ആ വലിയ മാറ്റത്തിന് ഒരുങ്ങി നിന്നോളൂ; ശുക്രന്‍ നിങ്ങളുടെ കൂടെയാണ്: ഈ രാശിക്കാര്‍ക്ക് സൗഭാഗ്യ പെരുമഴ
ജ്യോതിഷ ശാസ്ത്രത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റത്തെ ആകാക്ഷയോടെ നോക്കിക്കാണുന്നത്. എല്ലാ രാശിക്കരാരിലും ഗ്രഹങ്ങളുടെ ജീവിതത്തിലും ഇത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഈ വരുന്ന ഡിസംബര്‍ മാസത്തില്‍ ശുക്രന്‍ രണ്ട് തവണയാണ് സംക്രമണം നടത്തുന്നത്. പൊതുവെ ശുക്രനെ സന്തോഷം, സമ്പത്ത്, തേജസ്, ഐശ്വര്യം, ആനന്ദം എന്നിവയുടെ പ്രധാന ഘടകമായിട്ടാണ് കണക്കാക്കുന്നത്.

ഡിസംബര്‍ അഞ്ചിനാണ് ശുക്രന്‍ ധനു രാശിയിലേക്ക് പ്രവേശിക്കുന്നത്. ഇതിന്റെ പ്രഭാവം ഏതൊക്കെ രാശിക്കാര്‍ക്കാണ് ബാധിക്കുകയെന്ന് പരിശോധിക്കാം. എല്ലാ രാശിക്കാരിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്.

കുംഭം
കുംഭം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂലമായ സമയമാണ്. ഗുണകരമായ ഒട്ടേറെ കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കും. ശുക്രന്റെ ദര്‍ശനം അഞ്ചാം ഭാവത്തിലാണ് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ മുടങ്ങിക്കിടന്ന ഒട്ടേറെ ജോലികള്‍ പൂര്‍ത്തിയാക്കും. എല്ലാ കാര്യത്തിലും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകും.

ധനു രാശിയില്‍ ശുക്രന്‍ സംക്രമിക്കുമ്പോള്‍ ധന ലാഭത്തിന് വളരെയധികം സാധ്യതകളാണ്. ബിസ്‌നസ് കാര്യങ്ങളിലും അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കും. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ മാധുര്യമുണ്ടാകും. എല്ലാ പ്രശ്‌നങ്ങളും സംസാരിച്ച് പരിഹാരം കണ്ടെത്തും.

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ രണ്ടാം ഭാവത്തിലാണ് ശുക്രന്‍ സംക്രമിക്കുന്നത്. സമ്പത്തിന്റെ കാലമായിട്ടാണ് ഈ സമയത്തെ വൃശ്ചികം രാശിക്കാര്‍ കണക്കാക്കുന്നത്. വൃശ്ചികം രാശിക്കാര്‍ക്ക് വിദേശ യാത്ര നടക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ബിസ്‌നസ് ശക്തിപ്പെടാനുള്ള അവസരങ്ങല്‍ വന്നുചേരും. ഒരുപാട് ലാഭം പ്രതീക്ഷിക്കാം,

നിങ്ങളുടെ സംസാരം മാധുര്യമുള്ളതായിരിക്കും. അത് ഒരുപാട് കാര്യങ്ങളില്‍ ഗുണം ചെയ്യും. നിങ്ങള്‍ പടുത്തുയര്‍ത്തിയ ബിസ്‌നസ് ശക്തിപ്പെടും. നിങ്ങളുടെ സംസാരമാണ് പ്രധാന ഘടകം. അത് നിങ്ങളിലേക്ക് ആളുകളെ എത്തിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാരുടെ അഞ്ചാം ഭാവത്തിലാണ് ശുക്രന്‍ സംക്രമിക്കുന്നത്. ഈ സമയത്ത് ശുക്രന്റെ ഭാവം ഗുണകരമായ ഗൃഹത്തിലായിരിക്കും. അതുകൊണ്ട് തന്നെ ഈ സമയത്ത് സ്ത്രീകള്‍ക്ക് ഒരുപാട് സൗഭാഗ്യങ്ങള്‍ വന്നുചേരും. പ്രതീക്ഷിക്കാത്ത ജോലി നിങ്ങളെ തേടിയെത്തും. വലിയ കമ്പനികളില്‍ നിന്നും ഓഫറുകള്‍ നിങ്ങളെ തേടിയെത്തും.

മാധ്യമം, ഫാഷന്‍, ഗ്ലാമര്‍ വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. ജോലി സമയത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം എല്ലാ കാര്യത്തിലും ലഭിക്കാം. ചുരുക്കി പറഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്.

മേടം
ജ്യോതിഷ പ്രകാരം മേടം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ഈ രാശിക്കാര്‍ക്ക് ഈ സമയത്ത് ഭാഗ്യത്തിന്റെ പൂര്‍ണപിന്തുണ ലഭിക്കും. ആത്മീയതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. എന്തെങ്കിലും പുതിയ ജോലി ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് ഏറ്റവും നല്ല സമയം. ഇതോടൊപ്പം ധനലാഭത്തിനുള്ള എല്ലാ സാധ്യതയും നിങ്ങള്‍ക്കുണ്ടാകും.












Click it and Unblock the Notifications