ആഗ്രഹിച്ച കാര്യങ്ങള്‍ കണ്‍മുന്നില്‍, അനുകൂല സമയത്തിന്റെ നാളുകള്‍; ഈ രാശിക്കാരാണോ നിങ്ങള്‍
ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് ജ്യോതിഷത്തില്‍ വലിയ പ്രധാന്യമാണുള്ളത്. കാരണം, ഗ്രഹങ്ങളുടെ സംക്രമണം 12 രാശിക്കാരെയും ബാധിക്കും. ഇപ്പോള്‍ ശനിയുടെ വക്രഗതിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 23ന് മകരത്തില്‍ നിന്ന് നേര്‍രേഖയിലാണ് സഞ്ചരിക്കാന്‍ തുടങ്ങിയത്.

ഈ സഞ്ചാരം എല്ലാ രാശിക്കാരിലും മാറ്റങ്ങള്‍ സൃഷ്ടിക്കും. ഈ സമയത്ത് ശനിദേവന്റെ അനുഗ്രഹം ലഭിക്കുന്നതിനൊപ്പം ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ചില രാശിക്കാര്‍ക്ക് ലഭിക്കും. ശനിയുടെ ഈ സഞ്ചാരം പല രാശിക്കാരിലും മാറ്റങ്ങള്‍ സൃഷ്ടിക്കും. എന്തൊക്കെ ഫലങ്ങളാണ് ചില രാശിക്കാര്‍ക്ക് സംഭവിക്കുകയെന്ന് പരിശോധിക്കാം.

മേടം
മേടം രാശിക്കാരെ സംബന്ധിച്ച് അത്ര നല്ല സമയമല്ല. ഈ സമയം കഷ്ടത നിറഞ്ഞതായിരിക്കും. ഒരുപാട് പ്രശ്‌നങ്ങള്‍ നിങ്ങളെ തേടി വന്നേക്കാം. ദേഷ്യം പരമാവധി നിയന്ത്രിക്കാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് തന്നെയാണ് പ്രശ്‌നം സൃഷ്ടിക്കുക. സാമ്പത്തികമായി ചെലവ് വര്‍ദ്ധിക്കാനുള്ള സാഹചര്യങ്ങളുണ്ടാകും.

ഇടവം
ഇടവം രാശിക്കാരെ സംബന്ധിച്ച് ബുദ്ധിമുട്ടികളുടെ സമയമാണ്. ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നേക്കാം. ഉയര്‍ച്ച താഴ്ചകള്‍ നേരിടേി വന്നേക്കാം. ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുമ്പോഴും സുപ്രധാന ജോലികള്‍ മുടങ്ങിപ്പോകാനുള്ള സാധ്യതയുണ്ട്. ചെലവ് വര്‍ദ്ധിക്കും. ചില പ്രശ്‌നങ്ങള്‍ നിങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ ആരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ട സമയമാണിത്. കൃത്യമായി വ്യായാമം ചെയ്യുക. ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അലസത അനുഭവപ്പെട്ടേക്കാം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ധനലാഭം എത്തിച്ചേരാനുള്ള സാഹചര്യങ്ങള്‍ വന്നുചേരാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അല്‍പം പ്രശ്‌നങ്ങള്‍ നിറഞ്ഞ സമയമാണ്. ബിസ്‌നസില്‍ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം. വരുമാനം കുറയാനും ചെലവ് വര്‍ദ്ധിക്കാനുമുള്ള സാഹചര്യങ്ങള്‍ വന്നുചേരും. ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ സംഭവിത്തേക്കാം. ചിലര്‍ക്ക് ധന നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മികച്ച സമയമാണ്. ഉത്തരവാദിത്തങ്ങല്‍ വര്‍ദ്ധിക്കും. കരിയറില്‍ മികച്ച അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ചില കാര്യങ്ങളില്‍ അല്‍പം വിവേകത്തോടെ മുന്നേറേണ്ട സമയമാണ്. കോടതി കാര്യങ്ങളില്‍ അനുകൂലമാകും.

കന്നി
കന്നി രാശിക്കാര്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന സമയമാണ്. തൊഴില്‍, ബിസനസ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ബന്ധുക്കളുമായി അകല്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ചെലവുകള്‍ വര്‍ദ്ധിക്കാനുള്ള സാഹചര്യം വന്നുചേരും.

തുലാം
തുലാം രാശിക്കാരെ സംബന്ധിച്ച് മികച്ച സമയമാണ്. മികച്ച അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. വിദേശത്തേക്ക് പോകാനുള്ള അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ബിസ്‌നസില്‍ പുതിയ ഇടപാടുകള്‍ സംഭവിക്കും. ഒരു കാരണവുമില്ലാതെ പങ്കാളികളുമായി തര്‍ക്കിക്കുന്നത് ഒഴിവാക്കുക.

മീനം
മീനം രാശിക്കാരെ സംബന്ധിച്ച് അനുകൂല സമയമാണ്. കഠിനാധ്വനത്തിന്റെ മുഴുവന്‍ ഫലങ്ങളും നിങ്ങളെ തേടിയെത്തും. ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നിറവേറ്റാനുള്ള അവസരമുണ്ടാകും. പ്രണയത്തില്‍ സ്ഥിരതയുണ്ടാകും. കുടുംബത്തില്‍ വലിയ മുന്നേറ്റമുണ്ടാകും. മത്സര പരീക്ഷകളില്‍ നല്ല ഫലങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും.












Click it and Unblock the Notifications