2023 - വരെ കണ്ടക ശനി! ഈ വർഷം പോയി! ദോഷങ്ങൾ മാത്രം; പണമില്ല; പ്രീതിപ്പെടുത്താന്‍ ഇവ ചെയ്യൂ...
Astrology: ശനി ഗ്രഹത്തെ അത്ര നിസ്സാരക്കാരനായി കാണാൻ കഴിയില്ല. ജ്യോതിഷം വ്യക്തമാക്കുന്നത് അനുസരിച്ച് ശനിക്ക് ഓരോ വ്യക്തികളുടെയും ജീവിതത്തിൽ ഒരുപാട് സ്വാധീനങ്ങൾ ചെലുത്താൻ കഴിയും.
സാധാരണയായി ഏതൊരു ഗ്രഹവും സ്ഥാനം മാറി മറ്റു രാശിയിലേക്ക് കടക്കുന്നത് എല്ലാ രാശിക്കാരുടെയും ജീവിതത്തെ സ്വാധീനിക്കും എന്നാണ് ജ്യോതിഷം പറയുക. ഇത്തരത്തിൽ ശനിയിൽ ഉണ്ടാകുന്ന സ്ഥാന മാറ്റം ചില രാശിക്കാരെ ഗുണകരമായ രീതിയിൽ സ്വാധീനിക്കുന്നു.
ജൂലൈ മാസത്തിൽ ശനി വക്രഗതിയിൽ സഞ്ചരിക്കുന്നതിലേക്ക് വേണ്ടി തയ്യാറെടുക്കുകയാണ്. ഈ കാലയളവിൽ ചില രാശിക്കാർക്ക് ശനിയിലൂടെ ദോഷം സംഭവിക്കുകയും മറ്റു ചില രാശിക്കാർക്ക് ശനിയിലൂടെ ഗുണങ്ങൾ ഉണ്ടാവുകയും ചെയ്യും. എല്ലാ മാസവും ചില ഗ്രഹങ്ങൾ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് സ്ഥാനമാറ്റം നടത്താറുണ്ട്.

വക്രഗതിയിൽ ആയിരിക്കും ചില ഗ്രഹങ്ങളുടെ സഞ്ചാരം. ഇത്തരം സഞ്ചാരങ്ങൾ പല രാശിക്കാരെയും ഏറെ സ്വാധീനിക്കാറുണ്ട്. ജൂലൈ മാസത്തിൽ 5 വലിയ ഗ്രഹങ്ങളാണ് രാശി മാറ്റം നടത്തി മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുക. വരാനിരിക്കുന്ന ജൂലൈ 12 മുതലാണ് ശനി മകര രാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കുന്നത്. തുടർന്ന് ഒരു വർഷക്കാലം അതായത്, 2023 ജനുവരി 17 വരെ ശനി ഇതേ രാശിയിൽ വക്ര ഗതിയിൽ സഞ്ചാര പാത തുടരും.

ശനിയെ ചിലർ പേടിക്കുന്നു. ശനി ഗ്രഹത്തിലൂടെ ദോഷ ഫലങ്ങൾ ഉണ്ടാകുമെന്നാണ് ചില ആളുകൾ ഭയക്കുന്നത്. സാധാരണ ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവം അല്ലെങ്കിൽ കർമ്മ ദാതാവ് എന്ന് പറയപ്പെടുന്നു. ശനിയുടെ അപഹാരം ചില വ്യക്തികൾക്ക് ഏറെ ഭയപ്പാടുകൾ സൃഷ്ടിക്കും. പ്രധാനമായും ശനി ജൂലൈ 12 മുതൽ വക്ര ഗതിയിൽ സഞ്ചരിക്കാൻ തുടങ്ങുന്നത് ചില രാശിക്കാർക്ക് ഗുണകരമാണ്. ആറുമാസത്തേക്ക് ശനിയുടെ കോപത്തിൽ നിന്നും ഇക്കൂട്ടർക്ക് ആശ്വാസം ലഭിക്കും.

കർക്കടകം, വൃശ്ചികം എന്നീ രാശിക്കാർക്ക് ശനി ഗ്രഹം മകരം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ കണ്ടക ശനിയിൽ നിന്നും ഒഴിവാകും. മീനം രാശിക്കാർക്ക് ആണെങ്കിലോ.. ഏഴര ശനിയിൽ നിന്നും മോചനം ലഭിക്കുമെന്നും ജ്യോതിഷം പറയുന്നുണ്ട്. ശനിയിലൂടെ പ്രധാനമായും ആറു മാസത്തേക്കാണ് മൂന്ന് രാശിക്കാർക്ക് ശനിയുടെ കോപത്തിൽ നിന്നും മോചനം ലഭിക്കാൻ പോകുന്നത്. 2023 ജനുവരി 17 വരെ ശനിയുടെ കോപത്തിൽ നിന്നും ഇക്കൂട്ടർക്ക് മോചനം ലഭിക്കും.

എന്നാൽ , ചില രാശിക്കാർക്ക് ശനി ഈ കാലയളവിൽ അത്ര ഗുണകരമായി ഭവിക്കില്ല. പ്രധാനമായും ശനി , മകരം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ തുലാം , മിഥുനം എന്നീ രാശിക്കാർക്കാണ് കണ്ടക ശനി ആരംഭിക്കാൻ പോകുന്നത്. അതുപോലെ തന്നെ ധനു രാശിക്കാർ ഏഴര ശനിയുടെ പിടിയിലാകുകയും ചെയ്യും. മിഥുനം , തുലാം എന്നീ രാശിക്കാർക്ക് ഇനിയുള്ള ആറ് മാസം കഷ്ടതകൾ നിറഞ്ഞതാകും. 2023 ജനുവരി 17 വരെ ഈ കഷ്ടതകൾ തുടർന്നേക്കും. പിന്നീട് ശനിയിൽ നിന്നും മോചനം ലഭ്യമാകും.

ഇവയിൽ നിന്നും ഒഴിവാകാൻ പ്രധാനമായും...ശനിയാഴ്ചകളിൽ ശനി ചാലിസയും ഹനുമാൻ ചാലിസയും പാരായണം ചെയ്യുന്നത്. നല്ലതാണ്. ശനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദാനം ചെയ്യുന്നതും നിങ്ങൾക്ക് ഗുണം ചെയ്യും. ശനി ദോഷ ഫലങ്ങൾ കുറയ്ക്കാൻ ആവശ്യക്കാർക്ക് ദാനം ചെയ്യുക. ശനിയാഴ്ച വൈകുന്നേരം ആൽ മരത്തിന് മുന്നിൽ കടുകെണ്ണ വിളക്ക് കത്തിക്കാൻ ശ്രമിക്കുക.












Click it and Unblock the Notifications