ്വാസമുള്ളവർ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇത്തരത്തില്‍ ചൊവ്വാ ഗ്രഹത്തിന്റെ സഞ്ചാരത്തില്‍ ഡിസംബർ ഏഴ് മുതലുണ്ടാകുന്ന മാറ്റം ചില രാശിക്കാരെ വലിയ രീതിയില്‍ ബാധിക്കുമെന്ന് ജ്യോതിഷികള്‍ പറയുന്നു. ജ്യോതിഷത്തില്‍ വിശ്വാസം പുലർത്തുന്നുവരാണ് നിങ്ങളെങ്കില്‍ ഈ മാറ്റങ്ങളെ വളരേയേറെ ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്.

നാം പതിവായി കേള്‍ക്കുന്ന വിവാഹവുമായി ബന്ധപ്പെട്ട 'ചൊവ്വാ ദോഷം' മുതല്‍ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഉയർച്ച താഴ്ചയിലും സമ്പത്തിലും വിദ്യാഭ്യാസത്തിലും വരെ ചൊവ്വ നിർണ്ണായക സ്വാധീനും ചെലുത്തുന്നു. അതായത് ചൊവ്വയുടെ സഞ്ചാര പഥം ഓരോ രാശിക്കരേയും വ്യത്യസ്തമായ രീതിയിലാണ് ബാധിക്കുക. ചിലർക്ക് അത് ഗുണകരമാകുമ്പോള്‍ മറ്റു ചിലരെ അത് വളരെ മോശമായ രീതിയില്‍ ബാധിക്കും. രാശി അനുസരിച്ചാണ് ഇത് വ്യത്യാസപ്പെടുന്നത്.

astro-

വക്രഗതിയിലുള്ള സഞ്ചാരമാണ് ഡിസംബർ ഏഴ് മുതല്‍ ചൊവ്വ നടത്തുക. രണ്ട് മാസത്തിലേറെ ഇതേ രീതിയിലായിരിക്കും ഗ്രഹത്തിന്റെ സഞ്ചാരം. 2025 ഫെബ്രുവരി 24 വരെയായിരിക്കാം ഇതെന്നും ജ്യോതിഷ വിദഗ്ധർ പറയുന്നു. ചൊവ്വയുടെ ഈ സഞ്ചാര മാറ്റം ഏതെല്ലാം രാശിക്കാരെയാണ് വളരെയോറെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ളതെന്നാണ് തുടർന്ന് പറയുന്നത്.

കുഭം രാശിക്കാർക്ക് ഈ കാലയളവില്‍ സാമ്പത്തികമായി വളരേയറെ ബുദ്ധിമുട്ടുകള്‍ നിരേടേണ്ടി വരും. പ്രതീക്ഷിച്ച ലാഭമൊന്നും ലഭിക്കില്ല. മാത്രവുമല്ല ലാഭം ലഭിച്ച് വരുന്ന പല പ്രവർത്തികളും നഷ്ടത്തിലേക്ക് പോകാനും സാധ്യതയുണ്ട്. സ്ഥലക്കച്ചവത്തിന് ഇറങ്ങുന്നവരാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ രംഗത്ത് വലിയ നഷ്ടങ്ങള്‍ സംഭവിച്ചേക്കാം.

സാമ്പത്തികമായ ശ്രദ്ധ പുലർത്തുകയെന്നതാണ് ഈ സമയത്ത് ചെയ്യേണ്ടത്. എങ്കിലും നിരന്തരം പ്രതിസന്ധങ്ങള്‍ സൃഷ്ടിക്കപ്പെടും. മാനസിക പ്രയാസങ്ങളും കടബാധ്യതകളും ഓരോ ദിവസവും ഏറി വരും. വീട്ട് ആവശ്യങ്ങള്‍ക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമുള്‍പ്പെടെ കൂടുതല്‍ ചിലവഴിക്കേണ്ടിയും വരും.

ചൊവ്വയുടെ സഞ്ചാര പഥത്തിലെ മാറ്റം കാരണം വലിയ ദുരിതങ്ങള്‍ നേരിടേണ്ടി വന്നേക്കാവുന്ന മറ്റൊരു വിഭാഗം കന്നി ശാരിക്കാരാണ്. ഇവരേയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വലിയ തോതില്‍ വേട്ടയാടും. ജോലിഭാരവും സമ്മർദ്ദവും വർധിക്കും. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഭാഗത്ത് നിന്നും അനുകുലമല്ലാത്ത പ്രതികരണങ്ങളുണ്ടായേക്കും. വിശ്വസിക്കുന്നവർ പോലും ചതിക്കുന്ന സാഹചര്യങ്ങളേയും കന്നി രാശിക്കാർ ഇക്കാലയളവില്‍ നേരിടേണ്ടി വന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+