Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം വരുന്ന ഓരോ വഴികള്‍; ഈ രാശിക്കാര്‍ക്ക് നല്ല കാലം തുടങ്ങി, പ്രതീക്ഷിക്കാത്ത സന്തോഷങ്ങള്‍

ജ്യോതിഷ ശാസ്ത്രത്തില്‍ ബുധന്റെ സഞ്ചാരത്തിന് വലിയ പ്രധാന്യമാണുള്ളത്. ബുധനെ പൊതുവെ ബിസ്‌നസ്, ബുദ്ധി തുടങ്ങിയവയുടെ കരനായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ബുധന്റെ സഞ്ചാരം ചില രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങളുണ്ടാക്കും. സാമ്പത്തിക ലാഭം അടക്കമുള്ള നേട്ടങ്ങളാണ് ഇവരെ തേടിയെത്തുക.

1

കഴിഞ്ഞ സെപ്റ്റംബര്‍ പത്തിനാണ് ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയത്. അതിന് ശേഷം ഇപ്പോള്‍ ഒക്ടോബര്‍ രണ്ടിന് ബുധന്‍ നേര്‍രേഖയില്‍ കന്നിരാശിയില്‍ സംക്രമിച്ചു. ഓക്ടോബര്‍ 26 വരെ ബുധന്‍ ഇവിടെ തുടരുന്നതായിരിക്കും. ബുധന്റെ ഈ രാശിമാറ്റം ചില രാശിക്കാര്‍ക്ക് കൊണ്ടുവരുന്ന സൗഭാഗ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

മേടം

മേടം

ബുധന്റെ നേര്‍രേഖയിലുള്ള സഞ്ചാരം മേടം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. വ്യാപാരികള്‍ക്ക് വലിയ നേട്ടാണുണ്ടാക്കുക. ലാഭം വര്‍ദ്ധിക്കാനുള്ള അവസരമുണ്ടാകും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് എന്തുകൊണ്ടും ശുഭകരമായ സമയമാണിത്.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ബുധന്റെ നേരിട്ടുള്ള ചലനം ജീവിതത്തില്‍ സന്തോഷങ്ങള്‍ മാത്രം കൊണ്ടുവരുന്ന സമയമാണ്. ധനലാഭം നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി മുന്നേറ്റമുണ്ടാകാന്‍ സാധിക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് ബഹുമാനം വര്‍ദ്ധിക്കും.

4

മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. കുടുംബ പ്രശ്‌നങ്ങള്‍ നിന്നും ആശ്വാസം ലഭിക്കും. കുടുംബത്തില്‍ പ്രതീക്ഷിക്കാത്ത സന്തോഷം വന്നുചേരും.

കന്നി

കന്നി

ഈ സമയം കന്നി രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ വന്നുചേരും. വിജയം നിങ്ങളെ തേടിയെത്തും. ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ ആദരവും ബഹുമാനവും വര്‍ദ്ധിക്കും. സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടിയെത്തും. അതിനുള്ള ഓരോ അവസരങ്ങളും വന്നുചേരും.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ശുഭകരമായ പല കാര്യങ്ങളും സംഭവിക്കും. മുടങ്ങിക്കിടക്കുന്ന പണം നിങ്ങളില്‍ വന്നുചേരും. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമായിരിക്കും.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. ബിസ്‌നസ് മേഖലയിലുള്ളവര്‍ക്ക് നേട്ടങ്ങള്‍ നിറഞ്ഞ സമയമാണ്. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ വന്നുചേരും. സ്വത്തു സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഈ സമയത്ത് സാധിക്കും. കുടുംബത്തില്‍ സന്തോഷം വന്നുചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+