Get Updates
Get notified of breaking news, exclusive insights, and must-see stories!

നമുക്ക് കാത്തിരിക്കാം.. ജൂൺ 27 വരെ! വൻ തുകകൾ വന്നുചേരും; ദാമ്പത്യ ജീവിതത്തിന് ഇരട്ടി തിളക്കം

Astrology: ചൊവ്വ ഗ്രഹത്തിന് മനുഷ്യ ജീവിതത്തെ ഏറെ സ്വാധീനിക്കാൻ കഴിയും. ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം വിവാഹം, ഭൂമി, ഊർജ്ജം, ധൈര്യം എന്നീ വിഷയങ്ങളിൽ പ്രധാന ഘടകമായി ചൊവ്വ ഗ്രഹത്തെ കണക്കാക്കുന്നു.

ജ്യോതിഷത്തിൽ ചൊവ്വാ ഗ്രഹത്തിന് മാത്രം വളരെയധികം പ്രാധാന്യമുണ്ട്. ചൊവ്വയുടെ സ്ഥാനമാറ്റം ഓരോ രാശിക്കാരുടെ ജീവിതത്തെയും വ്യത്യസ്ത രീതിയിൽ സ്വാധീനിക്കും. ജൂൺ 27 മുതൽ പ്രധാന ഗ്രഹമായ ചൊവ്വ മേടം രാശിയിലേക്ക് പ്രവേശിക്കാൻ പോവുകയാണ്.

മേടം രാശിക്കാരെ സംബന്ധിച്ച് ഇനി നിങ്ങൾക്ക് ഭാഗ്യകാലമാണ്. പ്രതീക്ഷിക്കാത്ത രീതിയിൽ നേട്ടങ്ങൾ വരും. ചെയ്യുന്ന പ്രവർത്തികളെല്ലാം നല്ലതായിരിക്കും. ചൊവ്വ മേടം രാശിയിൽ പ്രവേശിക്കുന്നതോടെ സമ്പത്തിലും ജീവിതത്തിൽ ലഭിക്കുന്ന സമാധാനത്തിലും വളരെ വർധനവ് പ്രകടമാകും.

1

എന്നാൽ, ചൊവ്വയുടെ ഈ സ്ഥാനമാറ്റം മേട രാശിക്കാരെ മാത്രമല്ല സ്വാധീനിക്കുന്നത്. മറ്റ് രാശിക്കാരുടെ ജീവിതത്തെയും വളരെ രീതിയിൽ സ്വാധീനിക്കുകയും മാറ്റങ്ങൾ കൊണ്ടു വരികയും ചെയ്യുന്നു. പ്രധാനമായും പറയുകയാണെങ്കിൽ 3 രാശിയിൽ ഉൾപ്പെട്ടവർക്കാവും ചൊവ്വയുടെ സ്ഥാനമാറ്റം അനുയോജ്യമായി ഭവിക്കുന്നത്. അതായത് ഈ മൂന്ന് രാശിയിൽ ഉൾപ്പെട്ടവർക്ക് ഇനി മുതൽ കുബേര യോഗം എന്നാണ് പറയപ്പെടുന്നത്.

2

മിഥുനം : മേടം രാശിയിലേക്ക് ജൂൺ 27 മുതൽ ചൊവ്വ ഗ്രഹം പ്രവേശിക്കുന്നതോടെ മിഥുനം രാശിക്കാരുടെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടാകാൻ ഇടയാകും. മിഥുനം രാശിക്കാരുടെ ഭാഗ്യകാലം ആരംഭിക്കാൻ ഇരിക്കുകയാണ്. ബിസിനസ് മേഖലയിൽ വലിയ പുരോഗതി കാണുന്നു. തൊഴിൽ മേഖലയിലും ഉന്നമനം ഉണ്ടാകും. പ്രതീക്ഷിക്കാത്ത രീതിയിൽ നിങ്ങളുടെ വരുമാനം വർധിക്കും.

3

അപ്രതീക്ഷിതമായി നിങ്ങൾക്ക് ബിസിനസിൽ നിന്നും ലാഭം കൊയ്യാൻ സാധ്യതയുണ്ട്. ജോലി സ്ഥലത്തും അനുകൂലമായ സാഹചര്യമാണ് പ്രകടമാകുന്നത്. നിങ്ങൾക്ക് ലഭിക്കുന്ന ബഹുമാനം ഇരട്ടിയാകും. ചൊവ്വയുടെ സ്ഥാന മാറ്റം മിഥുന രാശിക്കാരുടെ ദാമ്പത്യ ജീവിതം വളരെ സന്തോഷകരമായി തീരാൻ കാരണമാകും.

4

കർക്കിടകം : ചൊവ്വയ്ക്ക് ജൂൺ 27 മുതൽ സ്ഥാനമാറ്റം സംഭവിക്കുന്നത്, ഏറ്റവും കൂടുതൽ ഗുണകരമാകുന്നത് കർക്കടക രാശിക്കാർക്കാണ്. ജോലി തേടി നടക്കുന്നവർ ആണെങ്കിൽ നിങ്ങൾ പേടിക്കേണ്ട ആവശ്യമില്ല. ഉടൻ തന്നെ പുതിയ ജോലി നിങ്ങളെ തേടിയെത്തും. വരുമാനം പ്രതീക്ഷിക്കുന്നതിലും അപ്പുറം ആകും. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

5

ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണ് നിങ്ങളെങ്കിൽ ലാഭം കൊയ്യാൻ ഈ കാലയളവ് ഏറെ സ്വാധീനിക്കും. ഇതിനുപുറമേ, പുതിയ ഭൂമി ഇടപാടുകൾക്കും സാധ്യത വളരെ കൂടുതലാണ്. വലിയ തുകകൾ നിക്ഷേപം നടത്താനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

6

ചിങ്ങം : നിങ്ങൾക്ക് ഇനി വരാനിരിക്കുന്നത് വളരെ നല്ല കാലം. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ വലിയ വലിയ തുകകൾ നിങ്ങളുടെ ജീവിതത്തിൽ വന്നു ചേരും. ഇതിലൂടെ സാമ്പത്തിക സ്ഥിതി ഉയരുമെന്ന ജ്യോതിഷം പറയുന്നു. തൊഴിൽ മേഖലകളിൽ കൂടുതൽ അവസരങ്ങൾ വന്നുചേരും. ഇവ നല്ല രീതിയിൽ തെരഞ്ഞെടുക്കാൻ ശ്രമിക്കണം. അതേസമയം, മുടങ്ങി കിടക്കുന്ന സർക്കാർ കാര്യങ്ങൾ പെട്ടെന്ന് ചെയ്തു തീർക്കാൻ കഴിയും. പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളോ ഉദ്യോഗാർത്ഥികളോ ആണെങ്കിൽ നിങ്ങൾക്ക് മികച്ച നേട്ടം ഉണ്ടാകും. പൂർണ്ണ വിജയമാണ് ജ്യോതിഷം പറയുന്നത്.

Recommended Video

cmsvideo
    Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+