ഏത് കാര്യവും ശുഭകരമാവും, സമ്പത്തും സമൃദ്ധിയും നിറഞ്ഞ് നില്‍ക്കും, ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
ജ്യോതിഷപ്രകാരം സൂര്യന്‍ എല്ലാ ഗ്രഹങ്ങളുടെയും രാജാവായിട്ടാണ് കണക്കാക്കപ്പെടുന്നത്. രാശിമാറ്റങ്ങള്‍ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കാം. ഇത് ചിലപ്പോള്‍ നല്ലതായും ദോഷകരമായുമെല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കാം. ജ്യോതിഷമനുസരിച്ച് സൂര്യന്റെ സംക്രമണം മാസത്തില്‍ ഒരിക്കല്‍ സംഭവിക്കുമെന്നാണ്.
അതുപോലെ ഈ മാസം സൂര്യന്റെ സംക്രമണം ഡിസംബര്‍ ഒന്നിന് ആരംഭിച്ച് കഴിഞ്ഞു. സൂര്യന്‍ വൃശ്ചികം രാശിയില്‍ നിന്ന് ധനു രാശിയിലേക്കാണ് പ്രവേശിച്ചത്. ഇത് ചില രാശി ചിഹ്നങ്ങളെ ബാധിക്കും. അത് നല്ല കാലമായിരിക്കും അവരില്‍ ഉണ്ടാക്കുക. ആരൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

മേടം: സൂര്യന്റെ സംക്രമണം മേടം രാശിക്കാരില്‍ സമൃദ്ധിയുടെ നാളുകള്‍ കൊണ്ടുവരും. ഏറ്റവും പ്രയോജനകരമായ നാളുകളാണ് ഇവര്‍ക്ക് വരാനുള്ളത്. ജോലി സ്ഥലത്ത് ഇത്രയും കാലം നിങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അതെല്ലാം അവസാനിക്കും. എല്ലായിടത്ത് നിന്നും നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. പിതാവ്, ഗുരുത എന്നിവരില്‍ നിന്നെല്ലാം അനുഗ്രഹങ്ങളും പിന്തുണയുമുണ്ടാവും.
മതപരമായ കാര്യങ്ങളില്‍ താല്‍പര്യങ്ങളുണ്ടാവും. കുടുംബത്തിലെ സന്തോഷവും സമാധാനവുമെല്ലാം വര്‍ധിക്കും. അങ്ങനെ എല്ലാം കൊണ്ടും സന്തോഷം നിറഞ്ഞ കാലയളവായിരിക്കും ഈ രാശിക്കാര്‍ക്കുണ്ടാവുക. കുടുംബത്തിലും ദാമ്പത്യത്തിലുമെല്ലാം ഈ രാശിക്കാര്‍ക്ക് ഒരുപാട് സന്തോഷം ലഭിക്കുന്ന കാര്യങ്ങളുണ്ടാവും.
തുലാം: ഈ രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. നല്ല കാര്യങ്ങള്‍ മാത്രം ജീവിതത്തില്‍ സംഭവിക്കും. എന്ത് കാര്യത്തിലും വലിയ ആത്മവിശ്വാസം നിങ്ങള്‍ക്ക് ലഭിക്കും. ജോലിയില്‍ പൂര്‍ണ ശ്രദ്ധ നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ചെയ്യുന്ന ജോലിക്ക് സഹപ്രവര്‍ത്തകരില്‍ നിന്നടക്കം വലിയ പ്രശംസ ലഭിക്കും.
കേസുകള്‍ കോടതിയുമായി ബന്ധപ്പെട്ട് ഉണ്ടെങ്കില്‍ അതില്‍ വിജയം കാണാന്‍ സാധിക്കും. പങ്കാളിയോടൊപ്പം സമയം ചെലവിടാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. തുലാം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ധാരാളം കാര്യങ്ങളില്‍ പുരോഗതി കൈവരിക്കാനും സാധിക്കും. സമയം നല്ലതായത് കൊണ്ട് എന്ത് കാര്യത്തിലും അനുകൂലമായ ഫലമായിരിക്കും തേടി വരിക.
മകരം: ഡിസംബര്‍ മുതല്‍ ശുഭകരമായ കാലയളവായിരിക്കും മകരം രാശിക്കാര്‍ക്ക്. ബിസിനസിലെ പ്രശ്‌നങ്ങള്‍ എല്ലാം പതിയെ ഇല്ലാതാവും. നിങ്ങളുടെ കഴിവുകള്‍ എല്ലാ പ്രശ്‌നങ്ങളെയും അതിജീവിക്കാന്‍ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഈ കാലയളവ് നന്നായിരിക്കും. മകരം രാശിക്കാരെ തേടി ശുഭവാര്‍ത്തകള്‍ എത്തിക്കൊണ്ടിരിക്കും. ഏറ്റവും നല്ല കാര്യങ്ങള്‍ മാത്രം ഈ കാലയളവില്‍ ഈ രാശിക്കാരുടെ ജീവിതത്തില്‍ സംഭവിക്കും.
നിങ്ങളെ തേടി സമൃദ്ധിയുടെ നാളുകള്‍ തന്നെയായിരിക്കും വരാന്‍ പോകുന്നത്. തൊട്ടതെല്ലാം പൊന്നാക്കാനും അവര്‍ക്ക് സാധിക്കും. രാജയോഗത്തിന് സമാനമായ കാര്യങ്ങളായിരിക്കും സംഭവിക്കുക. ആരോഗ്യവും ഇതുവഴി മെച്ചപ്പെടും.












Click it and Unblock the Notifications