Get Updates
Get notified of breaking news, exclusive insights, and must-see stories!

പങ്കാളിയുമായുള്ള ബന്ധം വഷളാകും; ചൊവ്വ മീനം രാശിയിൽ; ഈ രാശിക്കാർക്ക് പണം ഏതു വഴിയും കിട്ടും !

Astrology: ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം, ചൊവ്വ ഗ്രഹത്തിന് ചില രാശിക്കാരുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്താൻ കഴിയും. ചൊവ്വ ഗ്രഹം ഒരു വ്യക്തിയുടെ ജാതകത്തിൽ ശക്തമായ സ്ഥാനത്താണ് നിലയുറപ്പിച്ചിരിക്കുന്നതെങ്കിൽ, ഒരുപാട് ഭാഗ്യങ്ങൾ ആ വ്യക്തിയിലേക്ക് വന്നെത്തും.

സമ്പത്ത് വർദ്ധിക്കുന്നതിനൊപ്പം ധൈര്യശാലികൾ ആക്കുന്നതിനും ചൊവ്വ എന്ന ഗ്രഹം ഏറെ സ്വാധീനം ചെലുത്തും. എന്നാൽ, ചൊവ്വ ഗ്രഹം ഒരു വ്യക്തിയുടെ ജാതകത്തിൽ മോശം സ്ഥാനത്ത് നിൽക്കുകയാണെങ്കിൽ ദുരിതവും അശുഭ സംഭവങ്ങളും ഉണ്ടാകാനുള്ള സാഹചര്യം ഏറെയാണ്.

നിത്യ ജീവിതത്തിൽ മിക്ക മേഖലകളിലും പ്രശ്നങ്ങൾ നേരിടേണ്ടിവരും. അടുത്തമാസം അതായത് ജൂൺ 27 വരെ ചൊവ്വ മീനരാശിയിൽ ആയിരിക്കും. അതിനുശേഷം, മേട രാശിയിലേക്ക് കടക്കും.

1

ഈ രാശി മാറ്റം ചില രാശിക്കാരെ സംബന്ധിച്ച് അവരുടെ ജീവിതത്തെ മാറ്റി മറിക്കും. പക്ഷേ, ചില രാശിക്കാർ ഈ സമയത്ത് ഏറെ ശ്രദ്ധ ചെലുത്തണം. ജാഗ്രത അനിവാര്യം എന്നാണ് ജ്യോതിഷം പറയുന്നത്.

ഈ രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം ഭാഗ്യവും ശുഭകരവുമാണ്

മേടം: മേട രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയെ ചൊവ്വയുടെ സംക്രമണം സ്വാധീനിക്കും. ഈ രാശിയിൽ ഉൾപ്പെട്ടവർക്ക് ചൊവ്വയുടെ സംക്രമണം ശുഭകരമായി ഭവിക്കും. സാമ്പത്തിക സ്ഥിതി സ്ഥിതി ഉയരുന്നതിനൊപ്പം തന്നെ ജോലി സ്ഥാലത്ത് നിങ്ങളുടെ ജോലി വളരെ വിലമതിക്കുന്ന ആകും. വിദ്യാർഥികൾക്കും നല്ല സമയം.

2

ചെയ്യുന്ന കാര്യങ്ങളെല്ലാം ഭാഗ്യമായി ഭവിക്കും. ഇതിനുപുറമേ ചൊവ്വയുടെ സംക്രമണം ഗവേഷകർക്കും പി എച്ച് ഡി വിദ്യാർഥികൾക്കും ഗുണകരമാണ്.

ഇടവം: ഇടവം രാശിക്കാരെ സംബന്ധിച്ച് ചൊവ്വയുടെ സംക്രമണം ഏറെ ഗുണകരമാണ്. ജ്യോതിഷപ്രകാരം, പ്രണയ ജീവിത വിഷയങ്ങളിൽ ഇടവ രാശിക്കാർക്ക് അനുകൂലമായിത്തീരും. സ്വന്തം കരിയറിൽ നല്ലത് മാത്രം നടക്കും. പ്രണയബന്ധങ്ങൾ അനുകൂലമായാണ് കാണുന്നത്. പുതിയ സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതാക്കും.

3

മിഥുനം: ജോലി മേഖലയിൽ ഏറെ ഗുണകരമായ സംഭവങ്ങൾ ഉണ്ടാകും. ആ രാശിക്കാർക്ക് പുരോഗതിയാണ് കാണുന്നത്. ജോലിയില്ലാതെ വിഷമിക്കുന്നവർക്ക് ഈ സമയം അനുകൂലമാണ്. ബിസിനസ് മേഖലയിൽ ശോഭിക്കുന്നവർ ആണെങ്കിൽ വളർച്ച ഉണ്ടാകാനുള്ള ഇടയുണ്ട്. നിത്യ ജീവിതത്തിൽ മിഥുനം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമവേളയിൽ അന്തസ്സ് വർധിക്കും. ആഗ്രഹിച്ച എന്ത് ജോലിയും നേടിയെടുക്കാൻ സാധിക്കും. അതേസമയം, പുതിയ ജോലികൾ ആരംഭിക്കാൻ ആഗ്രഹം ഉള്ളവർക്കും തയ്യാറെടുക്കുന്നവർക്കും ഈ സമയം മികച്ചതാണ്.


പൂക്കൾ ധരിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്; കിടിലൻ ലുക്കാണ്; ചിത്രങ്ങളോ....നല്ല അടിപൊളി വൈറൽ

4

കർക്കടകം: സാമ്പത്തിക വിഷയത്തിൽ ഏറെ പ്രയോജനം ഉണ്ടാകും. ദീർഘ കാലങ്ങളായി നിങ്ങൾ നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് നല്ല വരുമാനം കിട്ടാൻ ഇടയാകും. ബിസിനസുകളിൽ നിന്നും നിങ്ങളുടെ പരിശ്രമത്തിലൂടെ പ്രതീക്ഷിക്കാത്ത തരത്തിൽ വിജയം കൈവരിക്കാൻ കഴിയും.

വൃശ്ചികം: ഇപ്പോൾ നിങ്ങൾ നിൽക്കുന്നതിനേക്കാൾ മികച്ച സാമ്പത്തിക സ്ഥിതിയാകും ഇനി വരുന്ന ദിവസങ്ങളിൽ ഉണ്ടാവുക. ഒന്നിൽ കൂടുതൽ രീതിയിൽ നിങ്ങളിലേക്ക് പണം വന്നെത്തും. പണം സമ്പാദിക്കുന്ന തിലും നിങ്ങൾ വിജയം കൈവരിക്കും. ചില സ്രോതസ്സുകളിൽ നിന്ന് പെട്ടെന്നുള്ള വരുമാനത്തിനും സാധ്യത വളരെ കൂടുതലാണ്. ഏറെ താല്പര്യമുള്ള പ്രവർത്തികളിൽ ഏർപ്പെടുകയാണെങ്കിൽ പണം കൂടുതൽ ലഭിക്കും.

5

ധനു : വിദ്യാർഥികൾ ആണെങ്കിൽ ചൊവ്വയുടെ സംക്രമണം ജൂൺ 27 വരെ അനുകൂലമായി ഭവിക്കും. ലാഭകരമായ തരത്തിലുള്ള ഇടപാടുകൾ നടക്കാനുള്ള സാധ്യതയുണ്ട്. ഇതിലൂടെ നേട്ടങ്ങൾ വന്നുചേരും.

മകരം : ജോലി അന്വേഷിക്കുന്നവർക്ക് ഏറ്റവും മികച്ച സമയമായാണ് ഈ കാലയളവിനെ കണക്കാക്കുന്നത്. നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി ലഭിക്കാൻ സാധ്യത കൂടുതലാണ്. ഈ രാശിയിൽ ഉൾപ്പെട്ടവർക്ക് അവരുടെ താല്പര്യമുള്ള ജോലികൾ ഒരു തൊഴിൽ ആക്കി മാറ്റുവാനുള്ള സാധ്യതകൾ ഏറെയുണ്ട്.

6

മീനം : മീന രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസുകളിൽ നിന്ന് ലാഭം നേടാം. പുതിയ ജോലികൾ ചെയ്യുവാനും തുടങ്ങുവാനും പദ്ധതികൾ ഇടും. നിങ്ങളുടെ പഴയ നിക്ഷേപങ്ങളിൽ ഏതിലെങ്കിലും നിന്ന് പണം ലഭിക്കും

ഈ രാശിയിൽ ഉള്ളവർ ജാഗ്രത പാലിക്കണം


ചിങ്ങം : ചൊവ്വയുടെ സംക്രമം ചിങ്ങരാശിക്കാരുടെ ജീവിതത്തിൽ ഏറ്റവും വലിയ മാറ്റങ്ങൾ കാണാൻ ഇടയാകും. ആരോഗ്യ പ്രശ്നങ്ങളിലൂടെ ബുദ്ധിമുട്ടുകൾ നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്. പലരുമായും പിണക്കങ്ങൾ ഉണ്ടാകാം. ജോലിയിൽ മേലധികാരിയുമായുള്ള ബന്ധത്തിൽനിന്ന് വിയോജിപ്പ് അനുഭവപ്പെടാം. ജോലി സ്ഥലത്ത് ഈ കാരണത്താൽ പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യത കൂടുതലാണ്.

7

കന്നി : ദാമ്പത്യ ജീവിതത്തിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. എത്ര പരിശ്രമിച്ചാലും കഠിനാധ്വാനം ചെയ്യുന്നതിന്റെ പൂർണഫലം നിങ്ങൾക്ക് കിട്ടില്ല. അതിനാൽ, തന്നെ കന്നി രാശിക്കാർ അസ്വസ്ഥരായി ഇരിക്കും.

തുലാം: ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വഷളാകുന്നു. അതിനുപുറമേ, ജോലി ചെയ്യുമ്പോൾ ശ്രദ്ധിക്കുകയും വേണം.

കുംഭം: കുംഭ രാശിക്കാരുടെ ചെലവുകൾ വർദ്ധിക്കാനുള്ള കാലയളവാണ് ഇത്. ആരോഗ്യ പ്രശ്നങ്ങൾ നേരിടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+