ദിവസങ്ങള്‍ എണ്ണിയെണ്ണി കാത്തിരുന്നോ; ഇനി കുബേരനെ പോലെ വാഴാം, ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ വലിയ പ്രാധാന്യത്തോടെയാണ് ഗ്രഹങ്ങളുടെ രാശിമാറ്റത്തെ നോക്കിക്കാണുന്നത്. ഓരോ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശിമാറും. എന്നാല്‍ ശനി മറ്റ് ഗ്രഹങ്ങളേക്കാള്‍ വളരെ കുറഞ്ഞ വേഗതയിലാണ് സഞ്ചരിക്കുന്നത്. നിലവില്‍ ശനി മകരം രാശിയില്‍ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. 2022 ഒക്ടോബര്‍ 23 മുതല്‍ അതേ രാശിയില്‍ നേര്‍രേഖയില്‍ ശനി സഞ്ചരിക്കും.

ശനിയുടെ ഈ സഞ്ചാരം ഓരോ രാശിക്കാരില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കുക. ചില രാശിക്കാരില്‍ ശുഭകരമായ കാര്യങ്ങള്‍ മാത്രമാണ് സംഭവിക്കുക. ഈ സമയത്ത് ഓരോ രാശിക്കാരും അനുഭവിക്കുന്ന പല പ്രശ്‌നങ്ങളിലും പരിഹാരമുണ്ടാകും. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇത് ഏറ്റവും അനുകൂലമായ സമയമാണ്. വിപരീത രാജയോഗവും വലിയ നേട്ടങ്ങളും ഈ സമയത്തുണ്ടാകും. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ നിന്ന് പണം വന്നുചേരും. ഓഹരി വിപണിയിലുള്ളവര്‍ക്ക് നേട്ടങ്ങളുടെ സമയമാണ്.

ലോട്ടറി എടുക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. തൊഴിലിടങ്ങളില്‍ ഈ രാശിക്കാര്‍ക്ക് നേട്ടങ്ങളുണ്ടാകും. പുതിയ തൊഴില്‍ അവസരങ്ങള്‍ വന്നുചേരും. ശമ്പള വര്‍ദ്ധനയും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയിലെ ആത്മാര്‍ത്ഥത തിരിച്ചറിയും.

ധനു
ബിസ്‌നസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. സാമ്പത്തികമായി നേട്ടങ്ങള്‍ മാത്രമാണ് ഈ സമയത്ത് തേടിയെത്തുക. വിപരീത രാജയോഗം നിങ്ങളെ തേടിയെത്തും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടത്തിന്റെ സമയമാണ്.

മീനം
ശനിയുടെ ഈ സഞ്ചാരം മീനം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളുണ്ടാക്കും. സാമ്പത്തികമായി നേട്ടത്തിന്റെ സമയമാണ്. പുതിയ വരുമാന സാധ്യതകള്‍ നിങ്ങളെ തേടിയെത്തും. വ്യാപര ബന്ധം മികച്ചതായിരിക്കും. ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും.












Click it and Unblock the Notifications