തിങ്കളാഴ്ച ഈ കാര്യങ്ങൾ ചെയ്യൂ; കാശ് വരും; ജോലി വേറെ കിട്ടും; ഭാഗ്യകാലം !
Astrology: സ്വന്തം ജീവിതത്തെ സുരക്ഷിതമാക്കാനും ഒരുപാട് സമ്പത്ത് ആഗ്രഹിക്കുന്നവരും എപ്പോഴും സന്തോഷമായി ഇരിക്കാനുമാണ് കൂടുതൽ വ്യക്തികളും ഇഷ്ടപ്പെടാറുള്ളത്. ഇങ്ങനെ ചിന്തിക്കാത്തവർ അപൂർവമാണ്. ഈ സൗഭാഗ്യങ്ങളെല്ലാം ജീവിതത്തിൽ ലഭിക്കാൻ ഒരുപാട് കാര്യങ്ങൾ ജീവിതത്തിലൂടെനീളം ചെയ്യുന്നവരും ഉണ്ട്.
ജ്യോതിഷത്തെ ഇതിനുവേണ്ടി വിശ്വസിക്കുന്നവരും ഉണ്ട്. ഓരോ ഗ്രഹങ്ങളെയും പ്രീതിപ്പെടുത്താൻ പിന്നാലെ നടക്കുന്നവരും ഉണ്ട്. പക്ഷേ, ചില സന്ദർഭത്തിൽ ഈ അധ്വാനം നമുക്ക് ഫലം കാണണമെന്നില്ല. ജീവിതത്തിൽ പ്രതീക്ഷിച്ച നേട്ടങ്ങൾ ലഭിക്കണമെന്നില്ല. സമ്പത്ത് താഴേക്ക് ഇടിഞ്ഞു പോകാം. ജീവിത വിജയത്തിന് ഈശ്വരന്റെ അനുഗ്രഹം വളരെ പ്രധാനപ്പെട്ടതാണ്.
ഈ അനുഗ്രഹം ലഭിക്കുന്നതിലേക്ക് എന്തുകാര്യവും ചെയ്യാൻ മനുഷ്യൻ തയ്യാറാകുന്നു. പ്രധാനമായും ജീവിതത്തിലും ദാമ്പത്യത്തിലും സുഖവും സന്തോഷവും പണവും അധികം ലഭിക്കാൻ ഓരോ വഴികൾ തിരഞ്ഞു നടക്കുന്നവരാണ് നമ്മൾ.

എന്നാൽ അതിന് ചില എളുപ്പ വഴികൾ ഉണ്ട്. ഇവ പരീക്ഷിച്ചാൽ പെട്ടെന്ന് ഫലം ലഭിക്കും എന്ന് ജ്യോതിഷം വിശ്വാസം. അതായത് തിങ്കളാഴ്ച ദിവസം ശിവനെ പൂജിക്കാൻ ശ്രമിക്കുക. ഹൈന്ദവ വിശ്വാസമനുസരിച്ച് തിങ്കളാഴ്ച ദിവസം ശിവ ഭഗവാനെ പൂജിക്കുന്നത് നല്ലതാണ്. തിങ്കളാഴ്ച ശിവ ദേവനെ പ്രത്യേകം ആരാധിക്കുന്നവർ നമുക്ക് ചുറ്റും നിരവധിയുണ്ട്.

ശിവ ദേവൻ പ്രസാദിച്ചു കഴിഞ്ഞാൽ ആ വ്യക്തിയുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ആഗ്രഹങ്ങളും സംഭവങ്ങളും ആയിരിക്കും പിന്നെ ഉണ്ടാവുക എന്നാണ് വിശ്വാസം. അതായത് , ആരാധനയിലൂടെയും പൂജകളിലൂടെയും ശിവനെ പ്രസാദിപ്പിക്കാൻ കഴിയുമെന്ന ഹൈന്ദവ വിശ്വാസത്തിൽ തന്നെ പറയുന്നു. ഒരുപാട് ഐശ്വര്യവും സന്തോഷവും ഇതിലൂടെ ലഭിക്കും.

ശിവ ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി തിങ്കളാഴ്ച ദിവസങ്ങളിൽ ചില കാര്യങ്ങൾ ചെയ്യാം. തിങ്കളാഴ്ച വൈകുന്നേരം ദിവസമാണ് നിങ്ങൾ ഇതിനുവേണ്ടി മാറ്റിവയ്ക്കേണ്ടത്. പൂജകൾ ചെയ്യേണ്ട സമയം തിങ്കളാഴ്ച വൈകുന്നേരം ആണ്. ഇങ്ങനെ ചെയ്താൽ പണത്തിന്റെ കുറവ് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകില്ലെന്ന് പറയുന്നു. ശിവനെ ആരാധിക്കുന്നതിലൂടെ ശിവൻ പ്രസാദിക്കും എന്നാണ് വിശ്വാസം. ഇതുവഴി ജീവിതത്തിൽ സന്തോഷവും സമാധാനവും സമ്പത്തും ഒരുമിച്ച് കിട്ടും.

ചെയ്യേണ്ട കാര്യങ്ങൾ
തിങ്കളാഴ്ച വൈകുന്നേരം ശിവ ക്ഷേത്രത്തിൽ പോയി ശീലിക്കുക. ശിവ ലിംഗത്തിൽ ഗംഗാജലം സമർപ്പിക്കുന്നത് നിങ്ങളുടെ ഐശ്വര്യത്തിനും സന്തോഷത്തിനും നല്ലതാണ്. അതിനൊപ്പം തന്നെ 'ഓം നമഃ ശിവായ' എന്ന മന്ത്രം ജപിക്കുക. ശിവന്റെ പ്രീതി ലഭിക്കാനുള്ള എളുപ്പ മാർഗ്ഗമാണിത്. സന്തോഷം, സമൃദ്ധി എന്നിവ ലഭിക്കുമെന്നും വിശ്വാസം.

തൊഴിൽ മേഖലകളിലോ ബിസിനസ്പരമായോ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾ ആണോ നിങ്ങൾ. എന്നാൽ, ഇതിനും ചില വഴികൾ ഉണ്ട്. ഇവ മാറിക്കിട്ടാൻ തിങ്കളാഴ്ച വൈകുന്നേരം ക്ഷേത്രത്തിലെത്തി ശിവ ലിംഗത്തിൽ തേൻ സമർപ്പിക്കണം എന്നാണ് ഹൈന്ദവ വിശ്വാസം. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് ജോലിയിലായാലും ബിസിനസ് മേഖലയിൽ ആയാലും യാതൊരു തടസ്സവും നേരിടേണ്ടി വരില്ല. നിങ്ങളുടെ പ്രശ്നങ്ങളെല്ലാം ഈ കാലയളവിൽ അവസാനിക്കുമെന്നാണ് വിശ്വാസം.

അതുപോലെ തന്നെ, ശിവ ദേവന ചുവപ്പ് അല്ലെങ്കിൽ മഞ്ഞ (ചന്ദനം) തിളകം പുരട്ടുക. ചന്ദനത്തിന്റെ സ്വഭാവം തണുത്തതാണ്. ഈ കാരണത്താൽ തന്നെ ശിവ ദേവന് ചന്ദന തിലകം പുരട്ടിയാൽ നിങ്ങളുടെ വീട്ടിൽ സമാധാനവും ഐശ്വര്യവും ലഭിക്കുമെന്നും ഒന്നിനും ഒരു കുറവുണ്ടാകില്ലെന്ന് പറയുന്നു.
ശിവ ദേവൻ പ്രസാദിക്കാൻ മറ്റൊരു എളുപ്പമാർഗം കൂടിയുണ്ട്. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകാൻ ഇത് ചെയ്തു നോക്കുന്നത് നല്ലതാണ്. അതായത് , ശിവനെ ആരാധിക്കുമ്പോൾ അക്ഷത്, പുഷ്പം, നൈവേദ്യം എന്നിവ സമർപ്പിക്കണം.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications