ശുക്രന്‍ കര്‍ക്കിടക രാശിയിൽ! രണ്ട് ദിവസം കഴിഞ്ഞാല്‍ ഈ രാശിക്കാരെ തേടിയെത്തും കൈനിറയെ പണവും ജോലിയും
ജ്യോതിഷ പ്രകാരം ഏതെങ്കിലും ഒരു അവസരത്തിൽ ഒരു ഗ്രഹം അതിന്റെ സ്ഥാനം മാറുമ്പോള്‍ അതിന്റെ സ്വാധീനം 12 രാശിക്കാരുടേയും ജീവിതത്തില്‍ പ്രകടമായി തന്നെ കാണും. ആഗസ്റ്റ് മാസം ആരംഭിച്ചിരിക്കുകയാണ് , ഈ മാസം 4 വലിയ ഗ്രഹങ്ങള്‍ സംക്രമിക്കും. ആഗസ്റ്റ് ഏഴിന് ശുക്രന്‍ കര്‍ക്കടക രാശിയില്‍ പ്രവേശിക്കും. ശുക്രന്‍ ജാതകന് തേജസ്സും ഐശ്വര്യവും നല്‍കും. അങ്ങനെയൊരു സാഹചര്യത്തില്‍ ഈ സംക്രമത്തിന്റെ ശുഭഫലം 3 രാശികളില്‍ വളരെ വിശേഷപ്പെട്ടതായിരിക്കും. അവ ഏതാണെന്ന് നോക്കാം...
കന്നി (Virgo): ജ്യോതിഷ പ്രകാരം ശുക്രന്റെ സംക്രമണം കന്നി രാശിക്കാര്‍ക്ക് നല്ല ദിവസങ്ങള്‍ കൊണ്ടുവരും. അതായത് ഈ രാശിയില്‍ ശുക്രന്‍ പതിനൊന്നാം ഭാവത്തിൽ ആണ് സഞ്ചരിക്കുന്നത്. ഇതിലൂടെ ഈ രാശിയിൽ ഉള്ള ആളുകൾക്ക് വരുമാനം വര്‍ധിക്കാനുള്ള സാധ്യത വര്‍ദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാവും.

മാധ്യമങ്ങള്‍, സിനിമ, ബാങ്കിംഗ് അല്ലെങ്കില്‍ ഫാഷന്‍ ഡിസൈനിംഗ് എന്നിവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശുക്രന്റെ സംക്രമ സമയത്ത് ഇവര്‍ക്ക് ബിസിനസ്സിലും കരിയറിലും ആശാവഹമായ വിജയം കൈവരിക്കാന്‍ കഴിയും. ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയും ലഭിക്കും. മരതകം, ഓപ്പല്‍ രത്‌നങ്ങള്‍ ധരിക്കുന്നത് ഭാഗ്യം നല്‍കും.

തുലാം : ശുക്രന്‍ ഈ രാശിയുടെ പത്താം ഭാവത്തിൽ കൂടിയാണു സഞ്ചരിക്കുന്നത്. ഇത് ബിസിനസിന്റെയും ജോലിയുടെയും ഭവനമാണ്. ഈ സമയത്ത് ഒരു പുതിയ ജോലി ഓഫറും വരാൻ സാധ്യതയുണ്ട്.

ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. പുതിയ ബിസിനസ്സ് ബന്ധങ്ങള്‍ ഉണ്ടാക്കാൻ സാധിക്കും, അത് നല്ല ലാഭം നല്‍കും. മുതിര്‍ന്നവരുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും. മരതകം ധരിക്കുന്നത് ഈ രാശിക്കാര്‍ക്ക് നല്ലതാണ്. തുലാം രാശിയുടെ അധിപന്‍ ശുക്രനായതിനാല്‍ ഇവര്‍ക്ക് ഈ സംക്രമണത്തില്‍ പ്രത്യേക നേട്ടങ്ങള്‍ ഉണ്ടാവും..

ചിങ്ങം ചിങ്ങം രാശിയുടെ രണ്ടാം ഭാവത്തിൽ ആണ് ശുക്രന്‍ സംക്രമിക്കാന്‍ പോകുന്നത്. ഇത് സമ്പത്തിന്റെയും സംസാരത്തിന്റെയും ഭവനമായി കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍ ഇവര്‍ക്ക് പല മാധ്യമങ്ങളിലൂടെയും പണം സമ്പാദിക്കാന്‍ കഴിയും. പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യതയുണ്ട്. ബിസിനസ്സില്‍ ഒരു സുപ്രധാന ഇടപാടിന് അന്തിമരൂപം ലഭിക്കും അത് ഭാവിയില്‍ നല്ല നേട്ടങ്ങളുണ്ടാക്കും. പങ്കാളിത്ത ജോലികള്‍ വഴി ലാഭം ഉണ്ടാകും. അഭിഭാഷകര്‍, മാര്‍ക്കറ്റിംഗ് തൊഴിലാളികള്‍, അധ്യാപകരുമായി ബന്ധപ്പെട്ടവര്‍ എന്നിവര്‍ക്ക് വളരെ നല്ല കാലമാണ് വരാൻ പോവുന്നത്.












Click it and Unblock the Notifications