കണ്ടക ശനിയിൽ ! എന്ത് ചെയ്തിട്ടും കാര്യമില്ല; ഈ രാശിക്കാർ സൂക്ഷിക്കുക; സാമ്പത്തികം ഇടിയും
Astrology: ശനിക്ക് ഏറെ പ്രാധാന്യങ്ങൾ ജ്യോതിഷത്തിൽ ഉണ്ടെന്നാണ് പറയാറുള്ളത്. ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം , ശനിയുടെ രാശി മാറ്റത്തിന് വളരെയധികം പ്രാധാന്യമാണുള്ളത്. ശനി രാശിമാറ്റം നടത്തുമ്പോൾ അത് ഒരു രാശിയെ മാത്രമല്ല സ്വാധീനിക്കുക .
എല്ലാ രാശിക്കാർക്കും അവരുടെ ജീവിതത്തിൽ നല്ലതും ചീത്തയുമായ സംഭവങ്ങൾ ഉണ്ടാകും . ജ്യോതിഷികൾ പറയുന്നത് പ്രകാരം, ശനി രാശി മാറുന്നതിനനുസരിച്ച് ചില രാശിക്കാർക്ക് കണ്ടക ശനി ആരംഭിക്കും.
എന്നാൽ, മറ്റു ചില രാശിക്കാർക്ക് കണ്ടക ശനിയിൽ നിന്നും മോചനവും ലഭിക്കും. ഇനി വരാനിരിക്കുന്ന ഏപ്രിൽ 12 മുതൽ ശനി വക്ര ഗതിയിൽ മകരം രാശിയിൽ പ്രവേശിക്കാൻ പോവുകയാണ് .

ഈ കാരണത്താൽ തന്നെ ചില രാശിക്കാർ ശനി ദോഷത്തിൽ നിന്ന് മുക്തരാകും. ഇക്കൂട്ടരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. സാമ്പത്തികമായും മികച്ച പുരോഗതിയാണ് കാണുന്നത്. ഏതൊക്കെ രാശിക്കാർക്കാണ് ശനി ദോഷത്തിൽ നിന്നും മുക്തി ലഭിക്കുക. അറിയാം.

ഇക്കഴിഞ്ഞ ഏപ്രിൽ 29 - ാം തീയതി ജ്യോതിഷം വ്യക്തമാക്കുന്നത് അനുസരിച്ച് ശനി ഗ്രഹം കുംഭം രാശിയിൽ പ്രവേശിച്ചിരുന്നു. ശനിയുടെ ഇത്തരം രാശിമാറ്റം തുലാം, മിഥുനം എന്നീ രാശിക്കാർക്കാണ് പ്രധാനമായും ശനി ദോഷത്തിൽ നിന്നും മോചനം ലഭിക്കും. എന്നാൽ, ഈ രണ്ടു രാശിക്കാർക്കും ശനിദോഷത്തിൽ നിന്നും മോചനം ലഭിക്കുന്ന സാഹചര്യത്തിൽ മറ്റു രണ്ടു രാശിക്കാർക്ക് കണ്ടക ശനി ആരംഭിക്കും. വൃശ്ചികം, കർക്കടകം എന്നീ രാശിക്കാർക്കാണ് കണ്ടക ശനി ആരംഭിക്കുന്നത്.

ജൂലൈ 12 - ന് ശനി ഗ്രഹം മകരം രാശിയിലേക്കാണ് പ്രവേശിക്കുന്നത്. ഈ കാലയളവിൽ വൃശ്ചികം, കർക്കടകം എന്നീ രാശിക്കാർക്ക് ശനി ദോഷത്തിൽ നിന്നും മോചനം ലഭിക്കാൻ കാരണമാകും. അതായത്, ശനിയുടെ ദോഷമായ കണ്ടക ശനിയിൽ നിന്നും ഈ രാശിക്കാർ മുക്തരാകും. അതായത് ഇത്തരത്തിൽ കണ്ടക ശനിയിൽ നിന്നും മുക്തി നേടുന്നതിലൂടെ വൃശ്ചികം കർക്കടകം എന്നീ രാശിക്കാർക്ക് ചെയ്യുന്ന എല്ലാ പ്രവർത്തികൾ നല്ലതായി മാറും. ഇക്കൂട്ടരുടെ ബിസിനസ്സിൽ പുരോഗതി ഉണ്ടാകും.

കണ്ടക ശനിക്കും ഏഴര ശനിക്കും ജ്യോതിഷത്തിൽ പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് പറയാറുള്ളത്. സാധാരണയായി ഏഴര ശനി ഓരോ വ്യക്തികളുടെയും ജീവിതത്തിൽ മൂന്നു തവണ സംഭവിക്കും എന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. എന്നാൽ, കണ്ടക ശനി അങ്ങനെയല്ല. ഇത് ഒരാളിൽ രണ്ടര വർഷത്തോളം നീണ്ടു നിൽക്കും. അതിനാൽ, തന്നെ കണ്ടക ശനിയിലൂടെ ഒരു വ്യക്തിക്ക് മാനസികമായും ശാരീരികമായും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.

ശനിദേവന് ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുണ്ടെന്ന് പറയുന്നത് വെറുതെയല്ല. ശനിദേവൻ കർമ്മ ദാതാവാണ്. കർമ്മ ദാതാവായ ഈ ശനിദേവൻ തന്നെ ഓരോ വ്യക്തിയുടെയും കർമ്മത്തിന് അനുസരിച്ചുള്ള ഫലം അവനവന്റെ ജീവിതത്തിൽ നൽകും. ശനിയുടെ ഈ രണ്ടു ദോശ സമയത്തും ദരിദ്രരെയോ നിസ്സഹായരെയോ ഉപദ്രവിക്കരുത് എന്നാണ് പറയുന്നത്.












Click it and Unblock the Notifications