ഇനി സുഖത്തിന്റെയും സന്തോഷത്തിന്റെയും നാളുകള്‍, ധനം കുതിച്ചുയരും; ഈ രാശിക്കാരാണോ നിങ്ങള്‍
നീതിമാനായ ഗ്രഹമെന്നാണ് ശനിയെ പൊതുവെ വിളിക്കാറുള്ളത്. ശനി നല്‍കുന്ന ഫലങ്ങള്‍ സ്ഥായിയായിരിക്കും എന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. ആദ്യം കയ്പ്പും കണ്ണീരും പിന്നെ മധുരവും മന്ദഹാസവും എന്നും ചിലര്‍ പറയാറുണ്ട്. കൂടാതെ ക്ഷമയും സഹിഷ്ണുതയും പഠിപ്പിക്കുന്ന വലിയ ഒരു ഗുരുനാഥനാണ് ശനിയെന്ന് കരുതുന്നവരും ധാരാളമാണ്. അതുപോലെ തന്നെയാണ് ശനിയുടെ രാശിമാറ്റത്തെ വലിയ പ്രധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

ശനി ഇപ്പോള്‍ മകരം രാശിയില്‍ പിന്നോക്കാവസ്ഥയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഒക്ടോബര്‍ 23 മുതല്‍ ശനിയുടെ സഞ്ചാരത്തില്‍ മാറ്റം വരികയും മാര്‍ഗി ആകുകയും ചെയ്യും. എന്നുവച്ചാല്‍ ശനിയുടെ സഞ്ചാരം നേരെയാകും.

ഈ മാറ്റം 12 രാശിക്കാരെയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് മോശം ഫലങ്ങള്‍ വന്നുചേരും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനി ദേവന്റെ അനുഗ്രഹവും മികച്ച ഫലങ്ങളും വന്നുചേരുകയെന്ന് പരിശോധിക്കാം...

മേടം
മേടം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണിത്. ബിസ്‌നസ് ചെയ്യന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയാണിത്. ലാഭം വന്നുചേരും. തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് ഏറ്റവും മികച്ച അവസരങ്ങള്‍ വന്നുചേരും. ധനലാഭം ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഈ സമയത്ത് കാണുന്നുണ്ട്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ ഏഴാം ബാവത്തിലാണ് ശനി പ്രവേശിക്കുന്നത്. അതുകൊണ്ട് തന്നെ കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. ഈ സമയം എത്തുന്നതോടെ കര്‍ക്കിടകം രാശിക്കാരുടെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. പ്രശ്‌നങ്ങളില്‍ നിന്ന് പുപറത്തുവരും.

സമൂഹത്തില്‍ ആദരവും ബഹുമാനവും വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വന്നുചേരും. ജീവിത പങ്കാളിയില്‍ നിന്ന് എല്ലാ കാര്യത്തിനും പൂര്‍ണപിന്തുണ ലഭിക്കും. ജീവിതത്തില്‍ സന്തോഷം വന്നുചേരാനുള്ള അവസരങ്ങള്‍ ഒരുപാടുണ്ടാകും.

തുലാം
ഒക്്ബര്‍ 23 മുതല്‍ തുലാം രാശിക്കാര്‍ക്ക് മികച്ച സമയമാണ്. ശനിയുടെ സഞ്ചാര മാറ്റത്തോടെ വലിയ ഗുണങ്ങള്‍ വന്നുചേരും. വരുമാനം വര്‍ദ്ധിക്കാനുള്ള അവസരങ്ങളുണ്ടാകും. സാമ്പത്തികമായി പ്രതീക്ഷിക്കാത്ത മുന്നേറ്റമുണ്ടാകും. തുലാം രാശിയുടെ നാലാം ഭാവത്തിലാണ് ശനി സഞ്ചരിക്കുന്നത്.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ഈ സമയം നേട്ടത്തിന്റെ നാളുകളാണ്. വീട്ടില്‍ എല്ലാ വിധത്തിലുള്ള സന്തോഷവും സമാധാനവും ലഭിക്കും. ജീവിത പങ്കാളിയുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ സാധിക്കും. പുതിയ ജോലികള്‍ ചെയ്യാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ഈ സമയത്ത് ചെയ്യുന്നത് കൂടുതല്‍ ഗുണം ചെയ്യും.












Click it and Unblock the Notifications