India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണമില്ല, ധനനഷ്ടം മാത്രം! കണ്ടക ശനിയാണ് കൊണ്ടേ പോകൂ...2025 വരെ നിങ്ങൾ സൂക്ഷിക്കുക ! മദ്യപിക്കരുത് ?

 • By Desk
Google Oneindia Malayalam News

Astrology: ശനിയുടെ സംക്രമണം അത്ര നിസ്സാര കാര്യമല്ല. ജ്യോതിഷം വ്യക്തമാകുന്നത് അനുസരിച്ച് ശനിയുടെ സംക്രമണം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഏറെ ഭാഗ്യങ്ങൾ നൽകുന്ന ശനി ചില സമയത്ത് ബുദ്ധിമുട്ടുകളും ഉണ്ടാക്കും.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ശനിയുടെ സംക്രമണം നടന്നിരുന്നു. ശെരിക്കും പറഞ്ഞാൽ, ഏഴര ശനി, കണ്ടക ശനി എന്നിങ്ങനെ പറയുമ്പോൾ തന്നെ ആളുകൾക്ക് പേടിയാണ്. ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തിലാണ് ഏപ്രിൽ മാസത്തിൽ സംക്രമിച്ചത്.

ശനി ഇത്തരത്തിൽ കുംഭംരാശിയിൽ പ്രവേശിച്ചതോടെ മീന രാശിക്കാർക്ക് ഏഴരശനി ആരംഭിക്കുകയും ധനു രാശിക്കാർക്ക് ഏഴരശനി അവസാനിക്കുകയും ചെയ്തു. നിലവിൽ ഏപ്രിൽ സംക്രമിച്ച ശനി സ്വന്തം രാശിയായ കുംഭത്തിൽ ഇപ്പോഴും തുടരുകയാണ്. 2025 വരെ ഈ രാശിയിൽ ശനി തുടരും.

1

ഏഴര ശനി ഏഴര വർഷമാണ് നീണ്ടുനിൽക്കുന്നതെന്ന് ജ്യോതിഷം പറയുന്നു. ഈ കാലയളവിൽ ഒരുപാട് കഷ്ടതകൾ പല രാശിക്കാരും നേരിടേണ്ടി വന്നേക്കാം. ഒരേ സമയം മൂന്നു രാശികളിലൂടെ ആയിരിക്കും ശനി സഞ്ചരിക്കുക. ഇതിന് മൂന്ന് ഘട്ടവും ഉണ്ടാകും. ശനി ജാതകന് ഏഴര ശനിയുടെ ആദ്യഘട്ടത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും.

Today Horoscope in Malayalam (23th June 2022) | Daily Rashi Phalam | ഇന്നത്തെ നാള്‍ ഫലം, നക്ഷത്ര ഫലം, രാശി ഫലംToday Horoscope in Malayalam (23th June 2022) | Daily Rashi Phalam | ഇന്നത്തെ നാള്‍ ഫലം, നക്ഷത്ര ഫലം, രാശി ഫലം

2

അതായത് ശനി ജാതകന് ഈ കാലയളവിൽ ധനനഷ്ടം, അധിക സാമ്പത്തിക ചെലവ്, വരുമാന തടസ്സം എന്നിവയെല്ലാം നേരിടേണ്ടി വന്നേക്കാം. എന്നാൽ ഏഴര ശനിയുടെ രണ്ടാം ഘട്ടത്തിൽ ശനി ജാതകന് ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ നേരിടേണ്ടി വരും. പല രീതിയിലുള്ള പ്രതിസന്ധി ഘട്ടത്തിലൂടെ ശനി ജാതകനെ ഈ കാലയളവ് കൊണ്ടുപോകും.

3

കഷ്ടതകൾ മാത്രമാണ് ജ്യോതിഷം പറയുന്നത്. ഈ കാരണത്താൽ തന്നെ ഏഴരശനിയുടെ ഏറ്റവും പ്രയാസകരമായ കാലഘട്ടമായാണ് ഈ 2-ാം ഘട്ടത്തെ പറയുന്നത്. തൊട്ടു പിന്നിൽ മൂന്നാമത്തെ ഘട്ടവും ഉണ്ട്. ഇത് ഏഴരശനിയുടെ അവസാന ഘട്ടമാണ്. ഈ ഘട്ടത്തിൽ ശനി ജാതകന്റെ ഭൗതിക സന്തോഷം തട്ടിയെടുക്കും.

ഇനി ഭാഗ്യകാലം...;ധനലാഭത്തിന്റെ നാളുകൾ! ബിസിനസിൽ വമ്പൻ നേട്ടം; 3 രാശിക്കാരുടെ സമയം തെളിയുന്നു !ഇനി ഭാഗ്യകാലം...;ധനലാഭത്തിന്റെ നാളുകൾ! ബിസിനസിൽ വമ്പൻ നേട്ടം; 3 രാശിക്കാരുടെ സമയം തെളിയുന്നു !

4

അതേസമയം, ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചിരിക്കുന്നതിനാൽ കുംഭം രാശിക്കാർക്കും പ്രശ്നങ്ങളും തടസങ്ങളും ഉണ്ടാകും. ഇക്കൂട്ടർക്ക് ഏഴര ശനിയുടെ ഏറ്റവും വേദനാജനകമായ രണ്ടാം ഘട്ടം നടക്കുകയാണ്. കുംഭം രാശിയിൽ നിൽക്കുന്ന ശനി ഇവർക്ക് പല വിഷമതകളും ഉണ്ടാക്കുമെന്ന് ജ്യോതിഷം വ്യക്തമാക്കുന്നു.

5

കുംഭ രാശിക്കാരിൽ ഈ ഘട്ടം 2025 മാർച്ച് 29 വരെ തുടരും. ഈ കാലയഴവിൽ കുംഭം രാശിക്കാർക്ക് ധനനഷ്ടം, മാനനഷ്ടം എന്നിവ നേരിടേണ്ടി വന്നേക്കാം. ആരോഗ്യം, ദാമ്പത്യം, കുടുംബം തുടങ്ങിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഈ മോശം സാഹചര്യത്തിൽ കുംഭം രാശിക്കാർ അതീവ ജാഗ്രത പുലർത്തണം. ചില ജോലുകളിൽ കുംഭം രാശിക്കാർ ഏർപ്പെടുന്നത് ഈ കാലയളവിൽ ഒഴിവാക്കിയാൽ നന്ന്.

5

അതായത്, യാത്രകളിൽ ശ്രദ്ധിക്കണം, ശനിയാഴ്ചയും ചൊവ്വാഴ്ചയും മദ്യം കഴിക്കരുത്, പൊതു വഴിയിൽ നിന്ന് ഒരിക്കലും മദ്യപിക്കരുത്, ഈ കാലയളവിൽ കുംഭം രാശിക്കാർ അപകടകരമായ ജോലികൾ ചെയ്യരുത്, . പ്രത്യേകിച്ച് നിയമപരമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, അനാവശ്യമായി തർക്കിക്കരുത്. അധാർമികമായ കാര്യങ്ങൾ ചെയ്യരുത്.

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  7

  അതേസമയം, ഏഴര ശനിയിൽ നിന്നും ആശ്വാസം ലഭിക്കാൻ ചില വഴികളും ഉണ്ട്. എന്താണെന്ന് നോക്കാം...

  1) പ്രധാനമായും ശനിയാഴ്ച ശനിദേവനെ ആരാധിക്കുക. ശനി ചാലിസ വായിക്കുക. കടുകെണ്ണയുടെ വിളക്ക് കത്തിക്കുക.
  2) ഷമി ചെടിയെ സേവിക്കുക.
  3) ശനിയാഴ്ചയോ അല്ലെങ്കിൽ കഴിയുമെങ്കിൽ എല്ലാ ദിവസവും ആൽമരത്തിന്റെ ചുവട്ടിൽ കടുകെണ്ണ വിളക്ക് വയ്ക്കുക.
  4) നിരാലംബരായ ആളുകളെ സഹായിക്കുക.
  5) ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുക.
  6) കാക്കയ്ക്ക് ധാന്യം കൊടുക്കുക.

  English summary
  Astrology: Shani Gochar 2022: These zodiac signs people's Loose Their Money; be careful until 2025
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X