2024 വരെ ശനി കുംഭത്തിൽ! നിങ്ങൾ റിച്ചാകും; സമ്പത്ത് മുകളിലേക്ക്; ഈ കാലയളവ് ഏറെ ഗുണം ചെയ്യും!
Astrology: ഗ്രഹങ്ങളുടെ രാശി മാറ്റം ഒട്ടുമിക്ക രാശിക്കാരുടെ ജീവിതത്തെയും സ്വാധീനിക്കും എന്നാണ് പറയപ്പെടുന്നത്. നല്ലതും ചീത്തയുമായ നിരവധി കാര്യങ്ങൾ ഗ്രഹങ്ങളുടെ രാശി മാറ്റം കൊണ്ട് ചില രാശിയിൽ ഉൾപ്പെട്ടവരുടെ ജീവിതത്തിൽ സംഭവിക്കും.
ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം, ശനി ഗ്രഹത്തിന് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വേർ വേറെ രീതിയിലുള്ള സ്വാധീനങ്ങൾ ചെലുത്താൻ കഴിയും. ശനിയിലൂടെ നല്ലതും ചീത്തയുമായ ഗുണങ്ങൾ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്.
2022 ഏപ്രിൽ 29 - ന് ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചിരുന്നു. 2024 വരെ ശനി കുംഭം രാശിയിൽ തുടരുമെന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്.ഇത് ചില രാശിക്കാരുടെ ജീവിതത്തെ ഏറെ സ്വാധീനിക്കാൻ ഇടയാകും.

ശനിയെ പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമായി ആണ് ജ്യോതിഷം വ്യക്തമാക്കുന്നത്. ഇക്കാരണത്താൽ തന്നെ ശനി ഒരു ഗ്രഹത്തിൽ പ്രവേശിച്ചാൽ മറ്റു ഗ്രഹത്തിലേക്ക് എത്തിച്ചേരണമെങ്കിൽ ഏകദേശം രണ്ടര വർഷം സമയം എടുക്കും. പതിയെ സഞ്ചരിക്കുന്ന ഗ്രഹം ആയതിനാലാണ് ഈ സവിശേഷത. സ്വന്തം രാശിയായ കുംഭത്തിൽ 30 വർഷങ്ങൾക്ക് ശേഷമാണ് ശനി പ്രവേശിപ്പിച്ചിരിക്കുന്നത്. കൃത്യമായ തീയതി വ്യക്തമാക്കുകയാണെങ്കിൽ, ശനി രാശി ജൂലൈ 12 വരെ കുംഭ രാശിയിൽ തുടരും.

ശനിയുടെ ഈ സംക്രമണം ചില രാശിക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്ന് ജോതിഷം വ്യക്തമാക്കുന്നു. നിങ്ങൾ ഈ രാശിയിൽ ഉൾപ്പെട്ടവരാണോ? ജീവിത നിലവാരം ഉയരും, ധനസ്ഥിതി മെച്ചപ്പെടും, നിത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിങ്ങളെ തേടിയെത്തും. കൂടുതൽ അറിയാം...

മേടം : ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചത് മേടം രാശിക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. മേട രാശിയിൽ ശനി പതിനൊന്നാം ഭാവത്തിലാണ് സംക്രമിച്ചത്. ലാഭത്തിന്റെയും വരുമാനത്തിന്റെയും ഭാവമായാണ് ഇതിനെ കണക്കാക്കുന്നത്. ബിസിനസ് ചെയ്യുന്ന വ്യക്തികളാണെങ്കിൽ നിങ്ങൾക്ക് ഈ മേഖലയിൽ ലാഭം കൊയ്യാൻ സാധിക്കും. സാമ്പത്തിക സ്ഥിതി ഉയരും എന്നതാണ് ഏറ്റവും മികച്ച സവിശേഷത.

പല സ്രോതസ്സുകൾ വഴിയും നിങ്ങൾക്ക് പണം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ശനി രാശി പത്താം ഭാവത്തിന്റെ അധിപനായാണ് പറയപ്പെടുന്നത്. ശനി കുംഭ രാശിയിലേക്ക് സംക്രമിച്ചിരിക്കുന്നത് പുരോഗതി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിങ്ങൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ തേടി വന്നേക്കാം. ബിസിനസ് യാത്രകൾ ജീവിതത്തിൽ പെട്ടെന്ന് വന്നെത്തിയേക്കും. ഇത്തരം യാത്രകളിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ പണമോ ധന ലാഭമോ കിട്ടാനുള്ള സാധ്യത ഉണ്ട്.

ബിസിനസിൽ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തികളാണ് നിങ്ങൾ എങ്കിൽ ഈ കാലയളവ് നല്ലതായാണ് കണക്കാക്കപ്പെടുന്നത്. എന്തെങ്കിലും രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന വ്യക്തികളാണ് നിങ്ങളെങ്കിൽ ഈ രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. സാമ്പത്തിക സ്ഥിതിയിൽ മെച്ചമുണ്ടാകുന്നതിനാൽ തന്നെ ജീവിതത്തിലുടനീളം സന്തോഷം ലഭിക്കും.

ഇടവം : ബിസിനസ് ചെയ്യുന്ന വ്യക്തികളാണ് ഇടവ രാശിക്കാർ എങ്കിൽ നിങ്ങൾക്ക് ഇനി മുതൽ നല്ല കാലം എന്ന് പറയാം. ഏറെ നേട്ടങ്ങൾ ബിസിനസ് മേഖലകളിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത തരത്തിൽ ഉണ്ടാകും. ഇടവം രാശിയിൽ ശനി ദേവൻ പത്താം ഭാവത്തിൽ സഞ്ചരിക്കുന്നു. 2024 വരെ ശനി ദേവൻ ഇടവം രാശിയിൽ തുടരുമെന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. അതിനാൽ തന്നെ കർമ്മത്തിന്റെയും ജോലിയുടേയും ഭാവമായി ഇതിനെ കണക്കാക്കുന്നു. ഈ നേട്ടങ്ങൾ നിങ്ങളെ തേടി വരുന്നതിനാലാണ് ബിസിനസ് മേഖലയിൽ ഏറെ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ജ്യോതിഷം പറയുന്നത്.

ജീവിതത്തിൽ നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവർത്തികളിലും നേട്ടങ്ങൾ വന്നുചേരും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുടങ്ങി കിടക്കുന്ന ജോലികൾ നടക്കും. തൊഴിലിടങ്ങളിൽ ബഹുമാനവും ആദരവും വർധിക്കും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവരാണ് നിങ്ങളെങ്കിൽ പുതിയ ആശയങ്ങൾ കൊണ്ടുവരുന്നത് നല്ല ഫലങ്ങൾ നിങ്ങളെ തേടിയെത്താൻ ഉതകും. അതേസമയം, ശനി അതിന്റെ ഒമ്പതാം ഭാവാധിനാണ്. അതിനാൽ, തന്നെ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും.












Click it and Unblock the Notifications