
ഇനി ഭാഗ്യകാലം...;ധനലാഭത്തിന്റെ നാളുകൾ! ബിസിനസിൽ വമ്പൻ നേട്ടം; 3 രാശിക്കാരുടെ സമയം തെളിയുന്നു !
Astrology: ജ്യോതിഷത്തിൽ ശനി ഗ്രഹത്തിന് പ്രത്യേക പ്രാധാന്യം ഉണ്ട്. ശനിയുടെ അനുഗ്രഹം ഓരോ രാശിക്കാരുടെയും ജീവിതത്തെ വേറിട്ട രീതിയിൽ സ്വാധീനിക്കുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. ശനിയുടെ സഞ്ചാരത്തിൽ ഏറ്റവും പ്രാധാന്യം ശനിയുടെ വക്രഗതിയാണ്.
ഗ്രഹത്തിന്റെ രാശിമാറ്റം സാമ്പത്തികമായും കരിയർ മേഖലയിലും ദാമ്പത്യ ജീവിതത്തിലും എല്ലാം ഏറെ സ്വാധീനം ചെലുത്തുന്നതാണ്. ജൂലൈ 12 - ന് ശനി മകരം രാശിയിലേക്ക് പ്രവേശിക്കും. ഈ മകരം രാശിയിലും ശനിയുടെ സഞ്ചാരപാത വക്രഗതിയിൽ തന്നെ ആയിരിക്കും.
ജ്യോതിഷത്തിൽ വക്രഗതി എന്നുപറയുന്നത്, ഒരു ഗ്രഹം പിന്നോട്ട് സഞ്ചരിക്കുന്ന പ്രക്രിയയാണ്. എന്നാൽ, ജൂൺ 5 - മുതൽ ശനിയുടെ വക്രഗതിയ്ക്ക് തുടക്കം കുറിച്ചിരുന്നു. ഈ വക്രഗതി ഒക്ടോബർ 23 വരെ തുടരുമെന്നും ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്.

ജൂലൈ 12 - ന് മകര രാശിയിലേക്ക് എത്തുന്ന ശനി അടുത്ത ജനുവരി 17 - ന് സ്വന്തം രാശിയായ കുംഭത്തിൽ വീണ്ടും തിരിച്ചെത്തും. ഇത്തരത്തിലെ ശനിയുടെ സ്ഥാനമാറ്റം ഓരോ രാശിയിലും ഉൾപ്പെട്ടവരെ സ്വാധീനിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. ജീവിതത്തെ പോലും മാറ്റി മറിക്കുന്ന തരത്തിൽ നേട്ടങ്ങൾ കൊയ്യുവാൻ പല രാശിക്കാർക്കും കഴിയും. ചിലരുടെ നല്ല കാലത്തിനും ഇതോടെ തുടക്കമാകും.
ഇനി വെറും 6 ദിവസം ! ബംബർ നേട്ടങ്ങൾ; പണം കിട്ടും! പ്രമോഷൻ ഉറപ്പ്; ഈ രാശിക്കാർ ആണോ?...

മറ്റ് ചില രാശിക്കാരുടെ പരീക്ഷണ കാലയളവാണ് ഇത്. എന്നാൽ, മറ്റു ചിലർക്ക് പ്രതീക്ഷിക്കാത്ത രീതിയിൽ പണം ഒരുപാട് വന്നെത്തും. ശനി മകരം രാശിയിൽ എത്തുന്നതോടെ ധനവാന്മാർ ആകാൻ പോകുന്നത് ആരൊക്കെ? നോക്കാം...
മേടം : ശനിയുടെ സഞ്ചാരം ഇക്കൂട്ടരുടെ ഐശ്വര്യത്തിനും പ്രശസ്തിക്കും കാരണമാകും എന്നാണ് ജ്യോതിഷം പറയുന്നത്. ഇക്കൂട്ടരിൽ ചിലർ പുതിയ ജോലി അന്വേഷിച്ച് നടക്കുന്നവർ ആയിരിക്കാം.

ഈ വിഭാഗക്കാർ പേടിക്കേണ്ടതില്ല. നിങ്ങൾ അന്വേഷിക്കുന്ന രീതിയിൽ മികച്ച ജോലി തന്നെ നിങ്ങൾക്ക് ലഭിക്കാനുള്ള കാലയളവായി ഇതിനെ കണക്കാക്കാം. എന്നാൽ, ജോലി ഉള്ളവർ ആണെങ്കിൽ സ്ഥാനക്കയറ്റത്തിന് സാധ്യത കൂടുതലാണ്. ബിസിനസ് മേഖലയിൽ ശോഭിച്ച് നിൽക്കുന്നവർക്ക് വളരെ വലിയ ലാഭങ്ങൾ ശനി ഗ്രഹത്തിലൂടെ ഉണ്ടാകും. തൊഴിലിടങ്ങളിൽ പ്രതീക്ഷിക്കാത്ത രീതിയിൽ അംഗീകാരം ലഭിക്കും. മേടം രാശിയിൽ ജനിച്ച ചിലർ, രാഷ്ട്രീയത്തിൽ ഇറങ്ങാൻ താല്പര്യം പ്രകടിപ്പിക്കുന്നവർ ആയിരിക്കാം. ഇക്കൂട്ടർക്ക് ഈ കാലയളവ് മികച്ചതായും ജ്യോതിഷം പറയുന്നുണ്ട്.

ധനു : ധനു രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഗുണകരമാകും എന്നാണ് പറയുന്നത്. എല്ലാ പ്രവർത്തികൾക്കും കാലയളവ് ഉത്തമമായ സമയമായി പറയുന്നു. പ്രതീക്ഷിക്കാത്ത സ്രോതസ്സുകളിൽ നിന്നും കൂടുതൽ പണം ലഭിക്കും. ആർക്കെങ്കിലും പണം കൊടുത്തിട്ട് തിരിച്ചു കിട്ടാതെ പോയാൽ ഈ കാലയളവിൽ പണം തിരിച്ചു ലഭിക്കാനും സാധ്യതയുണ്ട്.

മേടം രാശിക്കാർക്ക് പോലെ തന്നെ ധനു രാശിക്കാരും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ കൊതിക്കുന്നവർ ആയിരിക്കും. അത്തരത്തിൽ ആഗ്രഹമുള്ളവർക്ക് ഈ കാലയളവ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പറ്റിയ സമയമാണ്. വാഹനങ്ങളും വസ്തുക്കളും വിൽക്കുവാനും അതുപോലെതന്നെ, പുതിയത് വാങ്ങുവാനും സാധ്യതയുണ്ട്. ബിസിനസ് മേഖലകളിലും അഭിവൃത്തി കൈവരിക്കും എന്ന് പറയുന്നു.

മീനം : പണം കൂടുതൽ ലഭിക്കും. പ്രതീക്ഷിക്കാത്ത തരത്തിൽ വിവിധതരം വരുമാന സ്രോതസ്സുകൾ ഉണ്ടാകും. ഈ വരുമാന സ്രോതസ്സുകൾ വഴി കൂടുതൽ പണം നിങ്ങളുടെ കയ്യിലേക്ക് വന്നുചേരും. ജീവിതത്തിൽ പ്രതിസന്ധികൾ എല്ലാം തരണം ചെയ്യും. ജോലിയിൽ പുരോഗതിയും സന്തോഷവും ഉണ്ടാകും. ജീവിതത്തിൽ സമാധാനത്തിനും ഐശ്വര്യത്തിനും ഈ കാലയളവ് ഉത്തമം. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ നടക്കില്ലെന്ന് കരുതിയ കരാറുകൾ ഒപ്പിടാനുള്ള കാലയളവാകും. വൻ നേട്ടമാണ് നിങ്ങൾക്ക് ബിസിനസ് മേഖലകളിൽ നിന്നും ഇനി ഉണ്ടാകാൻ പോകുന്നത്.