ഒരുപാട് പണം നിങ്ങൾക്ക് ലഭിക്കും;ചിലർക്കിത് ഭാഗ്യകാലം! കുറവൊന്നും വരില്ല; ജീവിതം ഇനി അടിച്ചുപൊളി !
Astrology: ബുധന്റെയും ശനിയുടെയും രാശിമാറ്റം പല വ്യക്തികളുടെയും ജീവിതത്തെ വ്യത്യസ്ത രീതിയിലാണ് സ്വാധീനിക്കുന്നത്. ബുധന്റെ നേർഗതിയും, ശനിയുടെ വക്രഗതിയും സാമ്പത്തികം, സന്തോഷം, തൊഴിൽ എന്നിവിടങ്ങളിൽ പ്രത്യേക മാറ്റങ്ങൾ കൊണ്ടു വരാൻ ഇടയാക്കും.
ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കു മുൻപ് ശനിയുടെയും ബുധന്റെയും സ്ഥാനത്തിനും സഞ്ചാരത്തിനും വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നു. ശനിയുടെ രാശിമാറ്റം ഏറെ പ്രധാനപ്പെട്ട ഒന്നാണ്.
ശനി സ്ഥാനം മാറുന്നത് പല രാശിക്കാരുടെയും ജീവിതത്തിൽ ആരോഗ്യം, തൊഴിൽ, സാമ്പത്തികസ്ഥിതി എന്നിവയെ സ്വാധീനിക്കുമെന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. എന്നാൽ, ബുധന്റെ രാശി മാറ്റവും ഇതേ രീതിയിൽ കുറച്ചു വ്യത്യാസങ്ങളോടെ ചില രാശിക്കാരെ സ്വാധീനിക്കാറുണ്ട്.

അതായത് ബുധന്റെ സ്ഥാനമാറ്റം സമ്പത്ത്, ബിസിനസ്, കുടുംബത്തിലെ സന്തോഷം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. ഇപ്പോൾ കുംഭ രാശിയിൽ ആണ് ശനി സഞ്ചരിക്കുന്നത്.30 വർഷങ്ങൾക്ക് ശേഷമാണ് കുംഭ രാശിയിലേക്ക് ശനി എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2022 ഏപ്രിൽ 29 - ന് ശനി കുംഭംരാശിയിൽ പ്രവേശിക്കുകയായിരുന്നു. ശനിയുടെ സഞ്ചാരത്തിൽ ഏറ്റവും പ്രധാനം ശനിയുടെ വക്രഗതി ആണ്. ഈ കാലയളവിൽ ശനി ഗ്രഹത്തിന്റെ പ്രഭാവം പല രാശിക്കാരെയും സ്വാധീനിക്കാറുണ്ട്.

ഈ പ്രഭാവം കൂടുതൽ ഉണ്ടാകുന്നതും ഈ കാലയളവിലാണ്. എന്നാൽ, ശനി കുംഭ രാശിയിൽ എത്തിയത് കുംഭ രാശിക്കാരെ മാത്രമല്ല സ്വാധീനിക്കുന്നത്. ഇത് മറ്റ് രാശിക്കാരുടെ ജീവിത ഗുണ നിലവാരവും ഉയർത്തുന്നു. ഈ സ്ഥാനമാറ്റം പ്രതീക്ഷിക്കാത്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്. അതായത്, നല്ല സമയമായി കണക്കാക്കാം. പക്ഷേ ചില രാശിക്കാർക്ക് ഇത് ദോഷമായി ഭവിക്കും. സാമ്പത്തിക സ്ഥിതി മോശമാകും അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത ഈ കാലയളവിൽ ഉണ്ട്.

അതേസമയം, ജൂൺ 5 മുതൽ ആയിരുന്നു ശനിയുടെ വക്രഗതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 141 ദിവസങ്ങൾ ശനി പുറകോട്ട് സഞ്ചരിക്കും. ഇതിൽ ബുധന്റെയും ശനിയുടെയും ഒരുമിച്ചുള്ള രാശി മാറ്റം ചില രാശിയിൽ ഉൾപ്പെട്ടവരുടെ ജീവിതത്തിൽ ഏറെ ഭാഗ്യങ്ങൾ കൊണ്ടെത്തിക്കും. പ്രധാനമായും നാല് രാശിക്കാരെ ആണ് ഇത് സ്വാധീനിക്കുന്നത്. നിങ്ങൾ ഈ രാശിക്കാർ ആണോ. ഭാഗ്യവും എത്തും. അറിയാം.

മേടം : ബുധന്റെയും ശനിയുടെയും ഒരുമിച്ചുള്ള രാശിമാറ്റം മേടം രാശിയിൽ ജനിച്ചവർക്ക് ഏറെ നല്ല സമയമായാണ് കണക്കാക്കുന്നത്. നിങ്ങൾ ചെയ്യുന്ന മിക്ക പ്രവർത്തികളിലും വിജയം കൈവരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം, ബിസിനസ് ചെയ്യുന്ന വ്യക്തികളാണ് നിങ്ങളെങ്കിൽ ചെയ്യുന്ന ബിസിനസിൽ ഏറെ വിജയം സ്വന്തമാക്കാൻ കഴിയും.

ഇതിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതിയും ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ കാലയളവിന് മുമ്പ് നിലനിന്നിരുന്ന പല കേസുകളും വഴക്കും ഒത്തുതീർപ്പിലേക്ക് എത്തിയേക്കാം. സ്വന്തം ഭവനങ്ങളിൽ സന്തോഷവും സമാധാനവും പ്രതീക്ഷിക്കാത്ത രീതിയിൽ ഉണ്ടായേക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
മിഥുനം : ബുധന്റെയും ശനിയുടെയും രാശിമാറ്റം മിഥുന രാശിക്കാരെ ഏറെ സ്വാധീനിക്കുന്നു. ഉത്തമമായ സമയം ആയാണ് കണക്കാക്കപ്പെടുന്നത്.

ഈ കാലയളവിൽ മിഥുന രാശിക്കാർ ചെയ്യുന്ന എല്ലാ പ്രവർത്തികളും വിജയകരമായി തീരും. നിങ്ങൾക്ക് ശുഭ പ്രതീക്ഷയോടെ തന്നെ മുന്നോട്ടു പോകാം. ഒരുകാര്യം ശുഭമായി ആരംഭിക്കാനും ശുഭമായി തന്നെ അവസാനിക്കാനും ഉള്ള സാധ്യതയാണ് കൂടുതലാണ്. മറ്റെന്തെങ്കിലും പ്രശ്നങ്ങളാൽ തടസ്സപ്പെട്ട ബിസിനസ് ജോലികൾ വീണ്ടും പുനരാരംഭിക്കാനുള്ള സാധ്യതയും ഉണ്ട്. പ്രതീക്ഷിക്കാത്ത തരത്തിൽ മറ്റു വ്യക്തികളിൽ നിന്നും നിങ്ങൾക്ക് സഹായം ലഭിക്കും. ആരോഗ്യ കാര്യങ്ങളിൽ പോലും നിങ്ങൾ ഈ കാലയളവിൽ ഭയപ്പെടേണ്ടതില്ല. ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം, ആരോഗ്യത്തിന് പുരോഗതി ഉണ്ടാകുന്നതായി കാണുന്നു.

ധനു : ധനു രാശിയിൽ ജനിച്ചവർക്ക് ബുധന്റെയും ശനിയുടെയും സ്ഥാനമാറ്റം ഭാഗ്യകാലം എന്നാണ് വിശേഷിപ്പിക്കുന്നത്. ധനു രാശിക്കാരെ തേടി പുതിയ അവസരങ്ങൾ വരും. നിങ്ങൾ ചെയ്യുന്ന ജോലിയിൽ നിന്നും പ്രമോഷൻ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സർക്കാർ ജോലി ലഭിക്കാനുള്ള സാധ്യതകൾ ഏറെ കാണുന്നതായും ജോതിഷം വ്യക്തമാക്കുന്നു. ഈ കാലയളവിൽ നിത്യ ജീവിതത്തിൽ ദിനംപ്രതി ശുഭ വാർത്തകൾ പ്രതീക്ഷിക്കാം.
Recommended Video

കുംഭം: ബിസിനസ് ചെയ്യുന്ന വ്യക്തികളാണ് കുംഭം രാശിക്കാർ എങ്കിൽ നിങ്ങൾ ഭയപ്പെടേണ്ടതില്ല. പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറം ഭാഗ്യം നിങ്ങളെ തേടി വരും. ബിസിനസ് മേഖലയിൽ നല്ല വിജയം കൈവരിക്കാൻ കഴിയും. മറ്റെന്തെങ്കിലും പ്രശ്നങ്ങളാൽ തടഞ്ഞു വച്ചിരിക്കുന്ന പണം നിങ്ങൾക്ക് തിരിച്ചു ലഭിക്കാനുള്ള സാധ്യതയുണ്ട്. ജീവിതത്തിൽ പുരോഗതിയാണ് കാണുന്നത്. ഈ പുരോഗതി തൊഴിൽ മേഖലയും സ്വാധീനിക്കും. വിചാരിക്കാത്ത രീതിയിൽ വലിയ തുക കയ്യിൽ വന്നു ചേരും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications