Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 2 രാശിക്കാരാണോ നിങ്ങള്‍? കണ്ണടച്ച് തുറക്കും മുമ്പ് ലക്ഷപ്രഭുക്കളാവാം; കൂടെയുള്ളത് രാഹു

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾക്ക് അതിന്റേതായ പ്രാധാന്യം ഉണ്ട്. രാഹുവിനെ നിഴൽ ​ഗ്രഹമായിട്ടാണ് കാണുന്നതെങ്കിലും ഒരു വ്യക്തിയുടെ ജീവിതത്തിൽ പല മാറ്റങ്ങൾ ഉണ്ടാക്കാനും രാഹുവിന് കഴിയും. ജാതകത്തിൽ രാഹുവിന്റെ സ്ഥാനം ശുഭകരം അല്ലെങ്കിൽ ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാവും. ഒൻപത് ​ഗ്രഹങ്ങളിൽ രാഹുവിന്റെ അസ്തിത്വം പരി​ഗണിക്കപ്പെട്ടില്ല എങ്കിലും ശനിയുടെ കോപത്തോളം ശക്തമാണ് രാഹുവിന്റെ കോപവും.

ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളും നിങ്ങൾക്ക് നേരിടേണ്ടിവരും. രാഹു അനുകൂലമല്ലെങ്കിൽ അതിന്റെ പ്രതിഫലനം ഉണ്ടാവുന്നതാണ്. ഉറക്കമില്ലായ്മയും ഉദര സംബന്ധമായ അസുഖങ്ങളും സമ്മർദ്ദവും എന്നിങ്ങനെ ജീവിതത്തിൽ പലതരം അവസ്ഥകൾ നിങ്ങൾ അനുഭവിക്കേണ്ടിവരും. നിങ്ങളുടെ സ്വഭാവത്തിലും ആ മാറ്റം ഉണ്ടാവും. ദുഷ്ച്ചിന്തയായിരിക്കും.

luck

നിങ്ങളുടെ ദാമ്പത്യജീവിതം ദുസ്സഹമാകും, ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാകും. എന്നാൽ ജാതകത്തിൽ രാഹു ശുഭസ്ഥാനത്ത് ആണെങ്കിൽ പിന്നീട് അങ്ങോട്ട് ജീവിതത്തിൽ വലിയ നേട്ടങ്ങൾ ആയിരിക്കും. നിങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ അം​ഗീകാരം ലഭിക്കും. പല വഴികളിലൂടെ പണം സമ്പാദിക്കാൻ സാധിക്കും.

രാഹു അനുകൂലം ആകുമ്പോൾ നിങ്ങൾക്ക് തൊഴിൽ മേഖലയിൽ പുരോ​ഗതി ഉണ്ടാവും. ചില രാശിക്കാരെ രാഹു ഒരുതരത്തിലും ബുദ്ധിമുട്ടിക്കില്ല. എല്ലാത്തരത്തിലും പിന്തുണയ്ക്കും. ആ രാശിക്കാരുടെ എല്ലാ ഭാ​ഗ്യത്തിനും രാഹുവിന്റെ സാഹയാം ഉണ്ടാവവും. രാഹുവിന്റെ അനു​ഗ്രഹത്താൽ ജീവിതത്തിൽ പുരോ​ഗതി ഉണ്ടാവുന്നത് രണ്ട് രാശിക്കാർക്കാണ്. ആ രാശിക്കാർ ആരാണെന്ന് നോക്കാം...

വൃശ്ചികം: രാഹുവിന് പ്രിയപ്പെട്ട രാശിയാണ് വൃശ്ചിക രാശി. നിങ്ങളുടെ രാശി വൃശ്ചികം ആണെങ്കിൽ നിങ്ങൾക്കൊപ്പം രാഹുവിന്റെ അനു​ഗ്രഹം ഉണ്ടാവും. രാഹു നിങ്ങളെ ശല്യപ്പെടുത്തുകയേ ഇല്ല. പകരം നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരിക. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവരാണ് എങ്കിൽ ലാഭം വന്നുചേരും.. തൊഴിൽ മേഖലയിൽ അം​ഗീകാരം. വരുമാനം വർദ്ധിക്കും. നിങ്ങൾക്ക് ധാരാളം പണം സമ്പാദിക്കാൻ സാധിക്കും. ജീവിതത്തിൽ പണത്തിന് ബുദ്ധിമുട്ടേണ്ടിവരില്ല.

ചിങ്ങം: ചിങ്ങ രാശിയിലുള്ള വ്യക്തികൾക്കും ഏറെ ഭാ​ഗ്യമാണ് രാഹു. രാഹു ഈ രാശിക്കാരോട് നല്ല ബന്ധത്തിലായിരിക്കും. രാഹുവിന് വളരെ പ്രിയപ്പെട്ട വ്യക്തികളാണ് ഈ രാശിക്കാർ. ചിങ്ങം രാശിയിൽ രാ​ഹു വന്നാൽ ധനം വളരെ പെട്ടെന്ന് തന്നെ വന്നുചേരും. സാമ്പത്തികമായ പ്രശ്നങ്ങൾ ഉണ്ടാകില്ല. രാജകീയമായി തന്നെ ജീവിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+