കരുതിയിരുന്നോളൂ, നിങ്ങള്‍ക്ക് അത്ര നല്ല സമയമല്ല; ശത്രുക്കളെ സൂക്ഷിക്കണം; ഈ രാശിക്കാരാണോ
ജ്യോതിഷ ശാസ്ത്രം അനുസരിച്ച് ഒരു ഗൃഹം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോല്‍ ചിലരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും. അറിവിന്റെ അധിപനെന്നാണ് ബുധനെ പൊതുവെ വിളിക്കുന്നത്. ഈ വരുന്ന ഒക്്‌ടോബര്‍ 26ന് ബുധന്‍ കാന്നി രാശിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്.

നവംബര്‍ 19 വരെ ബുധന്‍ കന്നി രാശിയില്‍ തുടരും. ഈ സമയത്ത് ബുധന്‍ സൂര്യന്‍, ശുക്രന്‍, കേതു എന്നീ രാശിക്കാരുമായി സംക്രമിക്കുന്നു. ഈ സമയത്ത് നാലോളം രാശിക്കാര്‍ക്ക് മോശം സമയമാണ്. ബുധന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാര്‍ക്കാണ് മോശം സമയം സൃഷ്ടിക്കുന്നതെന്ന് പരിശോധിക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ സമയത്ത് അത്ര നല്ല കാര്യങ്ങളൊന്നും സംഭവിക്കില്ല. സാമ്പത്തികമായി വലിയ ചെലവ് വര്‍ദ്ധിപ്പിക്കും. വലിയൊരു പ്രതിസന്ധി തന്നെ ഈ സമയത്ത് നേരിടേണ്ടി വന്നേക്കാം.

ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാക്കുന്നു. ത്വക്ക്, തൊണ്ട സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമുണ്ട്. കൂടാതെ ദേഹത്ത് പരിക്കേല്‍ക്കാനുള്ള സാധ്യതയുമുണ്ട്. ശത്രുക്കളെ കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. എല്ലാ കാര്യങ്ങളും ചെയ്യുമ്പോള്‍ നൂറു തവണ ആലോചിക്കണം.

വൃശ്ചികം
ഈ രാശിക്കാര്‍ക്ക് വളരെ പ്രതികൂലമായ സാഹചര്യമാണ് ഈ സമയത്ത്. ചെലവ് നിയന്ത്രിക്കാനുള്ള എല്ലാ വഴികളും നോക്കണം. പണമിടപാട് ഈ സമയത്ത് നടത്തുന്നത് എത്ര നല്ലതല്ല, കഴിയുന്നതും ഒഴിവാക്കാന്‍ ശ്രമിക്കുക.

തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് ശത്രുക്കളെ കൊണ്ടുള്ള ദ്രോഹം വന്നേക്കാം. അതുകൊണ്ട് തന്നെ വളരെ ജാഗ്രത പാലിച്ച് വേണം ജോലിക്ക് പോകാന്‍. അത്തരക്കാരെ പരമാവധി അടുപ്പിക്കാതിരിക്കുക.

കുംഭം
വലിയ പ്രശ്‌നങ്ങള്‍ തന്നെ കുംഭം രാശിക്കാര്‍ക്ക് ഈ സമയത്ത് നേരിടേണ്ടി വന്നേക്കാം. ചെലവുകള്‍ വര്‍ദ്ധിക്കാനുള്ള അവസരമുണ്ടാകും. ഇത് നിങ്ങല്‍ മാനസികമായ സമ്മര്‍ദ്ദത്തിന് കാരണമാക്കും. ചെയ്യുന്ന കഠുിനാധ്വാനത്തിന് ഫലമുണ്ടാകില്ല.

കുടുംബ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. സഹോദരങ്ങളുമായി തര്‍ക്കങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് കുടുംബ പ്രശ്‌നങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. എല്ലാ കാര്യങ്ങളും ചെയ്യുമ്പോള്‍ സൂക്ഷിച്ച് വേണം ചെയ്യാന്‍.

മീനം
വലിയ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമാണ് മീനം രാശിക്കാര്‍ക്ക്. വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യത്തിന് ശ്രദ്ധ നല്‍കാന്‍ ശ്രമിക്കണം. നേത്ര സംബന്ധമായ രോഗങ്ങള്‍ നേരിടേണ്ടി വന്നേക്കാം. മാതാപിതാക്കളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. അമ്മയുടെ ആരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.












Click it and Unblock the Notifications