Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് നിറഞ്ഞ് ജീവിതം രാജകീയമാകും, പുത്തന്‍ കാറും വീടും സ്വന്തമാക്കും, ഈ രാശിക്കാര്‍ക്ക് ധനയോഗം

പുതുവര്‍ഷം ഒരുപാട് മാറ്റങ്ങള്‍ ജ്യോതിഷപ്രകാരം എല്ലാവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നതാണ്. അതുപോലെ ധാരാളം ഗ്രഹങ്ങളും രാശിമാറ്റത്തിനും 2024 സാക്ഷ്യം വഹിക്കും. ഇത് ഗുണകരമായ മാറ്റവും ദോഷകരമായ മാറ്റത്തിനുമെല്ലാം കാരണമാകും. ഈ വര്‍ഷം ജൂണില്‍ വലിയൊരു മാറ്റം സംഭവിക്കും. ജൂണ്‍ മാസത്തില്‍ ശനി ദേവന്‍ തന്റെ ചലനം മാറ്റും.

ശനിയുടെ ചലനം മാറ്റുന്നത് ശുഭകരമായ കാര്യങ്ങള്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ ഇടയാക്കും. ചില രാശി ചിഹ്നങ്ങള്‍ ഭാഗ്യം സമ്മാനിക്കാനും ഇതിലൂടെ സാധിക്കും. ശനിക്ക് ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ശനി ശുഭകരമാണെങ്കില്‍ ഏതൊരാളുടെയും ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ശനിയുടെ സ്ഥാനമാറ്റം മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അടിമുടി ഭാഗ്യം സമ്മാനിക്കും. സാമ്പത്തികമായി വലിയ ലാഭങ്ങള്‍ തേടിയെത്തും. സാമ്പത്തികമായി ഈ രാശിക്കാരുടെ അടിത്തറയും ശക്തമാകും. തര്‍ക്കങ്ങളില്‍ നിന്നും സംവാദങ്ങളില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കേണ്ട സമയം കൂടിയാണ്.

വിജയത്തിനായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കൂടുതലായി കഠിനാധ്വാനം ചെയ്യേണ്ടതായി വരും. പുതിയ വീട് മാത്രമല്ല വാഹനവും നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. അതിന് അനുയോജ്യമായ സമയം കൂടയാണിത്. പങ്കാളിയോടൊപ്പം സമയം ചെലവിടാനുള്ള അവസരവും ഈ രാശിക്കാര്‍ക്ക് ലഭിക്കും.

മിഥുനം: ഈ രാശിക്കാരെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങളാണ്. എന്ത് കാര്യത്തിലും ശുഭകരമായ കാര്യങ്ങളായിരിക്കും ഇവരെ കാത്തിരിക്കുക. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് വലിയ നേട്ടങ്ങള്‍ മിഥുനം രാശിക്കാരെ തേടിയെത്തും. മികച്ച കാലമായിരിക്കും ഇവര്‍ക്ക്. ശത്രുക്കളുണ്ടെങ്കില്‍ അവര്‍ക്ക് മേല്‍ വലിയ വിജയങ്ങള്‍ നേടാന്‍ ഈ കാലയളവില്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കും.

ധനനേട്ടങ്ങളും ഇവര്‍ക്കുണ്ടാവും. കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നുണ്ട്. അതെല്ലാം സ്വന്തമാക്കാന്‍ സാധിക്കുന്ന മികച്ച കാലയളവാണിത്. പണം വളരെ ശ്രദ്ധിച്ച് മാത്രം ചെലവിടാന്‍ ഈ രാശിക്കാര്‍ ശ്രമിക്കണം. പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്കൊപ്പമുണ്ടാവും. മതപരമായ കാര്യങ്ങളിലും ഏര്‍പ്പെടാന്‍ സാധിക്കും.

കന്നിരാശി: ശത്രുക്കളെ കീഴടക്കാനുള്ള അവസരം ഈ രാശിക്കാര്‍ക്കുണ്ടാവും. അതിലൂടെ മാനസിക സമാധാനവും നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യം കന്നിരാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടേണ്ടി വരും. ജോലി സ്ഥലത്തും പ്രശ്‌നങ്ങള്‍ നേരിടാം. പക്ഷേ ഇവര്‍ക്ക് അതിനെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് ലഭിക്കും.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ, പഠിക്കുന്നവരോ ആണെങ്കില്‍ കൂടുതലായി കഠിനാധ്വാനം ചെയ്യേണ്ടതായി വരും. അതിലൂടെ മാത്രമേ വിജയം കൈവരിക്കാനാവൂ. ദാമ്പത്യ ജീവിതത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടി വരും. പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ള കാലയളവണിത്. കന്നിരാശിക്കാര്‍ക്ക് പക്ഷേ ഏറ്റവും നല്ല കാര്യങ്ങളും ഈ സമയത്ത് സംഭവിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+