പഠനത്തിലും കരിയറിലും ശോഭിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍... വാസ്തുശാസ്ത്രം പറയുന്നു!!
കരിയറില്‍ ശോഭിക്കാന്‍ എല്ലാവർക്കും ആഗ്രഹമുണ്ട്. നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും ഏതൊരാളുടെയും സ്വപ്നമാണ്. ചിലര്‍ക്ക് കഠിനാധ്വാനത്താല്‍ ഉയര്‍ന്ന പദവികള്‍ സ്വന്തമാക്കാന്‍ സാധിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് ഭാഗ്യത്തിന്റെ അംശം കൊണ്ട് കൂടിയാകും നല്ല പദവികള്‍ ലഭിക്കുക. ഇതിലാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പലപ്പോഴും ഉദ്ദേശിച്ച രീതിയില്‍ ജോലിയില്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ എല്ലാവര്ക്കും ചിലപ്പോള്‍ സാധിച്ചെന്നു വരില്ല. എന്നാല്‍ വാസ്തുശാസ്ത്രവും കരിയറിലെ ഉയര്‍ച്ച താഴ്ച്ചകളും തമ്മില്‍ ചില അഭേദ്യമായ ബന്ധങ്ങള്‍ ഉണ്ട്.
ഒരല്‍പം ശ്രദ്ധിച്ചാല്‍ ഭാവിയില്‍ കരിയറില്‍ നല്ല നിലകള്‍ സ്വന്തമാക്കാന്‍ ഇതുവഴി സാധിക്കും. കഠിനാധ്വാനിത്തോടൊപ്പം ഭാഗ്യം കൂടി ചേരുമ്പോള്‍ ആണല്ലോ ഒരാള്‍ക്ക് ജീവിതവിജയം സ്വന്തമാക്കാന്‍ സാധിക്കുന്നത്. ഭാഗ്യത്തിന്റെ ഈ ഘടകം ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ വാസ്തുവിനു സാധിക്കും എന്നതാണ് വാസ്തവം. ചുറ്റും പോസിറ്റീവ് എനര്‍ജി നിറച്ചു ജീവിതത്തെ ശരിയായ ദിശയില്‍ മുന്നോട്ട് നയിക്കാന്‍ ഇതുവഴി സാധിക്കും.

പഠനമുറിയിൽ ചില മാറ്റങ്ങൾ
കുട്ടികള്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ അവരുടെ പഠനകാര്യങ്ങളില്‍ മാതാപിതാക്കള്‍ അതീവശ്രദ്ധ ചെലുത്താറുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ കുട്ടികളുടെ പഠനത്തിലെ ശ്രദ്ധയും ഏകാകൃതയും നഷ്ടമാകാറുണ്ട്. ഇത് ചിലപ്പോള്‍ അവരെ പഠനത്തില്‍ പിന്നോക്കമാക്കും. ഇങ്ങനെയുള്ളപ്പോള്‍ കുട്ടികളെ പഴി പറയുകയാണ് സാധാരണ അച്ഛനമ്മമാര്‍ ചെയ്യുന്നത്.
എന്നാല്‍ കുട്ടികളുടെ പഠനമുറിയിലെ ചില കാര്യങ്ങള്‍ ഒന്ന് ശരിയാക്കിയാല്‍ ഈ അലസത മാറ്റി അവരെ മിടുക്കന്മാരാക്കാന്‍ സാധിക്കുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. വാസ്തുശാസ്ത്രപ്രകാരം കുട്ടികളുടെ പഠനമുറി അവരുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെയാണ് വാസ്തുശാസ്ത്രപ്രകാരം പഠനമുറിയില്‍ ഈ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതും. അത് എന്തൊക്കെയെന്നു ഒന്ന് നോക്കാം.

ഭിത്തിയെ അഭിമുഖീകരിച്ച് ഒരിക്കലും ഇരിക്കരുത്
വളരെ പ്രധാനപെട്ട ഒരു സംഗതിയാണ് ഇത്. ഒരിക്കലും ഭിത്തിയിലേക്ക് നോക്കുന്ന രീതിയില്‍ കുട്ടികളുടെ പഠനമേശ സജ്ജീകരിക്കരുത്. പഠനത്തില്‍ ശ്രദ്ധ ലഭിക്കാതിരിക്കാന്‍ ഇത് കാരണമാകും. ഭിത്തി എന്നാല്‍ തടസ്സമാണ് സൂചിപ്പിക്കുന്നത്. ഇപ്പോഴും ഭിത്തി പിന്നില്‍ വരുന്ന രീതിയില്‍ ഇരുന്നു പഠിക്കുക. ജനാലകള്‍ തുറക്കുന്ന ഭാഗത്തേക്ക് പഠനമേശ സജ്ജീകരിക്കുക.
പരീക്ഷകാലം എന്നാല്‍ ടെന്‍ഷന്‍ കാലം കൂടിയാണ്. വാസ്തുശാസ്ത്രം പറയുന്നത് ഈ സമയങ്ങളില്‍ കുട്ടികള്‍ വടക്ക് കിഴക്ക് ദിശയില്‍ കൂടുതല്‍ നേരം ചിലവിടുന്നത് ഉത്തമംമാണ് എന്നാണ്. ഉദാഹരണത്തിന് വടക്ക്കിഴക്ക് ദിശയോട് ചേര്‍ന്നിരുന്നു പഠിക്കാം. ഇത് പരീക്ഷാവിജയത്തെ സഹായിക്കും. തീര്‍ച്ച.

വൃത്തിയും വെടിപ്പും വേണം
ചില കുട്ടികളെ കണ്ടിട്ടില്ലേ. അവരുടെ പഠനമുറി കണ്ടാല്‍ തന്നെ അറിയാം അവരുടെ അടുക്കും ചിട്ടയും. എന്നാല്‍ മറ്റു ചിലരുടെ പഠന മേശ കാണുമ്പോള്‍ തന്നെ അറിയാം അലസതയുടെ അളവ്. വലിച്ചു വാരിയിട്ടിരിക്കുന്ന മുറിയില്‍ ഒരിക്കലുമിരുന്നു പഠിക്കരുത്. ഇപ്പോഴും പഠനമുറി വൃത്തിയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കുക. കമ്പ്യൂട്ടര്‍ ടേബിള്‍ ആയാല്‍ പോലും ഇപ്പോഴും വൃത്തിയായി സൂക്ഷിക്കുക. അതുപോലെ പഠനമുറിയില്‍ ഒരു അക്യറിയാം സൂക്ഷിക്കുന്നതും പോസിറ്റീവ് എനര്‍ജി നല്‍കും. അതുപോലെ ഉയര്‍ന്ന പര്‍വതങ്ങളുടെ ചിത്രം പഠനമുറിയില്‍ സൂക്ഷിക്കുന്നത് പഠനത്തിലെ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു.

സ്ക്വയര്‍ മേശയിൽ പഠിക്കാം
പഠനത്തിനു ഇപ്പോഴും ഉചിതം സ്ക്വയര്‍ മേശ തന്നെയാണ്. റൌണ്ട് മേശ ഒരിക്കലും പഠനമേശയി തിരഞ്ഞെടുക്കരുത്. അതുപോലെ ഭിത്തിയോട് ഒട്ടിയ പോലെ പഠനമേശ ഇട്ടിരുന്നു പഠിക്കരുത്. എപ്പോഴും ഒരകലം സൂക്ഷിക്കുക. ബുക്കുകള്‍ അടുക്കി വെയ്ക്കുന്ന അലമാര എപ്പോഴും വടക്ക്, കിഴക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിശയില്‍ ഇടുന്നതും നല്ലതാണ്. ഒരിക്കലും മുറിയിലെ ഭീമിന് താഴെയായി ഇരുന്നു പഠിക്കരുത്. ഇത് അമിത സ്‌ട്രെസ്, ശ്രദ്ധകുറവ് എന്നിവയ്ക്ക് കാരണമാകും.












Click it and Unblock the Notifications