Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതീക്ഷിക്കാത്ത അത്ര പണം നിക്ഷേപിക്കും, ആഗ്രഹിച്ച ഒരു കാര്യം വീട്ടിലെത്തും; ഈ രാശിക്കാരാണോ നിങ്ങള്‍

ശനിയും വ്യാഴവും കഴിഞ്ഞാല്‍ താരഗ്രഹങ്ങളില്‍ ഏറ്റവും കൂടുതല്‍ സമയം ഒരു രാശിയില്‍ സഞ്ചരിക്കുന്നത് ചൊവ്വയാണ്. എല്ലാവരും ശനിയാണ് ഏറ്റവും കൂടുതല്‍ ദുരിതം തരുന്നതെന്ന്, എന്നാല്‍ ക്രൂരദൃക്ക് എന്നുള്ള പേര് തന്നെ ചൊവ്വയ്ക്കുണ്ട്. എന്നാല്‍ ഈ ജൂണ്‍ 27 മുതല്‍ ചൊവ്വ മേടം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ആഗസ്റ്റ് 10 വരെ ഈ രാശിയില്‍ തന്നെ തുടരും.

1

ജ്യോതിഷ ശാസ്ത്ര പ്രകാരം ധൈര്യം, ശൗര്യം, കോപം, യുദ്ധം, ശത്രുക്കള്‍, ആയുധങ്ങള്‍, അപകടങ്ങള്‍ ഭൂമി മുതലായവയുടെ ഘടകമാണ് ചൊവ്വ. ചൊവ്വയുടെ ഈ രാശിമാറ്റം ചില രാശിക്കാര്‍ക്ക് ഗുണങ്ങള്‍ വന്നെത്തിക്കാറുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ മാറ്റം ഗുണകരമാകുന്നതെന്ന് നമുക്ക് പരിശോധിക്കാം...

മിഥുനം

മിഥുനം

മിഥുനം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വ സംക്രമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭാവമായിട്ടാണ് ചൊവ്വയുടെ പ്രവേശനത്തെ കണക്കാക്കുന്നത്. മിഥുനം രാശിക്കാര്‍ക്ക് ഈ സമയത്ത് വരുമാനം വര്‍ദ്ധിക്കാനുള്ള എസ്സാ സാധ്യതയും കാണുന്നുണ്ട്.

3

ബിസ്‌നസില്‍ നിങ്ങളെ മാറ്റങ്ങള്‍ തേടിയെത്തും. സാമ്പത്തികമായി മുന്നേറ്റമുണ്ടാകും. പ്രവര്‍ത്തന ശൈലിയില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍ ഈ രാശിക്കാര്‍ ശ്രമിക്കും. മേലധികാരിയുടെ സഹകരണം ഈ കാലയളവില്‍ ലഭിക്കും. മിഥുന രാശിയുടെ ഏഴാം ഭാവാധിപന്‍ ചൊവ്വയാണ്. അതിനാല്‍ പങ്കാളിയുടെ സഹകരണം കണ്ടെത്താന്‍ കഴിയും.

കര്‍ക്കിടകം

കര്‍ക്കിടകം

ചൊവ്വ കര്‍ക്കിടക രാശിയുടെ പത്താം ഭാവത്തിലാണ് സംക്രമിച്ചത്. ഈ കാലയളവില്‍ വലിയ നേട്ടങ്ങളാണ് നിങ്ങളെ തേടിയെത്തുക. ആഗ്രഹിച്ച ജോലിയുമായി ബന്ധപ്പെട്ട് ഒരു ഓഫര്‍ നിങ്ങളെ തേടിയെത്തും. കൂടാതെ സ്ഥാനക്കയറ്റത്തിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

5

ആഗ്രഹിച്ച വാഹനം സ്വന്തമാക്കാനുള്ള എല്ലാ അവസരമുണ്ടാകും. ബിസ്‌നസ് വിപുലീകരണത്തിന് സമയം, അനുകൂലം, വസ്തുവകകളും വാഹനങ്ങളും വാങ്ങാന്‍ അവസരമുണ്ടാകും. ബിസ്‌നസില്‍ പ്രതീക്ഷിക്കാത്ത അത്ര വലിയ ഡീലുകള്‍ നിങ്ങളെ തേടിയെത്തും. പരിചയസമ്പന്നന്നും സ്വാധീനമുള്ളതുമായ വ്യക്തിത്വത്തെ നിങ്ങള്‍ കണ്ടുമുട്ടാനുള്ള എല്ലാ അവസരമുണ്ടാകും.

6

ചിങ്ങം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ചൊവ്വ സംക്രമിച്ചിരിക്കുന്നത്. ഭാഗ്യത്തിന്റെയും വിദേശ യാത്രയുടെയും ഭാവമായിട്ടാണ് ഇത് കണക്കാക്കുന്നത്. ഈ കാലയളവില്‍ ഭാഗ്യം നിങ്ങളെ തേടിയെത്തും. ജോലി സംബന്ധമായ മാറ്റങ്ങളുണ്ടാകും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തീകരിക്കാനുള്ള അവസരമുണ്ടാകും.

7

വലിയ നിക്ഷേപം നടത്താനുള്ള സാധ്യതകള്‍ വന്നുചേരും. പ്രതീക്ഷിക്കാത്ത ചില കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നുചേരും. കുടുംബപരമായി സന്തോഷങ്ങളുണ്ടാകും. പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ കുടുംബ ജീവിതത്തില്‍ വന്നുചേരും. എന്തുകൊണ്ടും മികച്ച ഒരു സമയമാണിത്.

'ഊതല്ലേ...ഊതല്ലേ...ഊതിയാല്‍ തീപ്പൊരി പാറും'; അമേയയുടെ ചായകുടി ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+