ഒക്ടോബര്‍ അവസാനിക്കുന്നു.. ഈ രാശിക്കാര്‍ക്കിനി നല്ലകാലം; പൊന്നും പണവും മൂടും
പുരാതന കാലം തൊട്ടെ മനുഷ്യര്‍ ആശ്രയിച്ചിരുന്ന ഒന്നാണ് ജ്യോതിഷം. മുന്‍കാലങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകുന്ന നക്ഷത്രങ്ങളും മറ്റുമായിരുന്നു ജ്യോതിഷത്തിന്റെ അടിസ്ഥാനമെങ്കില്‍ ഇപ്പോള്‍ അത് കുറെക്കൂടി പുരോഗമിച്ചു. ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. മൂന്ന് സ്കന്ദങ്ങളും ആറ് അംഗങ്ങളും കൂടിയതാണ് ജ്യോതിഷം എന്നാണ് പറയപ്പെടുന്നത്.
ഗണിതം, സംഹിത, ഹോര എന്നിവ സ്കന്ദങ്ങള്‍ എന്നും ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂര്‍ത്തം, ഗണിതം എന്നിവ അംഗങ്ങള്‍ എന്നും അറിയപ്പെടുന്നു. ഒരു വ്യക്തിയുടെ ജനനം തൊട്ട് ജീവിതവും മരണവും വരെ നിശ്ചയിക്കുന്നതാണ് ജാതകം. ഗ്രഹങ്ങള്‍, നക്ഷത്രം, രാശികള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ജാതകം നിര്‍ണയിക്കപ്പെടുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്.

സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി-നക്ഷത്ര മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്.
എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ കല്പിച്ച് നല്‍കിയിരിക്കുന്നത്. ഇതിനെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും സ്വാധീനിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുക. ചില രാശിക്കാര്‍ക്ക് അത് അനുകൂലമാകുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും എന്ന് മാത്രം.
2025 ലെ പത്താം മാസമായ ഒക്ടോബര്‍ അവസാനിക്കുകയാണ്. മലയാള മാസം പ്രകാരം തുലാം പകുതിയോട് അടുക്കുകയാണ്. ഈ അവസരത്തില്‍ ജ്യോതിഷപരമായും വലിയ പ്രാധാന്യമുണ്ട്. ഒക്ടോബര്‍ അവസാനിക്കുന്നതോടെ ചില രാശിക്കാരുടെ നല്ല കാലം തുടങ്ങാന്‍ പോകുകയാണ്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്നും എങ്ങനെയാണ് അവരെ ഭാഗ്യം കടാക്ഷിക്കുന്നത് എന്നും നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇനിയുള്ള ദിവസങ്ങള്‍ അനുകൂലമായിരിക്കും. കരിയറില്‍ മികച്ച പുരോഗതി കൈവരിക്കാന്‍ സാധിച്ചേക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ കടാക്ഷം ഉണ്ടായിരിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ജോലി സംബന്ധമായോ ഉപരി പഠനത്തിന് വേണ്ടിയോ വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഒക്ടോബര്‍ അവസാനിക്കുന്നതോടെ ഭാഗ്യനാളുകള്‍ വന്നെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. ദീര്‍ഘകാലത്തെ പ്രണയം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം വര്‍ധിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇനിയുള്ള ദിവസങ്ങള്‍ ശുഭകരമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാനിടയാക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'











Click it and Unblock the Notifications