Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുമാനം ഉയരും; പി എസ് സി പഠിച്ചോ...ഈ രാശിക്കാർ സർക്കാർ ജോലി ഉറപ്പ്! 4 രാശിക്കാരുടെ സമയം തെളിയുന്നു!

Astrology: ചൊവ്വയും ശനിയും ബുധനും ഓരോ വ്യക്തികളുടെയും ജീവിതത്തിൽ പ്രത്യേകം സ്വാധീനം ചെലുത്താൻ കഴിയും. ചൊവ്വയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ സമാധാനം, സന്തോഷം എന്നിവ കൊണ്ടുവരാൻ ഉതകുമെന്ന് ജ്യോതിഷം പറയുന്നു.

ഗ്രഹങ്ങളുടെ രാശി മാറ്റം ഓരോ രാശിയിലും ഉൾപ്പെട്ടവരുടെ ജീവിതത്തിൽ വ്യത്യസ്ത രീതിയിൽ സ്വാധീനം ചെലുത്തും. ചിലർ നല്ല ഗുണങ്ങൾ ജീവിതത്തിൽ ഉണ്ടാകാൻ ഗ്രഹങ്ങളുടെ രാശി മാറ്റം കാരണമാകും.

പക്ഷേ, മറ്റു ചിലർക്ക് ഗ്രഹങ്ങളുടെ രാശിമാറ്റം ദോഷകരമായി ഭവിക്കും. 2022 ജൂണിൽ ഒന്നിലധികം ​ഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിച്ചിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ, ഗ്രഹങ്ങളുടെ ഈ രാശിമാറ്റം 4 രാശിക്കാർക്കാണ് കൂടുതൽ ഗുണം ചെയ്യുക.

1

ഇവരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത രീതിയിൽ സ്വാധീനം ചെലുത്താൻ ഈ രാശി മാറ്റത്തിലൂടെ സാധിക്കും. ചൊവ്വക്കൊപ്പം ശനിയും ബുധനും 4 രാശിക്കാർക്ക് നല്ല നേട്ടങ്ങളും വിജയവും നൽകുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന ഗ്രഹങ്ങളുടെ രാശിമാറ്റം, ജൂലൈ 4 വരെ ഈ നാല് രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. തങ്ങളുടെ സമാധാനത്തിന് ഇത് കാരണമാകും. ജോലി സ്ഥലത്തും വ്യവസായ മേഖലകളിലും അനുകൂല അന്തരീക്ഷം സൃഷ്ടിക്കാൻ ഈ കാലയളവ് ഗുണകരമാണ്. ഈ നാല് രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം.

2

മേടം: ശനിയും ബുധനും രാശി മാറുന്നത്, മേടം രാശിക്കാരുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകാൻ കാരണമാകും. ഈ കാലയളവ് മേടം രാശിക്കാരുടെ ജീവിതത്തെ പോലും മാറ്റിമറിച്ചേക്കാം. സമാധാനം ഏറെ ഉണ്ടാകും. ബിസിനസ് മേഖലകളിലും വ്യവസായത്തിലും കൂടുതൽ ലാഭം കൊയ്യാനുള്ള സാധ്യത ഈ കാലയളവിൽ കാണുന്നു. ജോലി തിരഞ്ഞ് നടക്കുന്നവർ പേടിക്കേണ്ട ആവശ്യമില്ല.

3

നിങ്ങൾക്ക് ഉതകുന്ന രീതിയിൽ പുതിയ ജോലി തേടിയെത്തും. എന്നാൽ, ജോലിയുളളവ്യക്തികൾ ആണെങ്കിൽ സ്ഥാനക്കയറ്റത്തിന് സാധ്യത ഉണ്ട്. ഈ കാലയളവിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ജീവിതത്തിന്റെ നാനാ ഭാഗങ്ങളെയും സ്വാധീനിച്ചേക്കാം. പുതിയ വീട് വയ്ക്കാനും പുതിയ വാഹനങ്ങൾ വാങ്ങാനും ഉത്തമമായാണ് കണക്കാക്കുന്നത്. ഈ സമയത്ത് പുതിയ ജോലികളിൽ ഇടപെടൽ നടത്തുന്നത് നല്ലതായി തീരും.

4

ഇടവം: ബുധന്റെ രാശിമാറ്റം ഇടവം രാശിയിൽ ഉൾപ്പെട്ടവരുടെ ജീവിതത്തെയും വളരെ നല്ല രീതിയിൽ സ്വാധീനിക്കും. നല്ല ഫലങ്ങൾ ജീവിതത്തിലുടനീളം ഉണ്ടാകും. പുതിയ തൊഴിൽ നിങ്ങളെ തേടി എത്താനുള്ള സാധ്യതയുണ്ട്. ധന സ്ഥിതി നിങ്ങൾ ഉദ്ദേശിക്കുന്നതിൽ നിന്ന് വളരെയധികം മെച്ചപ്പെടും. കുടിശ്ശികയുള്ള പണം തിരികെ നൽകും. സംയുക്ത സംരംഭം ലാഭകരമായിരിക്കും.

5

ധനു: ബുധന്റെയും ശനിയുടേയും രാശിമാറ്റം ധനു രാശിക്കാർക്കും ഏറെ ഗുണങ്ങൾ ഉണ്ടാക്കുന്നു. നിങ്ങൾ കൂടുതൽ പ്രതീക്ഷിക്കേണ്ടത് സ്ഥാനക്കയറ്റം ഉണ്ടാകും എന്നതാണ്. സർക്കാർ ജോലിക്ക് വളരെ നല്ല രീതിയിൽ തയ്യാറെടുക്കുക. ഇക്കൂട്ടർ പേടിക്കേണ്ട ആവശ്യമില്ല. പ്രതീക്ഷിച്ച രീതിയിൽ തന്നെ സർക്കാർ ജോലി ലഭിക്കാൻ ഈ കാലയളവ് ഉത്തമമാണ്. വരുമാനം വർധിക്കും. വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നും പണം ലഭിക്കും. ജീവിതത്തിൽ സ്വന്തമായി തന്നെ സമാധാനം കണ്ടെത്താൻ കഴിയും.

Recommended Video

cmsvideo
    KT Jaleel | സരിതയുടെയോ സ്വപ്‌നയുടെയോ നറുക്കില്‍ ചേര്‍ന്നിട്ടില്ല *Kerala |
    6

    മിഥുനം: ബുധന്റെയും ശനിയുടേയും രാശി മാറ്റത്തിലെ കാലയളവ് മിഥുന രാശിക്കാർക്ക് നല്ല നേട്ടങ്ങളുണ്ടാക്കാൻ ഗുണകരമായ കാലയളവായാണ് കണക്കാക്കപ്പെടുന്നത്. മിഥുന രാശിക്കാരെ തേടി പുതിയ ജോലികൾ വന്നെത്തും. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ തീർത്ഥാടനം നടത്താൻ അവസരം ഉണ്ടാകും. ചെയ്യുന്ന മിക്ക പ്രവർത്തികളിലും ലാഭം ഉയരും. ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങളുടെ ബിസിനസിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. വ്യാപാരികൾക്ക് അനുകൂലമായ കാലയളവാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+