Get Updates
Get notified of breaking news, exclusive insights, and must-see stories!

വൻ പുരോഗതിയും സമ്പത്തും! പ്രണയ ജീവിതത്തിന് മികച്ച സമയം: നിങ്ങൾക്ക് ലക്കുണ്ടോ? 3 രാശിയിൽ ഉണ്ടോ?

Astrology: ചില രാശിക്കാരുടെ ജീവിതത്തിൽ ശുക്രന് ഏറെ സ്വാധീനം ഉണ്ട്. ശുക്രന്റെ അനുഗ്രഹത്താൽ മൂന്ന് രാശിയിൽ ഉൾപ്പെട്ടവരുടെ ജീവിതത്തിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാകുമെന്ന് പറയുന്നു.

സമ്പത്ത്, സന്തോഷം, സ്നേഹം എന്നിവയുടെ ദാതാവായി ശുക്രനെ കണക്കാക്കാറുണ്ട്. ഈ വരുന്ന ജൂൺ 18 ശുക്രൻ ഇടവം രാശിയിൽ സംക്രമിക്കും. തുടർന്ന് സ്വന്തം രാശിയായ ഇടവത്തിൽ ജൂലൈ 13 വരെ തുടരും.

തുടർന്ന് ശുക്രൻ മിഥുന രാശിയിലേക്കാണ് പ്രവേശിക്കാൻ തയ്യാറെടുക്കുക. ശുക്രന്റെ ഈ സംക്രമ സമയത്ത് എല്ലാ രാശിക്കാരുടെയും ജീവിതത്തിലുടനീളം നല്ല നേട്ടങ്ങളും ഉണ്ടാകുമെന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്.

1

സാമ്പത്തികം, സന്തോഷം, മികച്ച ജീവിതം എന്നിവയെ ശുക്രന്റെ സംക്രമണം സ്വാധീനിക്കും. എന്നാൽ, പ്രധാനമായും മൂന്ന് രാശിയിൽ ഉൾപ്പെട്ടവരുടെ ജീവിതത്തെയാണ് കൂടുതലായും ശുക്രൻ സ്വാധീനിക്കുന്നത്. ഇവരുടെ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാകും. പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറം ജീവിതത്തിൽ പുരോഗതിയും ധന സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ശുക്രന്റെ ഈ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുന്നതെന്ന് നോക്കാം.

2

മേടം: ഇടവം രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം മേടം രാശിക്കാർക്ക് അനുകൂലമായ കാലയളവായാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. മേട രാശിക്കാർ ചെയ്യുന്ന എല്ലാ പ്രവർത്തികളും നല്ലതായി തന്നെ ഭവിക്കും. അവരുടെ ജീവിതത്തിൽ നല്ല നേട്ടങ്ങൾ കൊണ്ടുവരും. സ്വന്തം കരിയറിൽ പുരോഗതി ഉണ്ടാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളാണ് മേടരാശിക്കാർ എങ്കിൽ അവരുടെ ജീവിതത്തിലും ഈ കാലയളവ് നേട്ടമുണ്ടാകും.

3

ചുരുക്കിപ്പറഞ്ഞാൽ ലാഭം ഉണ്ടാകും എന്നതാണ് സാരം. ബിസിനസ് വിപുലീകരിക്കുന്നതിന് നിങ്ങൾ വിവിധ രീതിയിലുള്ള നിക്ഷേപം നടത്തും. എന്തെങ്കിലും കാരണത്താൽ മുടങ്ങിക്കിടക്കുന്ന പണം നിങ്ങളുടെ കൈകളിൽ എത്തിച്ചേരും. പ്രണയിക്കുന്ന വ്യക്തികളാണ് നിങ്ങളെങ്കിൽ ശുക്രന്റെ സംക്രമ കാലം ഏറെ നല്ലതായി തന്നെ ഭവിക്കും. വിവാഹ ജീവിതത്തിലും അനുകൂലമായ സാധ്യതകളാണ് കാണുന്നത്. മേട രാശിക്കാർക്ക് ജീവിത പങ്കാളികളിൽ നിന്ന് കൂടുതൽ സ്നേഹവും പരിഗണനയും പിന്തുണയും ലഭിക്കാൻ സാധിക്കും.

4

കർക്കടകം: കർക്കടക രാശിക്കാർക്ക് ശുക്രന്റെ സംക്രമണ കാലയളവ് ഏറെ പ്രയോജനകരം എന്നാണ് പറയപ്പെടുന്നത്. ധന സ്ഥിതി നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ അപ്പുറം ഉയരും എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയായി പറയേണ്ടത്. തൊഴിൽ മേഖലകളിൽ ലാഭമുണ്ടാകും. അതായത് പ്രമോഷൻ - ഇൻക്രിമെന്റ് ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

5

വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളാണ് എങ്കിൽ നിങ്ങൾക്കും ഇത് മികച്ച സമയം. കൂടുതൽ ലാഭം ആയിരിക്കും നിങ്ങൾ ചെയ്യുന്ന പ്രവർത്തികളിൽ നിന്നും ഉണ്ടാകുക. വിവിധ സ്രോതസ്സുകളിൽ നിന്ന് കർക്കടക രാശിക്കാരെ തേടി പണം എത്തും. ഇതിലൂടെ ധന സ്ഥിതി ഉയരാൻ കഴിയും. ജീവിതത്തിൽ സന്തോഷങ്ങൾ മാത്രം ഉണ്ടാകും. സൗകര്യങ്ങൾ വർധിക്കും. നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളുടെ ഭാഗത്തു നിന്നും സ്നേഹവും പിന്തുണയും ലഭിക്കും.

6

ചിങ്ങം: ചിങ്ങരാശിക്കാരെ സംബന്ധിച്ച് ശുക്രന്റെ ഈ സംക്രമ കാലയളവ് തൊഴിൽ മേഖലകളിൽ വലിയ നേട്ടം ഉണ്ടാകാൻ കാരണമാകും. ജോലി അന്വേഷിച്ച് നടക്കുന്ന വ്യക്തികളാണ് നിങ്ങളെങ്കിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ഈ കാലയളവ് പുതിയ ജോലി ലഭിക്കാനിടയാകും. തൊഴിലിടത്തിൽ നിന്നും വളരെക്കാലമായി ട്രാൻസ്ഫർ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഈ ആഗ്രഹം നടക്കും. ഇതിനു പുറമേ ജോലിയിൽ സ്ഥാനക്കയറ്റവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Recommended Video

cmsvideo
    പിസി ജോര്‍ജ് സരിത ഫോണ്‍ സംഭാഷണം പുറത്ത് | OneIndia
    7

    ചെയ്യുന്ന എല്ലാ പ്രവർത്തികളിലും ഭാഗ്യത്തിന്റെ ഒരു പിന്തുണ ഉണ്ടാകും. കഠിനാധ്വാനം കൂടുതൽ ചെയ്യുന്നത് നല്ലതാണ്. അതായത് കഠിനാധ്വാനത്തിൽ ഫലം വലിയ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരും. വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും ഈ കാലയളവ് നല്ലതാണ്. നിങ്ങളുടെ സാമ്പത്തിക ശക്തമാകും. കുടുംബത്തിലെ മുതിർന്ന വ്യക്തികളിൽ നിന്നും സഹായം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത് വ്യക്തി ജീവിതത്തിൽ കൂടുതൽ സുരക്ഷിതവും സഹായവും ഗുണകരവും ആകും. പങ്കാളിത്ത പ്രവർത്തനങ്ങളും നന്നായി നടക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+