India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ രാശിക്കാർക്ക് വലിയ ധനനഷ്ടം! ജീവിതം സുഖകരമല്ല; ഇനി വെല്ലുവിളികളുടെ കാലം...

  • By Desk
Google Oneindia Malayalam News

Astrology: രാഹു നക്ഷത്രത്തിന്റെ സ്ഥാനമാറ്റം വ്യക്തികളുടെ ജീവിതത്തെ പല രീതിയിൽ സ്വാധീനിക്കും. ശെരിക്കും പറഞ്ഞാൽ രാഹുവിന്റെ സ്ഥാനത്തിന് ഈ വർഷത്തിൽ വീണ്ടും കാര്യമായ മാറ്റം ഉണ്ടായിരിക്കുകയാണ്.

രാഹു എപ്പോഴും പുറകോട്ട് സഞ്ചരിക്കുകയാണ് പതിവ്. ഈ രാഹു ഇപ്പോൾ ഭരണി നക്ഷത്രത്തിൽ പ്രവേശിക്കാൻ പോവുകയാണ്. അതിനാൽ തന്നെ രാഹുവിന്റെ ഈ സ്ഥാനമാറ്റം ചിലരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ജ്യോതിഷം വ്യക്തമാക്കുന്നു.

2022 ഏപ്രിൽ 29 - ന് രാഹു രാശി സംക്രമണം നടത്തിയിരുന്നുവെന്ന് ജ്യോതിഷം പറയുന്നുണ്ട്. അതായത്, അതായത് രാഹു 18 വർഷവും 7 മാസവും തികഞ്ഞ ശേഷം 2022 ഏപ്രിൽ 12 ന് മേടം രാശിയിൽ പ്രവേശിച്ചു. ഇതിനു പിന്നാലെ ജൂൺ 14 - ന് രാഹു നക്ഷത്രത്തിന് സ്ഥാന മാറ്റം വീണ്ടും ഉണ്ടായി.

1

ഇനി വരുന്ന 8 മാസത്തേക്ക് രാഹു മേടം രാശിയിൽ തുടരും. എന്നാൽ, ഭരണി നക്ഷത്രത്തിന്റെ അധിപൻ ശുക്രനാണ്. ഇത് രാഹുവിന്റെ സുഹൃത്ത് ഗ്രഹവുമാണ്. ഇതിന് പിന്നാലെ, രാഹുവും ശുക്രനും ഈ സമയത്ത് മേടം രാശിയിലും കൂടിച്ചേരുന്നു. ജ്യോതിഷ വെളിപ്പെടുത്തുന്നത് പ്രകാരം, രാഹുവും ശുക്രനും ചേർന്നുള്ള ഈ സംക്രമണം ശുഭകരമാണ്.

നമുക്ക് കാത്തിരിക്കാം.. ജൂൺ 27 വരെ! വൻ തുകകൾ വന്നുചേരും; ദാമ്പത്യ ജീവിതത്തിന് ഇരട്ടി തിളക്കംനമുക്ക് കാത്തിരിക്കാം.. ജൂൺ 27 വരെ! വൻ തുകകൾ വന്നുചേരും; ദാമ്പത്യ ജീവിതത്തിന് ഇരട്ടി തിളക്കം

2

എന്നാൽ, ചില രാശിയിൽ ഉൾപ്പെട്ടവർക്ക് ഇത് പ്രതികൂല ഫലം ഉണ്ടാക്കും. ചില രാശിക്കാരുടെ ജീവിതത്തിന്റെ സന്തോഷത്തെയും വരുമാനത്തെയും സമാധാമത്തെയും എല്ലാം ഇത് തകർക്കാൻ ഇടയാകും. പ്രധാനമായും 4 രാശിക്കാരാണ് സൂക്ഷിക്കാനുളളത്. ഏതൊക്കെ രാശിക്കാർ ആണ് ഇവയിൽ ഉൾപ്പെടുന്നത്. നോക്കാം....

3

ചിങ്ങം: ഭരണി നക്ഷത്രത്തിലേക്കുള്ള രാഹുവിന്റെ പ്രവേശനം ചിങ്ങരാശിക്കാരെ ഏറെ സ്വാധീനിക്കുന്ന കാലയളവാണ്. അതായത് അശുഭകരം എന്നാണ് പ്രധാനമായും ഇതിനെ പറയുന്നത്. ഈ രാശിക്കാരുടെ ജീവിതത്തിലുടനീളം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കരിയറിൽ പ്രശ്നങ്ങൾ വന്നു ചേരും. തൊഴിൽ മേഖലയിൽ അത്ര നല്ല ഫലങ്ങൾ കാണുന്നില്ല.

Today Horoscope in Malayalam (15th June 2022) | Daily Rashi Phalam | ഇന്നത്തെ നാള്‍ ഫലം, നക്ഷത്ര ഫലം, രാശി ഫലംToday Horoscope in Malayalam (15th June 2022) | Daily Rashi Phalam | ഇന്നത്തെ നാള്‍ ഫലം, നക്ഷത്ര ഫലം, രാശി ഫലം

4

ട്രാൻസ്ഫർ ലഭിച്ച് മറ്റൊരു സ്ഥലത്തേക്ക് പോകാനുള്ള സാധ്യതയും ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ ഉണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി അനാവശ്യപരമായ യാത്രകൾ കടന്നു വരും. ഈ യാത്രകൾ ഒഴിവാക്കാൻ കഴിയാത്തതും ആണ്. ചിങ്ങ രാശിക്കാരുടെ പിതാവുമായി വഴക്കോ തർക്കമോ അകൽച്ചയോ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.

5

കന്നി: ഭരണി നക്ഷത്രത്തിലേക്കുളള രാഹുവിന്റെ സ്ഥാന മാറ്റം കന്നിരാശിക്കാർക്കും അത്ര അനുകൂലമല്ല. ഇക്കൂട്ടർക്ക് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വലിയ രീതിയിൽ ധനനഷ്ടം ഉണ്ടായേക്കാം. വരുമാനത്തിലും ഇടവ് സംഭവിക്കും. സ്വന്തം കരിയറിൽ പ്രശ്നങ്ങൾ വന്നു കൊണ്ടേയിരിക്കും. വീട്ടിൽ നിന്നുള്ള സഹകരണം ഇക്കൂട്ടർ പ്രതീക്ഷിക്കണ്ട. സഹകരണം ലഭിക്കാത്തതിനാൽ തന്നെ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടും.

5

വാക്കുതർക്കങ്ങളിൽ ഏർപ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. കോപം ഉണ്ടാകാനുള്ള സാഹചര്യം ആണ് കൂടുതൽ കാണുന്നത്. ചെയ്യുന്ന പ്രവർത്തികൾ ജാഗ്രതയോടെ വേണം ചെയ്യാം. സംയമനത്തോടെയും ക്ഷമയോടെയും ഈ കാലയളവിൽ മുന്നോട്ടു പോകാൻ പ്രത്യേകം ശ്രദ്ധിക്കണം

7

മകരം: ഭരണി രാശിയിലേക്ക് രാഹു സ്ഥാനമാറ്റം നടത്തുന്നത് മകരം രാശിക്കാരുടെ ജീവിതത്തെ ഏറെ സ്വാധീനിക്കും. ജീവിതത്തിലുടനീളം ദോഷ ഫലങ്ങളാണ് കാണുന്നത്. ചെയ്യുന്ന പ്രവർത്തികളിൽ കൂടുതലും പ്രശ്നങ്ങൾ ഉണ്ടാകും. സംഘർഷഭരിതമായ കാലയളവ് ആണ് ജ്യോതിഷം വ്യക്തമാക്കുന്നത്. തൊഴിൽ മേഖലയിലടക്കം വലിയ പ്രശ്നങ്ങൾ നിങ്ങൾ നേരിടും. ജോലി ചെയ്യുമ്പോൾ തന്നെ സമ്മർദ്ദം കൂടുതൽ അഭിമുഖീകരിക്കേണ്ടി വരും.

7

മീനം: മീനം രാശിക്കാർക്ക് രാഹുവിന്റെ നക്ഷത്ര മാറ്റം സാമ്പത്തികമായി നല്ലതാണ്. പക്ഷെ, വ്യക്തിപരമായ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം. പെട്ടെന്ന് ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം. വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഇക്കൂട്ടരുടെ കുടുംബാംഗങ്ങളുമായി തർക്കമുണ്ടാകാം.

English summary
Astrology: Rahu Nakshatra Parivartan 2022: Special care should be taken for these 4 zodiac signs people's in their life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X