ഇനി ഭാഗ്യകാലം!പണവും പൊന്നും നിങ്ങൾക്ക് കിട്ടും;ജീവിതം ഹാപ്പിമൂഡിൽ: ഈ രാശിക്കാർ ആണോ?
Astrology: ഓരോ ഗ്രഹങ്ങളുടെയും സംക്രമണവും രാശി മാറ്റവും വ്യക്തികളുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുന്നതാണ്. പല തരത്തിലാകും ഇവയുടെ സ്വാധീനം നിങ്ങളുടെ ജീവിതത്തിൽ ലഭിക്കുന്നത്.
അത് സാമ്പത്തികമാകാം, നിത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ലഭിക്കുന്നതിലൂടെയാകാം, തൊഴിൽ മേഖലയിൽ ഉന്നമനം നേടിയാകാം. ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം,ഓരോ ഗ്രഹവും രാശി മാറുമ്പോൾ അത് പന്ത്രണ്ട് രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും എന്നാണ് പറയപ്പെടുന്നത്.
ഇത്തരത്തിലുളള രാശിമാറ്റം ചില രാശിയിൽ ഉൾപ്പെട്ടവർക്ക് ഭാഗ്യകാലം എന്നാണ് പറയുന്നത്. എന്നാൽ, മറ്റ് ചിലർക്ക് ദുരിതകാലം ആകും വന്നെത്തുക.രാഹുവിനെ പാപഗ്രഹം ആയാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. കൂടാതെ രാഹു - കേതു ഗ്രഹങ്ങളെ നിഴൽ ഗ്രഹങ്ങളായാണ് കണക്കാക്കുന്നു.

ഈ രാഹു കേതുവിന്റെ കാരണത്താൽ ചിലരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. രാഹുവിനും കേതുവിനും അതൃപ്തി ഉണ്ടാക്കുന്ന ആളുകളുടെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകും. രാഹു അതേസമയം, ഇപ്പോൾ രാഹു രാശി മാറ്റത്തിന് തയ്യാറെടുക്കുകയാണ്. വരുന്ന ജൂൺ 14 - നാണ് രാഹു രാശി മാറുന്നത്. ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം, ഇപ്പോൾ രാഹു മേടം രാശിയിലെ കാർത്തിക നക്ഷത്രത്തിൽ ആണ്. 8 ദിവസങ്ങൾ പിന്നിടുമ്പോൾ രാഹു ഭരണി നക്ഷത്രത്തിലേക്ക് മാറും.

ഈ രാശിയിൽ ജനിച്ച ഭരണി നക്ഷത്രക്കാർ ഭാഗ്യശാലികൾ
മേടം രാശിയിൽ ജനിച്ച ഭരണി നക്ഷത്രക്കാർ ഭാഗ്യശാലികൾ ആണെന്നാണ് ജ്യോതിഷം പറയുന്നത്. മേടത്തിന്റെ ദേവനായി കണക്കാക്കപ്പെടുന്നത് ചൊവ്വയാണ്. ഭരണി നക്ഷത്രത്തിന്റെ ദേവൻ ശുക്രനും. അതിനാൽ തന്നെ, ശുക്രന്റെയും, ചൊവ്വയുടെയും പ്രഭാവം മേടം രാശിയിൽ ജനിച്ച ഭരണി നക്ഷത്രക്കാർക്ക് ഉണ്ടാകും. മേടം രാശിയിലെ ഭരണി നക്ഷത്രക്കാർ ധൈര്യശാലികളും സ്വഭാവം ഏറെ ആകർഷണീയരും ഉറച്ച തീരുമാനങ്ങൾ സ്വീകരിക്കുന്നവരും ആയിരിക്കുമെന്ന് ജ്യോതിഷം പറയുന്നു.

ഈ മൂന്ന് രാശിക്കാർക്ക് ഇനി നല്ല സമയം
മേടം: രാഹുവിന് രാശിമാറ്റം സംഭവിക്കുന്നതോടെ മേടം രാശിയിൽ ജനിച്ച വ്യക്തികൾക്ക് ഭാഗ്യകാലം അഥവാ നല്ല സമയം എന്നാണ് പറയപ്പെടുന്നത്. ഈ സമയം ആരംഭിക്കാൻ നിങ്ങൾ ജൂൺ 14 വരെ കാത്തിരിക്കണം. ഇക്കൂട്ടരുടെ ധന സ്ഥിതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേക. തൊഴിൽ മേഖലയിലും നിങ്ങൾക്ക് പ്രതീക്ഷിക്കാത്ത രീതിയിൽ ഉന്നമനം ഉണ്ടാകും.

പൂർവികരിൽ നിന്ന് സ്വത്തുക്കൾ വന്നുചേരാനുള്ള സാധ്യതയുണ്ട്. എന്തെങ്കിലും കാരണത്താൽ നിങ്ങളുടെ പണം ആരെങ്കിലും തടഞ്ഞ് വച്ചിരിക്കുകയാണ് എങ്കിൽ ഈ തടഞ്ഞു വെച്ചിരിക്കുന്നു പണം തിരികെ നിങ്ങളുടെ കയ്യിൽ ലഭിക്കാനുള്ള സാധ്യതയും കാണുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അല്ലെങ്കിൽ വരുമാനം പ്രതീക്ഷിക്കുന്നതിലും അധികം ഉയരും.

ഇടവം: രാഹു ഭരണിയിൽ പ്രവേശിക്കുന്നതോടെ ഇടവം രാശിക്കാർക്ക് ഭാഗ്യവർഷം എന്നാണ് പറയപ്പെടുന്നത്. ഈ കാലയളവ് ഇടവം രാശിക്കാരുടെ തൊഴിൽ മേഖലയെയും ജീവിതത്തെയും സ്വാധീനിക്കും. ഉയർച്ച ഉണ്ടാകും എന്നതാണ് പ്രധാനമായും എടുത്തു പറയേണ്ടത്. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റവും ശമ്പള വർധനയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവരുടെ ജീവിതത്തിൽ ഈ കാലയളവിൽ യാത്രകൾ വന്നുചേരും. ഇത്തരം യാത്രകളിലൂടെ പണം ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.
Recommended Video

തുലാം: രാഹു രാശി മാറി ഭരണിയിൽ പ്രവേശിക്കുന്നത് തുലാം രാശിക്കാരുടെ ജീവിതത്തെ ഏറെ സ്വാധീനിക്കാൻ കാരണമാകും. ഭാഗ്യകാലം ആരംഭിക്കുന്നതായാണ്, ജ്യോതിഷം വ്യക്തമാക്കുന്നത്. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കാത്തതിലുമധികം ഉയരും. യാത്രകൾ തുലാം രാശിക്കാരുടെ ജീവിതത്തിലും ഈ കാലയളവിൽ വന്നു ചേരും. കൂടുതലും ദൂരയാത്രകൾ ആയിരിക്കും. വീടുകളിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകും.












Click it and Unblock the Notifications