
വമ്പൻ സമ്പത്ത് നിങ്ങളുടെ പക്കൽ! ഇക്കൂട്ടർക്ക് പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കും; ഒന്നിനും ഭയം വേണ്ട
Astrology: രാഹുവിന്റെ ചെറിയ സ്ഥാന മാറ്റം പോലും വലിയ സ്വാധീനം ചില രാശിക്കാർക്ക് ഉണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. ചില രാശിക്കാർക്ക് ഗുണകരമായ നേട്ടങ്ങൾ ഉണ്ടാകും. എന്നാൽ, മറ്റു ചില രാശിക്കാർക്ക് ദോഷ ഫലങ്ങളും ഉണ്ടാകും.
ജൂൺ 14 - ന് രാഹു നക്ഷത്രം സ്ഥാനം മാറിയിരുന്നു. മേടം രാശിയിലെ കാർത്തിക നക്ഷത്രത്തിൽ നിന്ന് ശുക്രന്റെ അധീനതയിലുള്ള ഭരണിയിൽ ആണ് രാഹു പ്രവേശിച്ചത്. രാഹുവിന്റെയും ശുക്രന്റെയും ഈ കൂടിച്ചേരൽ വലിയ മാറ്റങ്ങൾ ഓരോ രാശിയിലും ഉൾപ്പെട്ടവരുടെ ജീവിതത്തിൽ ഉണ്ടാക്കും.
ഈ രണ്ടു ഗ്രഹങ്ങളും തമ്മിൽ വളരെയധികം സൗഹൃദ ഭാവമാണ്. അതിനാൽ തന്നെ ഇവയുടെ സംയോഗം ശുഭ ഫലങ്ങൾ ഓരോ വ്യക്തികൾക്കും നൽകുന്നു. ഇനിയുളള കുറച്ചു കാലയളവിൽ രാഹു ശുക്രന് ഒപ്പമുണ്ടാകും.

2023 ഫെബ്രുവരി 21 വരെയാണ് രാഹു ഈ നക്ഷത്രത്തിൽ തുടരുന്നത്. ഈ കാലയളവിൽ പലരുടെയും ജീവിതത്തിൽ രാഹുവിന്റെ അത്ഭുതകരമായ നേട്ടങ്ങൾ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. പ്രധാനമായും മൂന്ന് രാശിക്കാരെയാണ് ഈ ഗുണ ഫലങ്ങൾ തേടി വരുന്നത്. നിങ്ങൾ ഈ രാശിക്കാർ ആണോ. ഭാഗ്യം തേടി എത്തും. നോക്കാം.
നമുക്ക് കാത്തിരിക്കാം.. ജൂൺ 27 വരെ! വൻ തുകകൾ വന്നുചേരും; ദാമ്പത്യ ജീവിതത്തിന് ഇരട്ടി തിളക്കം

മേടം: രാഹുവിന്റെയും ശുക്രന്റെയും കൂടിച്ചേരൽ മേടം രാശിക്കാരുടെ ജീവിതത്തെ മാറ്റി മറിക്കും എന്നാണ് പറയപ്പെടുന്നത് മേട രാശിക്കാരുടെ സമ്പത്തിൽ ഏറെ സ്വാധീനം ചെലുത്താൻ ഈ കാലയളവിൽ കഴിയും. ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകരം, രാഹു ശുക്രനോടൊപ്പം മേടത്തിൽ നിൽക്കുന്നതിനാൽ ഈ രാശിക്കാർക്ക് ആണ് ഏറ്റവും കൂടുതൽ നല്ല ഫലങ്ങൾ ലഭിക്കുക. വലിയ രീതിയിൽ സമ്പത്ത് ഉയരാൻ കാരണമാകുന്നു.

നിങ്ങളുടെ വരുമാനം വർധിക്കുന്നതിനാൽ തന്നെ കൂടുതൽ സമാധാനം ജീവിതത്തിലുടനീളം ഉണ്ടാകും. മറ്റു പല പുതിയ തരം സ്രോതസ്സുകൾ വഴി കൂടുതൽ പണം ലഭിക്കും. നിങ്ങൾക്ക് മുടങ്ങിക്കിടക്കുന്ന മറ്റെന്തെങ്കിലും തരത്തിലുള്ള പണം ഉണ്ടെങ്കിൽ അത് തിരികെ ലഭിക്കാൻ ഈ കാലയളവ് അനുയോജ്യമാണ്. തൊഴിൽ മേഖലകളിൽ കൂടുതൽ വിജയ സാധ്യത കാണുന്നു. ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണോ.. ഇക്കൂട്ടരും ഭയപ്പേടണ്ടതില്ല. നിങ്ങൾക്കും ഈ കാലയളവ് അനുകൂലമാണ്. ചെയ്യുന്ന എല്ലാ പ്രവർത്തികളിലും മികച്ച പുരോഗതി ഉണ്ടാകും. കൂടുതൽ സാധ്യതകൾ ജീവിതത്തിൽ തുറക്കും.
ഈ രാശിക്കാർക്ക് വലിയ ധനനഷ്ടം! ജീവിതം സുഖകരമല്ല; ഇനി വെല്ലുവിളികളുടെ കാലം...

ഇടവം: ഈ രാശിയിൽ ഉൾപ്പെട്ടവരുടെ അധിപൻ ശുക്രനാണ്. രാഹു ശുകന്റെ അധീനതയിലുള്ള ഭരണി രാശിയിലാണ് പ്രവേശിക്കുക. ഈ സമയം ഇടവ രാശിക്കാർക്ക് വളരെ ശുഭകരം എന്നാണ് പറയപ്പെടുന്നത്. പ്രതീക്ഷിക്കുന്നതിലും അപ്പുറം നേട്ടങ്ങൾ നിങ്ങളെ തേടി വരും. ജോലി അന്വേഷിച്ച് നടക്കുന്ന വ്യക്തി ആണെങ്കിൽ നിങ്ങൾ ഭയപ്പെടേണ്ട ആവിശ്യമില്ല. നിങ്ങളെ തേടി ഒരു പുതിയ ജോലി എത്തും.

ആ ജോലിയിലൂടെ കൂടുതൽ ഭാഗ്യവും സമാധാനവും ഉണ്ടാകും. നിങ്ങൾക്ക് വലിയ സ്ഥാന മാനങ്ങൾ നേടാൻ ഈ കാലയളവി ദുണകരം എന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. ഈ രാശിക്കാരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത രീതിയിൽ വരുമാനം വർധിക്കും. അതായത് വളരെ ശക്തമായ വർധവാണ് കാണുന്നത്. ഇതിന് പിന്നാലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.

തുലാം : രാഹുവിന്റെ നക്ഷത്ര മാറ്റം തുലാം രാശിക്കാരുടെ ജീവിതത്തെയും മറ്റ് രാശിക്കാരെ പോലെ ഏറെ സ്വാധീനിക്കുമെന്ന് ജ്യോതിഷം വ്യക്തമാക്കുന്നു. തുലാം രാശിയുടെ അധിപൻ ശുക്രനാണ്. രാഹു ശുക്രനുമായി സൗഹൃദം പുലർത്തുന്നതിനാൽ തന്നെ അതിന്റെ ഫലം നിങ്ങൾക്ക് ഉണ്ടാകും. ഏറെക്കാലമായി മുടങ്ങിക്കിടന്ന പ്രവൃത്തികൾ പൂർത്തികരിക്കാൻ കഴിയും.

തൊഴിൽ മേഖലകളിൽ നിങ്ങൾ യാതൊരു രീതിയിലും പേടിക്കേണ്ട ആവശ്യമില്ല. പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർധിക്കും. പുതിയ ബിസിനസ്സ് തുടങ്ങാൻ നല്ല സമയമാണ്. പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കാനുള്ള ശക്തമായ സാധ്യത കാണുന്നു.