
ശനിയുടെ വക്രഗതി; ഈ രാശിക്കാര്‍ക്ക് ഇതിനേക്കാള്‍ മികച്ച സമയം സ്വപ്നങ്ങളില്‍ മാത്രം, സാമ്പത്തിക നേട്ടം
ജ്യോതിഷ ശാസ്ത്രത്തില്‍ ശനിയുടെ സഞ്ചാരം വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയത്ത് ശനി കുംഭ രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുകയാണ്. വക്രഗതിയില്‍ സഞ്ചരിക്കുമ്പോള്‍ തന്നെ ജൂലായ് 12ന് ശനി സ്വന്തം രാശിയായ മകരത്തില്‍ പ്രവേശിക്കും. അതിന് ശേഷം ആറ് മാസം മകരരാശിയില്‍ തുടരും.
ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക

മകരം രാശിയിലെ ശനിയുടെ വക്രഗതി ചില രാശിക്കാര്‍ക്ക് അനുഗ്രഹമായിരിക്കും. ശനി മകരരാശിയില്‍ സഞ്ചരിക്കുമ്പോല്‍ ഈ രാശിക്കാര്‍ക്ക് വന്നു ചേരുന്നത് സൗഭാഗ്യങ്ങളായിരിക്കും. തൊഴില്‍, സാമ്പത്തിക എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇവര്‍ക്ക് നേട്ടമുണ്ടാകും. മൂന്ന് രാശിക്കാര്‍ക്കാണ് ശനിയുടെ വക്രഗതിയില്‍ ഗുണങ്ങളുണ്ടാകുന്നത്. അവ എതൊക്കെയാണെന്ന് പരിശോധിക്കാം....

ഇടവം
ശനിയുടെ സഞ്ചാരം ഇടവരാശിക്കാര്‍ക്ക് മികച്ച സമയം കൊണ്ടുവരും. പുതിയ ജോലിയുടെ ഓഫര്‍ ലഭിക്കും. ജോലിയില്‍ നിന്നും മാറുന്നില്ലെങ്കില്‍ നിലവിലെ ജോലിയില്‍ പ്രമോഷനുണ്ടാകും. ആകെ കരിയറില്‍ വലിയ മാറ്റങ്ങളാണ് ഇടവം രാശിക്കാര്‍ക്ക് ഉണ്ടാകുക.

ജോലി സ്ഥലത്ത് എല്ലാ തരത്തിലുള്ള ബഹുമാനവും ലഭിക്കും. ധനലാഭം ഉണ്ടാകും. സാമ്പത്തിക നേട്ടം കൈവരിക്കും. വരുമാനം വര്‍ദ്ധിക്കുന്നതോടെ സാമ്പത്തിക ആശങ്കകള്‍ക്ക് അവസാനം വരും. ഒപ്പം ആഗ്രഹിച്ച എല്ലാ സുഖ സൗകര്യങ്ങളും നിങ്ങളില്‍ വന്നുചേരും.

ധനുരാശി
ശനിയുടെ വക്രഗതി പ്രവേശനം ധനുരാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് വരുത്തുന്നത്. ആറ് മാസതേക്ക് വന്‍ ലാഭമുണ്ടാകും. വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം ഇനി ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും. ജോലിക്കും ബിസ്നസിനും മികച്ച സമയമാണിത്.

ജോലി അന്വേഷിക്കുന്നവര്‍ക്ക് പുരോഗതി ലഭിക്കും. പങ്കാളിത്തത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും പങ്കാളിത്തത്തോടെയുള്ള ജോലികള്‍ ആരംഭിക്കുന്നതിനും ഇത് നല്ല സമയമാണ്. എല്ലാം കൊണ്ടും ധനുരാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്.

മീന രാശി
മീന രാശിക്കാരെ സംബന്ധിച്ച് ശനിയുടെ വക്രഗതിയിലെ സഞ്ചാര സമയത്തുള്ള ഈ സംക്രമണം വലിയ നേട്ടങ്ങളാണ് ഉണ്ടാക്കുന്നത്. വരുമാനം വര്‍ദ്ധിക്കും. 6 മാസത്തിനുള്ളില്‍ വന്‍ ലാഭത്തിന് അവസരം ലഭിക്കും. കൂടാതെ ധന സമ്പാദനത്തിന് പുതിയ വഴികള്‍ രൂപപ്പെടുത്താനുള്ള സാധ്യതയുണ്ട്.

ബിസിനസുകാര്‍ക്ക് വന്‍ ഇടപാടുകള്‍ നടത്താനുള്ള അവസരമുണ്ടാകും. ഇതോടൊപ്പം തൊഴിലന്വേഷകര്‍ക്ക് അവരുടെ കരിയറില്‍ സുവര്‍ണ്ണാവസരം ലഭിക്കും. ഒരു പുതിയ ജോലിയുടെ വാഗ്ദാനം ലഭിക്കുന്നതിനുള്ള എല്ലാ സാധ്യതയുമുണ്ട്. തര്‍ക്കങ്ങളില്‍ വന്‍ വിജയം ഉണ്ടാകും. നിക്ഷേപത്തിന് ഏറ്റവും മികച്ച സമയം കൂടിയാണിത്.