
പണം നഷ്ടപ്പെടും! നിങ്ങൾക്ക് അടുത്ത വർഷം വരെ ശനി ദോഷം മാത്രം! മന്ത്രങ്ങൾ പറഞ്ഞാൽ സേഫാണ് ?
Astrology: ശനിയുടെ രാശിമാറ്റം ഓരോ രാശിക്കാരെയും സ്വാധീനിക്കുന്ന ഒന്നാണ്. ചിലർക്കിത് ഗുണങ്ങളായി ഭവിക്കുമ്പോൾ മറ്റു ചിലർക്ക് ദോഷങ്ങളും ഉണ്ടാകും. നീതിയുടെ ദൈവം എന്നാണ് ശനി ദേവനെ പറയുന്നത്. ശനി ഏതെങ്കിലും വ്യക്തിയോട് കോപിഷ്ഠനായാൽ ആ വ്യക്തിക്ക് പിന്നെ ദുരിതകാലം ആയിരിക്കും.
ജീവിതത്തിൽ നാം ചെയ്യുന്ന ഓരോ പ്രവർത്തികൾക്കും അനുസരിച്ചുളള ഫലം ശനി നൽകുമെന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. ഇത്തരത്തിൽ വളരെ പ്രത്യേകതകളുള്ള ശനിദേവൻ അടുത്ത മാസം വീണ്ടും രാശി മാറാൻ പോകുകയാണ്. എല്ലാ മാസവും മറ്റു ഗ്രഹങ്ങൾ രാശി മാറുന്നത് പോലെ ശനിയും രാശിമാറും.
നിലവിൽ കുംഭ രാശിയിലാണ് ശനി സഞ്ചരിക്കുന്നത്. അടുത്ത മാസം അതായത്, ജൂലൈ 12 മുതൽ മകരം രാശിയിലെ വക്രഗതിയിൽ ശനി സഞ്ചരിക്കും. ഇത് ഏറെ കാലം ഇവിടെ നിലനിൽക്കുകയും ചെയ്യും.

കൃത്യമായി പറഞ്ഞാൽ അടുത്ത വർഷം ജനുവരി മാസം വരെയാണ് ശനി മകരം രാശിയിൽ വകയിൽ സഞ്ചരിക്കുക. പിന്നീട് ശനി കുംഭം രാശിയിലേക്ക് വീണ്ടും മടങ്ങും. ഇത്തരത്തിൽ ശനി മകരം രാശിയിൽ നിൽക്കുന്നത് അത് 3 രാശിക്കാർക്ക് ഏറ്റവും വലിയ സ്വാധീനം സൃഷ്ടിക്കുന്ന കാലയളവ് ആയിരിക്കും. കൂടുതലും ദോഷങ്ങൾ ആയിരിക്കും ശനി ജൂലൈ 12 - ന് മകരം രാശിയിൽ എത്തുന്നതോടെ ഉണ്ടാവുക. ഇനി അവശേഷിക്കുന്ന 19 ദിവസങ്ങൾ കഴിഞ്ഞാൽ ആർക്കൊക്കെയാണ് ദോഷങ്ങൾ ഉണ്ടാകാൻ പോകുന്നത്? ആ മൂന്ന് രാശിക്കാർ ആര്? എല്ലാം അറിയാം...
അടുത്ത മാസം തിളക്കത്തിന്റെ കാലം! പണം നിങ്ങളുടെ പെട്ടിയിൽ; ധനത്തിന്റെ ദേവനായ കുബേരന്റെ കൃപ!

ധനു : ജൂലൈ 12 - ന് ശനി മകരം രാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കുന്നതോടെ ധനു രാശിക്കാർക്ക് ശനി ദോഷം ബാധിക്കും എന്നാണ് പറയുന്നത്. ആരോഗ്യപരമായും ഈ രാശിക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ട കാലയളവാണ്. ചില പഴയ രോഗങ്ങൾ വീണ്ടും നിങ്ങളിൽ പ്രത്യക്ഷപ്പെട്ടേക്കാം. ആർക്കെങ്കിലും കടമായി കൊടുത്ത പണം നിങ്ങൾക്ക് തിരിച്ചു കിട്ടാതെ നഷ്ടപ്പെടാം. ഒരു പുതിയ രോഗത്തിനും നിങ്ങൾ ചിലപ്പോൾ അടിമയാകും.

ഇക്കൂട്ടർ കഠിനാധ്വാനികൾ ആയിരിക്കും. പക്ഷേ, നിങ്ങളെ തേടി നല്ല ഫലങ്ങൾ ഈ കാലയളവിൽ ലഭിക്കണമെന്നില്ല. കുടുംബത്തിനുള്ളിൽ അസ്വാരസ്യങ്ങൾ വർധിക്കും. ശനിയെ പ്രീതിപ്പെടുത്താനായി നിങ്ങൾക്ക് ചില കാര്യങ്ങൾ ചെയ്യേണ്ടിവരും. എല്ലാ ശനിയാഴ്ചകളിലും ആൽമരത്തെ പൂജിക്കുന്നത് നല്ലതാണ്. എല്ലാ ശനിയാഴ്ചയും കടുകെണ്ണ ആവശ്യക്കാർക്ക് ദാനം ചെയ്യുന്നത് ശനിയുടെ ദോഷം അകലും.

ചിങ്ങം : ചിങ്ങം രാശിക്കാർക്ക് ശനിയുടെ രാശിമാറ്റം കാരണം അടുത്ത ആറു മാസങ്ങൾ വിഷമകരമാണ്. ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ആണെങ്കിൽ വലിയ നാശനഷ്ടങ്ങൾക്ക് വിധേയരാകും നിങ്ങൾ. കോടതി കാര്യങ്ങളിൽ നിങ്ങൾ പെട്ടു പോകാനുള്ള സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളാണെങ്കിൽ നിങ്ങൾക്ക് എതിരെ പല രീതിയിൽ ഉള്ള ഗൂഢാലോചനകൾ നടത്തും.

കുടുംബാന്തരീക്ഷം അത്ര സുരക്ഷിതമല്ല. പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കടം വാങ്ങിയ പണം തിരികെ നൽകാൻ ഒരുപാട് ബുദ്ധിമുട്ടും. ഒരുപാട് അസുഖങ്ങൾ നേരിടേണ്ടി വന്നേക്കാം. ശനിയുടെ ദോഷം അകലാൻ ചില കാര്യങ്ങൾ ചെയ്യാൻ കഴിയും. എല്ലാ ശനിയാഴ്ചകളിലും പശുവിന് ആഹാരം നൽകുകയും വീട്ടിൽ ശനി മന്ത്രങ്ങൾ ജപിക്കാൻ ശ്രമിക്കുകയും ചെയ്യണം.

മേടം : തൊഴിൽ മേഖലകളിൽ ദോഷം അന്തരീക്ഷം ആയിരിക്കും നിങ്ങൾക്ക് ശനി മകരം രാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കുന്നതോടെ പ്രകടമാകുന്നത്. സമ്പാദിക്കുന്ന പണത്തേക്കാൾ കൂടുതൽ ചെലവ് ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ അസ്വസ്ഥതയുടെ അന്തരീക്ഷമാകും കൂടുതലും. ബിസിനസ് മേഖലയിലും ജോലിയിലും വലിയ നഷ്ടങ്ങൾ ഉണ്ടാകും. ഇക്കൂട്ടർക്ക് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ആശങ്കകൾ ഉണ്ടാകും.

കുടുംബത്തിൽ ചില അനിഷ്ട സംഭവങ്ങൾ കേൾക്കാം. ഈ സാഹചര്യത്തിൽ ശനിദേവനെ പ്രീതിപ്പെടുത്താൻ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും ക്ഷേത്രത്തിൽ പോകാൻ ശ്രമിക്കുക. ഹനുമാൻ ചാലിസയും ശനി ചാലിസയും പാരായണം ചെയ്യുന്നതിലൂടെ ഈ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ സാധിക്കും.