ഈ രാശിക്കാരുടെ കാര്യം കട്ടപുക! 2023 വരെ കണ്ടകശനിയും ഏഴര ശനിയും; പണം ഇനി നോക്കണ്ട; കിട്ടില്ല !
Astrology: ശനി ഗ്രഹത്തിന് ജ്യോതിഷം പറയുന്നത് പ്രകാരം ഏറെ പ്രാധാന്യമുണ്ട്. നീതിയുടെ ദൈവമായാണ് ശനിയെ സാധാരണ പറയുന്നത്. ഓരോ വ്യക്തികളുടെയും കർമ്മത്തിന് അനുസരിച്ച് ശനി വ്യത്യസ്ത രീതിയിൽ അവരുടെ ജീവിതത്തിൽ പ്രതികരിക്കും.
ജൂലൈ 12 - ന് അതായത് ഇന്നലെ ശനി മകര രാശിയിലേക്ക് പ്രവേശിച്ചിരുന്നു. ശനിയുടെ ഈ സംക്രമണം വളരെ പ്രധാനപ്പെട്ടതാണ്. ചില രാശിയിൽ ഉൾപ്പെട്ടവർ പ്രത്യേകം ജാഗ്രത പാലിക്കണം.
അവരുടെയും ജീവിതത്തിൽ ശനി വ്യത്യസ്ത രീതിയിൽ സ്വാധീനം ചെലുത്തും. അതായത് പ്രധാനമായും അഞ്ചു രാശിക്കാരുടെ ജീവിതത്തിലാണ് ശനി ദോഷങ്ങൾ ഉണ്ടാക്കാൻ പോകുന്നത്. ഏഴര ശനിയുടെയും കണ്ടകശനിയുടെയും പ്രതിസന്ധികൾ ചില രാശിക്കാർക്ക് ഉണ്ടാകും.

എന്നാൽ, ഇതിന് മുൻപ് ശനി ഗ്രഹം കുംഭ രാശിയിൽ വക്ര ഗതിയിലാണ് സഞ്ചരിക്കുന്നത്. ഇതേ അവസ്ഥയിലാണ് ഇന്നലെ മകരം രാശിയിലേക്ക് ശനിഗ്രഹം പ്രവേശിച്ചത്. മകരം രാശിയിലും നിലവിൽ ശനി വക്രഗതിയിലാണ് സംക്രമണം ചെയ്യുന്നത്. ശനിയുടെ ഈ രാശിമാറ്റം 12 രാശിക്കാരെ സ്വാധീനിക്കും. ഈ 12 രാശിക്കാരിൽ 5 രാശിക്കാർക്കാണ് പ്രശ്നങ്ങൾ ഉണ്ടാവുക. ഏഴര ശനിയും കണ്ടകശനിയും കൊണ്ട് 2023 ജനുവരി വരെ ഈ 5 രാശിക്കാർക്ക് ദോഷങ്ങൾ ഉണ്ടാകും. 2023 വരെ ശനി കുംഭം രാശിയിൽ ആണ് തുടരുക.

ശനിയുടെ ഈ സംക്രമണം ആർക്കൊക്കെയാണ് ദോഷമായി ബാധിക്കുന്നത്. ഏതൊക്കെ രീതിയിലാണ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുക. എന്തൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടി വരും. നോക്കാം. മകരം രാശിയിലേക്ക് ശനി ഗ്രഹം പ്രവേശിക്കുന്നത് 5 രാശികളിൽ ഉൾപ്പെട്ടവർക്കാണ് പ്രധാനമായും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്.

എന്നാൽ, ഈ കാലയളവിൽ ചില രാശിക്കാർക്ക് ശനിയുടെ മഹാദശയിൽ നിന്നും മോചനം ലഭിക്കുമെന്നും ജ്യോതിഷം പറയുന്നു. മകര രാശിയിൽ ശനി ഗ്രഹത്തിന്റെ സംക്രമണം പ്രധാനമായും ധനു രാശിക്കാർക്ക് ഏഴര ശനി ആരംഭിക്കുക. 2023 ജനുവരി വരെ ഏഴര ശനി തുടരും. എന്നാൽ , ധനു രാശിക്കാർക്ക് മാത്രമല്ല ഏഴര ശനി ബാധിക്കുന്നത്. മകരം, കുംഭം രാശിക്കാർക്കും ഇനിയങ്ങോട്ട് പ്രശ്നത്തിന്റെ ദിനങ്ങളാണ്.

ഇനിയുമുണ്ട് രണ്ടു രാശിക്കാർ. മിഥുനം, തുലാം എന്നീ രാശിക്കാർക്കാണ് ശനിയുടെ ദോഷം ഉണ്ടാകുക. ഈ രാശികളിൽ ഉൾപ്പെട്ടവർ പ്രത്യേകം സൂക്ഷിക്കണം. ചെയ്യുന്ന പ്രവർത്തികളും എടുക്കുന്ന തീരുമാനങ്ങളും എല്ലാം ജാഗ്രതയോടെ മാത്രം. എന്നാൽ, ശനിയുടെ സംക്രമണം ആശ്വാസമാകുന്നത് ഈ രാശിക്കാരെ. കർക്കടകം, വൃശ്ചികം എന്നീ രാശിക്കാർക്ക് കണ്ടക ശനിയിൽ നിന്നും മുക്തി ലഭിക്കും.

ഏഴര ശനിയും കണ്ടക ശനിയും വിവിധ രാശിക്കാരെ ബാധിക്കുന്നതിലൂടെ ബുദ്ധിമുട്ടുകൾ ഒരുപാട് നേരിടേണ്ടി വരും. ശനി വക്ര ഗതിയിൽ സഞ്ചരിക്കുന്നത് സാമ്പത്തികമായും ശാരീരികമായും മാനസികമായും വെല്ലുവിളികൾ നേരിടുന്നതിലേക്ക് ഈ അഞ്ചു രാശിക്കാരെ നയിക്കും. നിങ്ങളുടെ ജീവിതത്തിലെ വിജയത്തിന്റെ അവസ്ഥ മാറി മറിയും. എന്തു ചെയ്തിട്ടും കാര്യമില്ല ചെയ്യുന്നതെല്ലാം വിഫലമായി മാറും. ധന നഷ്ടങ്ങൾ മാത്രമാണ് കാണുന്നത്. ഈ അഞ്ചു രാശിക്കാർ കൂടുതൽ ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യം കൂടുതൽ മോശമാകും.

ശനിയെ പ്രീതിപ്പെടുത്താൻ നിങ്ങൾക്ക് പല കാര്യങ്ങളും ചെയ്യാനും സാധിക്കും. ഈ നല്ല കാര്യങ്ങൾ സ്വീകരിച്ച് ചെയ്താൽ ശനിയുടെ ദോഷത്തിൽ നിന്നും മോചനം കിട്ടും. നിങ്ങൾ ആരോടും കള്ളം പറയരുത്. ശനിയാഴ്ച ദിവസങ്ങളിൽ ആൽമരത്തിന് ചുവട്ടിൽ കടുകെണ്ണ വിളക്ക് തെളിയിക്കുന്നത് നിങ്ങളുടെ ദോഷങ്ങൾ മാറാൻ സഹായകമാകും. എണ്ണ, കറുത്ത എള്ള്, ഉലുവ കറുത്ത വസ്ത്രം എന്നിവ ശനിയുമായി ബന്ധപ്പെട്ട സാധനങ്ങൾ ആണ്. ഇവ പ്രത്യേകം ദാനം ചെയ്യാൻ ശ്രദ്ധിക്കണം.


Click it and Unblock the Notifications