ചിലർക്ക് ഇനി കണ്ടക ശനിയാണ്! സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിച്ചു മാത്രം! ദാമ്പത്യ ജീവിതത്തിൽ കുഴപ്പങ്ങൾ;
Astrology: ജ്യോതിഷ പ്രകാരം, ശനിദേവൻ ഓരോ രാശിയിൽ ഉൾപ്പെട്ട വ്യക്തികളുടെ ജീവിതത്തിൽ ഏറെ പ്രാധാന്യം ഉണ്ടാക്കുന്നു. നീതിയുടെ ദൈവം ആയിട്ടാണ് ശനിദേവനെ പറയപ്പെടുന്നത്. പക്ഷേ, ചില രാശിക്കാർ ശനിദേവനെ സൂക്ഷിക്കുകയും വേണം.
ശനി ആരോടാണോ കോപിക്കുന്നത് ആ വ്യക്തിയുടെ ജീവിതത്തിൽ ഏറെ നാശങ്ങൾ ഉണ്ടാകും. ശനിദേവൻ സമയം അനുസരിച്ച് തന്റെ രാശി മാറ്റിക്കൊണ്ടിരിക്കുന്നു. നാളെ മുതൽ കുംഭരാശിയിൽ വക്രഗതിയിൽ ശനി നീങ്ങും.
ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം, സാധാരണ ഒരു ഗ്രഹം സ്വന്തം രാശിയിൽ ആണ് നീങ്ങുന്നത് എങ്കിൽ എപ്പോഴും നല്ല ഫലങ്ങള്‍ നല്‍കുമെന്ന് ജ്യോതിഷം പറയുന്നു. എന്നാൽ, ഒരു ഗ്രഹം വിപരീത ദിശയിലേക്ക് നീങ്ങാന്‍ തുടങ്ങുമ്പോള്‍ അത് ഓരോ രാശിക്കാരുടേയും ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഇത് മോശമായ ചില കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാൻ ഇടയാകും.

ശനിയുടെ ഈ വക്ര ഗതി മാറ്റം ഏഴരശനി, കണ്ടകശനി എന്നിവയിൽ ബുദ്ധിമുട്ടുന്ന വ്യക്തികളെ വളരെയധികം ബാധിക്കാൻ ഇടയാക്കും. പ്രധാനമായും അഞ്ച് രാശിക്കാരെ ആണ് ശനിദേവൻ വക്രഗതിയിൽ നീങ്ങുന്നത് കൂടുതൽ ബാധിക്കുന്നത്. നിങ്ങൾ ഈ രാശിയിൽ ഉൾപ്പെട്ടവർ ആണോ? അറിയേണ്ട കാര്യങ്ങൾ നോക്കാം..

കുംഭം: ശനിയുടെ വക്ര ഗതിയിലെ സഞ്ചാരം കുംഭ രാശിക്കാർ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. നിത്യ ജീവിതത്തിൽ നിങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന ദോഷങ്ങൾ മാറാൻ എല്ലാ ശനിയാഴ്ചയും ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്നത് നല്ലതാണ്. അതുപോലെ തന്നെ പണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വളരെ സംയമനത്തോടെ പ്രവർത്തിക്കേണ്ടത് ജീവിതത്തിൽ നല്ലതായി തീരും.

കർക്കടകം: ഈ കാലയളവിൽ കർക്കടക രാശിക്കാർ ഏറെ ശ്രദ്ധിക്കണം. ചുരുക്കിപ്പറഞ്ഞാൽ ഈ രാശിക്കാർക്ക് കണ്ടക ശനിയുടെ സമയമാണ് ഇപ്പോൾ. ഈ കാരണത്താൽ തന്നെ നിങ്ങളുടെ ജീവിതത്തിൽ ധനപരമായി ഏറെ പ്രതിസന്ധികൾ ഉണ്ടായിരിക്കാം. ആരോഗ്യപരമായി ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. ഇത്തരം ദോഷങ്ങൾ ഒഴിവാക്കാൻ ശനിയാഴ്ച ആവശ്യക്കാർക്ക് എന്തെങ്കിലും ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ നല്ലതായി ഭവിക്കും.

എന്നാൽ, ഇത്തരത്തിൽ നിങ്ങൾ ദാനം ചെയ്യുമ്പോൾ മറ്റൊരു കാര്യം ഏറെ ശ്രദ്ധിക്കണം. ശനിയുമായി ബന്ധപ്പെട്ട വസ്തുക്കൾ മാത്രമേ ദാനം ചെയ്യാൻ പാടുള്ളൂ.
മീനം : ശനിയുടെ വക്ര ചലനം തൊഴിൽ മേഖലകളിൽ ഏറെ പ്രതിസന്ധികൾ നേരിടാനുളള സാഹചര്യം വന്നെത്തും. പ്രതീക്ഷിച്ചതിൽ നിന്നും നേർ വിപരീതമായി സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.

സംസാരിക്കുന്ന വാക്കുകളിൽ പോലും സംയമനം പാലിക്കുന്നത് ഏറെ നല്ലതാണ്. എല്ലാ ശനിയാഴ്ച ദിവസവും വീട്ടിൽ ശനി ചാലിസ ചൊല്ലുകയും ചെയ്യണം. ഈ കാലയളവിൽ ജീവിതത്തിൽ വന്നുഭവിക്കുന്ന പ്രശ്നങ്ങൾക്ക് മുക്തി ലഭിക്കും.
വൃശ്ചികം : ഈ രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ ആയിരിക്കും ശനി ദേവന്റെ വക്ര സഞ്ചാരം ബാധിക്കുന്നത്. നിങ്ങൾ ചെയ്യുന്ന മിക്ക കാര്യങ്ങളിലും നല്ല ഫലങ്ങൾ ഉണ്ടാകും എന്ന് നിങ്ങൾ പ്രതീക്ഷിക്കും. പക്ഷേ , നേർ വിപരീതമായി ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ചായിരിക്കും നിങ്ങളിലേക്ക് മറ്റു പ്രശ്നങ്ങൾ വന്നെത്തുന്നത്.നല്ലതാണ്. കോപത്തിനും അഹങ്കാരത്തിനും ഇരയാകുന്നത് ഒഴിവാക്കിയാൽ നന്ന്.

മകരം : ശനിയുടെ വക്ര ചലനം മകരം രാശിയിൽ ഉൾപ്പെട്ടവരുടെ ജീവിതത്തിൽ ജോലിയെയും ബിസിനസിനെ ബാധിക്കും. ജാഗ്രത ഏറെ സ്വീകരിക്കേണ്ട കാലയളവായാണ് ഇതിനെ കണക്കാക്കുന്നത്. കണ്ടക ശനിയുടെ അപഹാര സമയം എന്നുപറയാം.

വളരെ സമാധാനപരമായി ശാന്ത സ്വഭാവത്തോട് കൂടി വേണം നിങ്ങൾ ജോലിയെ സമീപിക്കേണ്ടത്. ജോലിയിൽ നല്ല പോലെ ശ്രദ്ധ കേന്ദ്രീകരിക്കണം. എല്ലാ ശനിയാഴ്ച ദിവസങ്ങളിലും ശനി ചാലിസ വായിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ തന്നെ, മറ്റു വ്യക്തികളുമായി അനാവശ്യമായി ആശയക്കുഴപ്പത്തിലാകരുത്.
Recommended Video
-
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications