Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം വാരിക്കൂട്ടാം; ബിസിനസ്സിൽ നേട്ടങ്ങൾ; ജീവിതം കൂളായി മുന്നോട്ട് ! ശുക്രകാലം ഇനി നിങ്ങൾക്ക്...

Astrology: ശുക്രന്റെ രാശിമാറ്റം ജ്യോതിഷം വ്യക്തമാക്കുന്നത് അനുസരിച്ച് പലതരത്തിലുള്ള സൗഭാഗ്യങ്ങൾക്കും കാരണമാകും. ചില രാശിക്കാർക്ക് പ്രത്യേക തരം നേട്ടങ്ങൾ ആയിരിക്കും ശുക്രന്റെ രാശി മാറ്റത്തിലൂടെ സംഭവിക്കുക.

സാമ്പത്തികമായും സമാധാനപരമായും തൊഴിൽ മേഖലകളിലും എല്ലാം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ശുക്രന്റെ രാശി മാറ്റത്തിലൂടെ കഴിയുമെന്ന് ജ്യോതിഷം പറയുന്നുണ്ട്.

5 വലിയ ഗ്രഹങ്ങളാണ് ജൂലൈയിൽ സ്ഥാനം മാറുന്നത്. ഒരു ഗ്രഹം ഇത്തരത്തിൽ സ്ഥാനമാറ്റം നടത്തുമ്പോൾ അത് എല്ലാ രാശിക്കാരെയും ബാധിക്കും എന്നാണ് പറയുന്നത്. ഇത്തരത്തിൽ സ്ഥാനം മാറുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ ഓരോ വ്യക്തിയുടെയും ജീവിതത്തെ ബാധിക്കാറുണ്ട്.

1

നിശ്ചിത സമയമെടുത്ത് നിശ്ചിത ഇടവേളകളിലാണ് ഓരോ ഗ്രഹവും സഞ്ചരിക്കുന്നത്. വരാനിരിക്കുന്ന ജൂൺ 13 - ന് ശുക്രൻ മിഥുനം രാശിയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്. ഇത് ഒന്നോ രണ്ടോ രാശിയെ അല്ല ബാധിക്കുന്നത്. എല്ലാ രാശിയിൽ ഉൾപ്പെട്ടവരെയും ശുക്രൻ മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്നത് ബാധിക്കും. എന്നാൽ, കൂടുതൽ സ്വാധീനം ഉണ്ടാകുന്നത് 3 രാശിക്കാർക്കാണ്.

2

ഇക്കൂട്ടർക്ക് പ്രത്യേക ഗുണങ്ങൾ ലഭിക്കും. ജീവിതത്തിലൂടെനീളം സൗഭാഗ്യങ്ങൾ ഉണ്ടാകും. തൊഴിൽ മേഖലയിലും നല്ല അന്തരീക്ഷം ലഭിക്കാൻ ഇടയാകും. ഏതൊക്കെ രാശിക്കാരെയാണ് ജൂലൈ 13 - ന് ശുക്രൻ മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നതിലൂടെ ഭാഗ്യം ഉണ്ടാക്കുന്നത് . നോക്കാം.

3

ചിങ്ങം : ശുക്രൻ ചിങ്ങ രാശികളുടെ പതിനൊന്നാം ഭാവത്തിൽ സംക്രമിക്കുമെന്ന് ജ്യോതിഷം പറയുന്നു. ഇത്തരത്തിലുള്ള ശുക്രന്റെ സംക്രമണം വരുമാനത്തിന്റെയും ലാഭ നേട്ടങ്ങളുടെയും ഭാവമായിട്ടാണ് വ്യക്തമാക്കുന്നത്. ഈ കാലയളവിൽ ചിങ്ങ രാശിക്കാർക്ക് സാമ്പത്തികമായി കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് കൂടുതൽ പണം നിങ്ങളിലേക്ക് എത്താനുള്ള കാലയളവ് കൂടിയാണിത്.

4

ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങളുടെ ഇടപാടുകൾക്ക് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കും. ഒരുപാട് ലാഭം ബിസിനസ്സിൽ നിന്നും ഈ കാലയളവിൽ ഉണ്ടാക്കാം. ചിങ്ങ രാശിയുടെ മൂന്നാമത്തെയും പത്താമത്തെയും ഭാവത്തിന്റെ അധിപനായ ശുക്രനെ പറയാറുള്ളത്. പ്രധാനമായും ബിസിനസിന്റെയും തൊഴിലിന്റെയും ഘടകമായാണ് ശുക്രനെ കണക്കാക്കുന്നു. തൊഴിൽ തേടി നടക്കുന്ന വ്യക്തികൾക്ക് ഈ കാലയളവിൽ പുതിയ ജോലികൾ കണ്ടെത്താൻ കഴിയും. അതേസമയം, ഒപ്പൽ രത്നം ധരിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ജ്യോതിഷം പറയുന്നു.

5

കന്നി : കന്നി രാശിക്കാരുടെ പത്താം ഭാവത്തിൽ ശുക്രൻ സഞ്ചരിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് ജോലിയുടെ സ്ഥാനമാണ്. ശുക്രൻ മിഥുനം രാശിയിലേക്ക് കടക്കുന്നതോടെ കന്നി രാശിക്കാർക്ക് പുതിയ ജോലി ഓഫറുകൾ ജീവിതത്തിൽ ലഭിച്ചേക്കും. അതേസമയം, ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ മറ്റു സ്ഥാപനങ്ങളിലേക്ക് മാറാനുള്ള കാലയളവായും മാറും.

6

ശമ്പള വർദ്ധനവിനും പ്രമോഷനും സാധ്യതയുണ്ട്. വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾ ആണെങ്കിൽ വലിയ നേട്ടങ്ങൾ ഈ കാലയളവിൽ ഉണ്ടാകും. നിങ്ങൾ നടത്തുന്ന പുതിയ ശ്രമങ്ങൾ എല്ലാം വിജയം കൊണ്ടുവരും. ബിസിനസ് നടത്തുന്ന വ്യക്തികൾ ആണെങ്കിൽ പ്രധാനപ്പെട്ട ബിസിനസ് ഇടപാടുകൾ ഈ കാലയളവിൽ നടത്താം. പങ്കാളിത്ത പ്രവർത്തനങ്ങളിൽ കൂടുതൽ ധന നേട്ടങ്ങൾ ഈ കാലയളവിൽ കൈവരിക്കാൻ സാധിക്കും.

Recommended Video

cmsvideo
    ‘500 രൂപ തരാമെന്ന് പറഞ്ഞ് പറ്റിച്ചു’; കടുവക്കെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ | Oneindia Malayalam
    8

    ഇടവം : ശുക്രൻ മിഥുനം രാശിയിലേക്ക് കടക്കുന്നത് ഇടവ രാശിക്കാർക്കും ഗുണകരമായ സമയമാണ്. പ്രധാനമായും ശുക്രൻ ഇടവത്തിന് രണ്ടാം ഭാവത്തിൽ ആയിരിക്കും സംക്രമിക്കുക. ഇതിനെ ധനത്തിന്റെയും വാണിയുടെയും സ്ഥലം എന്നാണ് പറയുന്നത്. ഈ കാലയളവിൽ ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ ലാഭം ഒരുപാട് സ്വന്തമാക്കാം. നിങ്ങൾക്ക് ലഭിക്കാനുള്ള പണം ഈ കാലയളവിൽ തിരിച്ചു ലഭിക്കും. ബിസിനസ് ചെയ്യുന്നതിനും ബിസിനസ് തുടരുന്നതിനും അനുകൂലമായ സമയമാണിത്. ഇടവരാശിക്കാരുടെ എട്ടാം ഭാവത്തിന്റെ അധിപനാണ് ശുക്രൻ എന്ന ജ്യോതിഷം പറയുന്നു. ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങൾക്ക് ഈ കാലയളവിൽ ധന ലാഭം ഉണ്ടാക്കാം. ഒപ്പൽ രത്നം ധരിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+