നിങ്ങളാണല്ലേ ഈ ഭാഗ്യരാശിക്കാര്‍; ആഘോഷിക്കാനുള്ള സമയം ഇങ്ങെത്തി, സന്തോഷത്തിന്റെ നാളുകള്‍
ജ്യോതിഷ ശാസ്ത്രത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഓരോ രാശിമാറ്റവും ഓരോ വ്യക്തിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഇത്തരം രാശിമാറ്റാത്തെ ആകാംഷയോടെയാണ് നോക്കിക്കാണുന്നത്.

ഇപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട രാശിമാറ്റം എന്ന് പറയുന്നത് ശനി സ്വന്തം രാശിയായ മകരത്തിലേക്ക് പ്രവേശിക്കുന്നതാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 23ന് പുലര്‍ച്ചെയാണ് ശനി സ്വന്തം രാശിയായ മകരത്തിലേക്ക് പ്രവേശിച്ചത്. ശനിയെ നീതിയുടെ ദേവനായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് കര്‍മ്മത്തിന് അനുസരിച്ച ഫലങ്ങള്‍ അതത് വ്യക്തികള്‍ക്ക് നല്‍കുമെന്നാണ് വിശ്വാസം.

ശനിയുടെ ഈ രാശിമാറ്റം മിക്ക രാശിക്കാരിലും മികച്ച ഫലങ്ങള്‍ ഉണ്ടാക്കിയെടുക്കും. എന്നാല്‍ ചില രാശിക്കാരില്‍ മോശം ഫലങ്ങള്‍ക്കും കാരണമായേക്കും. ശനിയുടെ കൃപ ലഭിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ഇവരുടെ ജീവിതത്തില്‍ വലിയ പുരോഗതി കൈവരിക്കും. മംഗളകരമായ കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ നടക്കും. ധനലാഭവും സാമ്പത്തിക നേട്ടങ്ങളും ഇവരെ തേടിയെത്തും. അങ്ങനെയുള്ള രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂല സമയമാണ്. ഈ സമയത്ത് ഇവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം മാത്രം കൈവന്നുചേരും. പുതിയ തൊഴില്‍ അവസരങ്ങള്‍ ഇവരെ തേടിയെത്തും. സാമ്പത്തികമായി പുപരോഗതി കൈവരിക്കാന്‍ സഹായിക്കും.

നിങ്ങളുടെ വരുമാനത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകും. ഇതുവരെ നിങ്ങള്‍ക്ക് ലഭിച്ചിരുന്ന ബഹുമാനം ഇരട്ടിയായി വര്‍ദ്ധിക്കും. തൊഴില്‍ മേഖലയില്‍ പുരോഗതി വന്നു ചേരും. നിങ്ങല്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകള്‍ കാണുന്നുണ്ട്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിയുടെ ശുഭഫലങ്ങള്‍ മാത്രമാണ് ഈ സമയത്ത് തേടിയെത്തുക. സന്തോഷം വര്‍ദ്ധിക്കാനുള്ള സാഹചര്യങ്ങള്‍ ഉടലെടുക്കും. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പര്യങ്ങള്‍ വന്നുചേരും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്.

പ്രതീക്ഷിക്കാത്ത പുരോഗതി ഈ സമയത്ത് നിങ്ങള്‍ കൈവരിക്കും. ഈ രാശിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ഇവരുടെ ജോലി സ്ഥലത്ത് വലിയ പിന്തുണ നേടിയെടുക്കാന്‍ സാധിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ നാളുകളാണ്. വാഹനങ്ങള്‍ വാങ്ങാനുള്ള അവസരങ്ങള്‍ വന്നുചേരും. പുതിയ വീടിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങും. നേരത്തെ ഒരു വീടെന്നത് നിങ്ങള്‍ക്ക് സ്വപ്‌നമായിരിക്കാം. ആ സമയത്ത് പരിശ്രമിച്ചെങ്കിലും അത് സാധ്യമാകാത്ത അവസ്ഥയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും അനുകൂല സമയമാണ്.

മാതാപിതാക്കളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. സന്താന സൗഭാഗ്യം കാണുന്നുണ്ട്. തൊഴില്‍ മേഖലയിലുള്ളവര്‍ക്കും ഏറ്റവും അനുകൂല സമയമാണ്. ജോലി സ്ഥലത്ത് പ്രതീക്ഷിക്കാത്ത പുരോഗതി കൈവരിക്കാന്‍ സാധിക്കും.

തുലാം
തുലാം രാശിക്കാരെ സംബന്ധിച്ച് തൊഴില്‍ സ്ഥലത്ത് പോസിറ്റീവായ കാര്യങ്ങള്‍ സംഭവിക്കും. വ്യവസായികള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ബിസ്‌നസില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും. എല്ലാ കാര്യത്തിലും സുഹൃത്തുക്കളുടെ പിന്തുണ ലഭ്ിക്കാനുള്ള സാധ്യതയുണ്ട്. വരുമാനം വര്‍ദ്ധിക്കും. ഏറെ നാളായി അലട്ടിയിരുന്ന കടക്കെണിയില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തികമായി നേട്ടങ്ങളുടെ സമയമാണ്. പുതിയ വരുമാന മാര്‍ഗങ്ങള്‍ നിങ്ങളിലേക്ക് എത്തും. ജോലിയില്‍ സ്ഥാനക്കയറ്റമുണ്ടാകും. എല്ലാ കാര്യത്തിലും നിങ്ങളുടെ പങ്കാളിയുടെ പൂര്‍ണപിന്തുണ നിങ്ങള്‍ക്കുണ്ടാകും. സാമ്പത്തികമായി നിങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. ബിസ്‌നസുകാര്‍ക്ക് ഏറ്റവും മ്ികച്ച സമയമാണ്. വലിയ നേട്ടങ്ങള്‍ ഈ സമയത്തുണ്ടാകും.

മീനം
മീനം രാശിക്കാര്‍ക്ക് അനുകൂല സമയാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് അനുകൂല സമയമാണ്. വരുമാനം വര്‍ദ്ധിക്കും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. ഏറെ നാളായി ആഗ്രഹിച്ച യാത്ര സഫലമാകും. ബിസ്‌നസുകാര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. വലിയ നേട്ടങ്ങള്‍ ഈ സമയത്തുണ്ടാകും.












Click it and Unblock the Notifications