ഈ രാശിക്കാരാണോ? പൊന്നും പണവും വന്ന് മൂടും... ഇന്നത്തെ ദിവസം രാജയോഗത്തിന് സമാനം!
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും. ജനന സമയത്തെ ഗ്രഹ നില, രാശിക്കൂറ്, ജന്മനക്ഷത്രം, ജനന സമയം എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന ജാതകത്തിന്റെ പിന്‍ബലത്തിലാണ് ഇത് സാധ്യമാകുന്നത്.
അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്ന പേരാണ് ഗ്രഹ സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. ചിലര്‍ക്ക് ഇത് അനുകൂലമായ ഫലങ്ങള്‍ നല്‍കുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഇത് വിപരീതമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ഗ്രഹങ്ങളുടെ ഗുരു എന്ന് അറിയപ്പെടുന്ന വ്യാഴത്തെ ദേവഗുരു ബൃഹസ്പതിയോടാണ് ഉപമിക്കുന്നത്. ഒരു രാശിയില്‍ ഒരു വര്‍ഷത്തോളം തങ്ങുന്ന ഗ്രഹമാണ് വ്യാഴം. ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ വ്യാഴത്തിന് 12 വര്‍ഷത്തെ സമയം വേണം. വ്യാഴവട്ടക്കാലം എന്ന പ്രയോഗം വരുന്നത് ഇപ്രകാരമാണ്.
2026 ഏപ്രില്‍ 30 വ്യാഴാഴ്ച, അതായത് ഇന്ന് ഗ്രഹനിലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. വ്യാഴത്തിന്റെ സ്വാധീനം പ്രകടമാകുന്ന ഈ ദിവസം ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇന്നത്തെ ദിവസം പ്രത്യേകതകള്‍ നിറഞ്ഞതായിരിക്കുക എന്ന് നമുക്കൊന്ന് നോക്കാം...
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് വ്യാഴത്തിന്റെ സ്വാധീനം അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ കടാക്ഷം കൂടെയുണ്ടായിരിക്കും. അതിനാല്‍ സ്ഥിരമായി ലോട്ടറിയെടുക്കുന്നവര്‍ക്ക് ബംപര്‍ സമ്മാനം പോലും അടിക്കാനുള്ള സാധ്യത കാണുന്നു. കുടുംബത്തോടൊപ്പം ദീര്‍ഘയാത്ര പോകാനുള്ള അവസരമുണ്ടാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും വര്‍ധിക്കും.
തുലാം
ഇന്ന് വ്യാഴത്തിന്റെ സ്വാധീനം തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. വെറുതെയിരുന്നാലും പണം വന്ന് മൂടും. ജോലിയില്‍ സ്ഥാക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ പ്രതീക്ഷിക്കാം. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇത് നിങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കാന്‍ സഹായിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്ന് വ്യാഴത്തിന്റെ സ്വാധീനം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. പലവഴിക്ക് പണം കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയൊരു തുക ലാഭം കിട്ടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇതെല്ലാം നിങ്ങളുടെ ആസ്തി ഉയര്‍ത്താന്‍ സഹായിക്കും. പ്രണയ ജീവിതത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് അനുകൂലമായ സമയമാണ്.















Click it and Unblock the Notifications