ഇനി കുബേര യോഗം! കാത്തിരിക്കൂ...പണം കുമിഞ്ഞ് കൂടും; വിവാഹം കഴിഞ്ഞോ? കുട്ടികൾ ഉണ്ടാകും! സാധ്യത ?
Astrology: ബുധൻ, ചൊവ്വ എന്നീ രണ്ട് ഗ്രഹങ്ങളുടെയും രാശിമാറ്റം മനുഷ്യ ജീവിതത്തെ ഏറെ സ്വാധീനിക്കുന്നതാണ്. സാമ്പത്തികമായും കുടുംബ ജീവിതത്തിലും തൊഴിൽ മേഖലയിലും എല്ലാം ഇവയുടെ രാശി മാറ്റം പ്രധാന ഘടകമാണെന്ന് ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്.
ജൂൺ 27 ചൊവ്വ രാശി മാറ്റം നടത്തിയിരുന്നു. മേടം രാശിയിലേക്കാണ് ചൊവ്വ പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാൽ, ബുധൻ മിഥുനം രാശിയിലേക്കാണ് പ്രവേശിക്കാൻ ഇരിക്കുന്നത്. വരുന്ന ജൂലൈ 3 - ന് ബുധൻ മിഥുനം രാശിയിലേക്ക് എത്തും.
ഈ രണ്ടു ഗ്രഹങ്ങളും സ്വന്തം രാശിയിൽ തന്നെ തിരികെ എത്തുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റം. ഇവ സ്വന്തം രാശിയിലേക്ക് എത്തുന്നതിലൂടെ ചില രാശിക്കാർക്ക് പ്രത്യേക ഗുണങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടാകും.

കുബേര യോഗം ഇതിന് ഉദാഹരണമാണ്. ഗ്രഹങ്ങളുടെ ഈ രാശി മാറ്റം പ്രധാനമായും നാല് രാശിക്കാരെയാണ് വളരെയധികം സ്വാധീനിക്കുന്നത്. ജീവിതത്തിലെ നല്ല കാലയളവാണിത്. ഇത്തരം രാശി മാറ്റത്തിലൂടെ കുബേര യോഗം ജീവിതത്തിൽ ഉണ്ടാകും. വിവാഹം, ഭൂമി, സ്വത്ത്, ധൈര്യം, സാഹോദര്യം എന്നീ മേഖലകൾ ചൊവ്വ ഗ്രഹത്തിന്റെ പ്രധാന ഘടകമാണ്. എന്നാൽ, ബുധൻ സ്വാധീനിക്കുന്നത് മറ്റ് ചില വിഭാഗത്തെയാണ്.

അതായത്, സമ്പത്ത്, യുക്തി, ആശയവിനിമയം, ബിസിനസ്, ബുദ്ധി എന്നിവയാണ് ഇവ. പ്രധാനമായും ഈ രണ്ടു ഗ്രഹങ്ങളുടെയും രാശിമാറ്റം ഏതൊക്കെ രാശിയിൽ ഉൾപ്പെടുന്ന വരെയാണ് സ്വാധീനിക്കുന്നത്? നോക്കാം...

മേടം : ചൊവ്വയിൽ മേടം രാശിയിലേക്ക് പ്രവേശിച്ചിരിക്കുന്നതും ബുധൻ മിഥുനം രാശിയിലേക്ക് സ്ഥാനമാറ്റം നടത്താനിരിക്കുന്നതും മേട രാശിക്കാർക്ക് അനുകൂലമായ കാലയളവായാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. പ്രധാനമായും വിവാഹം നടക്കാതിരിക്കുന്ന വ്യക്തികൾ ആണെങ്കിൽ ഇക്കൂട്ടരുടെ വിവാഹം നടക്കാൻ സാധ്യതയുള്ള കാലയളമാണിത്.

ഇതിനുപുറമേ, തൊഴിൽ മേഖലകളിൽ വലിയ ഉന്നമനം നിങ്ങൾക്ക് പ്രതീക്ഷിക്കാം. മേട രാശിക്കാരുടെ ജീവിതത്തിൽ ചില കാര്യങ്ങൾ മുടങ്ങിക്കിടക്കുന്നത് ഉണ്ടാകും. എന്നാൽ, ഈ സമയത്ത് ഈ മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ എല്ലാം പൂർത്തീകരിക്കപ്പെടും. ഇതിന് പുറമേ ദാമ്പത്യ ജീവിതത്തിൽ കൂടുതൽ സന്തോഷം ഉണ്ടാകാനും ഈ കാലയളവ് ഗുണം ചെയ്യും.

വൃശ്ചികം : ഈ രാശിക്കാർക്ക് രണ്ട് ഗ്രഹങ്ങളുടെയും സ്ഥാന മാറ്റം ഉത്തമമാണ്. ഇക്കൂട്ടരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടും. മനസ്സിന് സന്തോഷം ലഭിക്കുന്ന പ്രവർത്തികൾ ചെയ്യുകയും അതിലൂടെ മന സന്തോഷം ഉണ്ടാവുകയും ചെയ്യും. നിങ്ങൾ നിക്ഷേപത്തിന് തയ്യാറെടുക്കുന്ന വ്യക്തികൾ ആണെങ്കിൽ ഈ കാലയളവ് നല്ല സമയമാണ്. തൊഴിൽ മേഖലകളിൽ സ്ഥാന കയറ്റം ഉണ്ടാകും. മറ്റുള്ള വ്യക്തികളുടെ അംഗീകാരവും പ്രശംസയും നിങ്ങളെ തേടിയെത്തും. സാമ്പത്തിക സ്ഥിതി മികച്ചതായി മാറും.

മിഥുനം: രണ്ട് ഗ്രഹങ്ങളുടെയും രാശി മാറ്റം മിഥുന രാശിക്കാർ ഭാഗ്യ കാലം എന്നാണ് ജ്യോതിഷികൾ പറയുന്നത്. തൊഴിൽ രംഗത്ത് ശമ്പള വർധനവ് ഉണ്ടാകും. മറ്റു ചിലർക്ക് തൊഴിൽ മേഖലകളിൽ സ്ഥാന കയറ്റത്തിനാണ് സാധ്യത. എന്നാൽ, തൊഴിൽ അന്വേഷിച്ചു നടക്കുന്ന ആളുകളിൽ പുതിയ ജോലി ലഭ്യമാകാനും ഈ കാലയളവ് ഗുണം ചെയ്യും. വിവാഹം കഴിഞ്ഞ ആളുകൾക്ക് കുട്ടികളുണ്ടാകാനുള്ള സാധ്യത ഈ കാലയളവിൽ കൂടുതലാണ്. കുടുംബ ജീവിതം സന്തോഷകരമായി മാറും.
Recommended Video

ധനു : ഭാഗ്യകാലം എന്നാണ് രണ്ടു ഗ്രഹങ്ങൾ തമ്മിലുള്ള സ്ഥാന മാറ്റത്തെ പറയുന്നത്. ഈ കാലയളവിൽ ധനു രാശിക്കാരുടെ ആത്മ വിശ്വാസം വർധിക്കും. ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നല്ല കാലയളവാണ്. പ്രതീക്ഷിക്കാത്ത രീതിയിൽ കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നു ചേരും. സാമ്പത്തിക സ്ഥിതി മെച്ചമെന്നതിലൂടെ പുതിയ വീടും വാഹനവും വാങ്ങാനുള്ള സാധ്യതയുമുണ്ട്.












Click it and Unblock the Notifications