Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനിയുടെ വക്രഗതി; ഈ രാശിക്കാര്‍ സൂക്ഷിക്കുക, സാമ്പത്തികമായി തകര്‍ന്നടിഞ്ഞ് പാപ്പരാകും

ജ്യോതിഷ ശാസ്ത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളില്‍ ഒന്നാണ് ശനിഗ്രഹം. ശനി ഗ്രഹത്തിന്റെ സഞ്ചാരത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശനിയുടെ വക്രഗതിയാണ്. ഇപ്പോള്‍ ശനി സ്വന്തം രാശിയായ കുംബത്തിലാണുള്ളത്. ഒരു പിന്നോട്ട് സഞ്ചരിക്കുന്നതിനെയാണ് വക്രഗതിയെന്ന് പറയുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 5 മുതലാണ് ശനി വക്രഗതി ആരംഭിച്ചത്. ഇത് ഒക്ടോബര്‍ 21 വരെ തുടരും . ശനിയുടെ വക്രഗതി 141 ദിവസങ്ങളാണ് .

1

മകരരാശിയിലേക്ക് ശനി പ്രവേശിക്കുന്നത് ജൂലായ് 12ന് ആണ്. ഇത് ജനുവരി 17ന് വീണ്ടും സ്വന്തം രാശിായ കുംഭത്തില്‍ തിരിച്ചെത്തും. ശനി ദേവന്റെ സ്ഥാനത്തിന് മാറ്റം വരുന്നത് നിരവധി രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. ചിലരുടെ ജീവിതത്തില്‍ വളരെ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുമ്പോള്‍ മറ്റ് ചില രാശിക്കാരുടെ ജീവിതത്തില്‍ മോശം കാര്യങ്ങള്‍ നടക്കും. 5 രാശിക്കാര്‍ക്ക് ഈ കാലം വളരെ മോശമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി അവരെ തേടിയെത്തിയേക്കാം...

മേടം

മേടം


ശനിയുടെ വക്രഗതി ഏറ്റവും മോശമായി ബാധിക്കുന്നത് മേടം രാശിക്കാര്‍ക്കാണ്. ഈ രാശിയില്‍ ജനിച്ചവര്‍ സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുക. ഈ രാശിക്കാര്‍ ബിസ്‌നസ് ചെയ്യുന്നുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. സ്റ്റോക്ക് മാര്‍ക്കറ്റിലും മറ്റും നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ വളരെ ശ്രദ്ധയോടെ വേണം. പണം നിക്ഷേപിക്കുന്നത് കുറച്ച് നാളത്തേക്ക് മാറ്റിവയ്ക്കുന്നതാണ് ഏറ്റവും ഉചിതം. ഇതോടൊപ്പം മത്സര പരീക്ഷകള്‍ നേരിടുന്നവര്‍ക്കും മോശം സമയമാണ്.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് ഇത് ഗുണ- ദോഷ സമിശ്ര സമയമാണെന്നാണ് പറയപ്പെടുന്നത്. ജോലി സംബന്ധമായി വലിയ നേട്ടങ്ങള്‍ തേടിവരും. ഒട്ടേറെ ശുഭകാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് മികച്ച സമയാണ്. എല്ലാ തടസങ്ങളും നീങ്ങും. എന്നാല്‍ ഈ സമയത്ത് വരവിനേക്കാള്‍ കൂടുതല്‍ ചിലവുകള്‍ ഉണ്ടാകും. എന്നാല്‍ ചിലവാകുന്ന പണം പിന്നീട് തിരികെ ലഭിക്കാനും സാധ്യതയുണ്ട്.

മകരം

മകരം

ഈ സമയത്ത് മകരം രാശിക്കാര്‍ പണം കൊടുക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഇല്ലെങ്കില്‍ ആ പണം തിരികെ ലഭിക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനൊപ്പം, ദൂരയാത്രകള്‍ ഒഴിവാക്കണം. പണം നിക്ഷേപിക്കുന്നുണ്ടെങ്കിലും എല്ലാം വളരെ വിവേകത്തോടെ വേണം ചെയ്യാന്‍. ഇല്ലെങ്കില്‍ നിങ്ങളെ തേടിയെത്തുന്നത് വലിയ സാമ്പത്തിക നഷ്ടമായരിക്കും.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണിത്. ഈ സമയത്ത് നിങ്ങളെ തേടി ആരോഗ്യ പ്രശ്‌നങ്ങളും അപകടങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുന്നതിനൊപ്പം സാമ്പത്തിക പ്രശ്‌നങ്ങളും നിങ്ങളെ തേടിയെത്തിയേക്കാം. ഒരു നിക്ഷേപങ്ങള്‍ നടത്താനുള്ള സമയമല്ലിത്.

മീനം

മീനം

കടുത്ത സാമ്പത്തിക പ്രതിസന്ധി മീനം രാശിക്കാരെ തേടിയെത്തിയേക്കും. പെട്ടെന്ന് ചിലവുകള്‍ വര്‍ദ്ധിക്കും. വിദേശത്ത് പോകുന്നവര്‍ക്ക് വിസ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ജലം മൂലം അപകടം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+