Get Updates
Get notified of breaking news, exclusive insights, and must-see stories!

ധിക്കാരികള്‍, മറ്റുള്ളവരെ കേള്‍ക്കാന്‍ ശ്രമിക്കില്ല; ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ സംഭവിക്കുന്നത്

ശാഠ്യമുള്ള ഒരു വ്യക്തിയുമായി ഇടപെടുന്നത് ശരിക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. അവരെ എത്ര പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചാലും ഫലം ഉണ്ടാകില് ല. ഇത്തരം ആളുകള്‍ തെറ്റ് ചെയ്താലും അവരുടെ നിലപാടില്‍ നിന്ന് വ്യതിചലിക്കില്ല എന്നതാണ് മറ്റൊരു പ്രത്യേകത . അത്തരക്കാരെ സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ് , കാരണം അവരുമായി തര്‍ക്കിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. അതിനാല്‍, വളരെ ശാഠ്യമുള്ള രാശികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം . .

 മേടം

മേടം

വളരെ കഠിനമായ മനസിന് ഉടമകളായിരിക്കും മേടം രാശിക്കാര്‍. ഇവര്‍ക്ക് എല്ലാ കാര്യത്തിലും ആവേശവും എടുത്തുചാട്ടവും കൂടുതലായിരിക്കും. ആര് പറഞ്ഞാലും കേള്‍ക്കാത്ത പ്രകൃതക്കാരായിരിക്കും. ഒരു കാര്യത്തില്‍ നിന്നും അത്ര പെട്ടൊന്നൊന്നും പിന്മാറില്ല. ദുശ്ശാഠ്യമുള്ള പെരുമാറ്റവും പരുഷമായി പെരുമാറുന്നതും അവരുടെ പ്രത്യേകതയാണ്.

ഇടവം

ഇടവം

ഇടവം രാശിക്കാരുടെ ഏത് തീരുമാനത്തെയും മറ്റുള്ളവര്‍ എത്ര ശ്രമിച്ചാലും മാറ്റാന്‍ കഴിയില്ല. വളരെ ധാര്‍ഷ്ട്യമുള്ളവരാണ്, അവര്‍ക്ക് അങ്ങനെയൊന്നും ഒരു കാര്യം വിശ്വസിക്കാന്‍ കഴിയില്ല. മിക്ക കാര്യങ്ങളില്‍ നെഗറ്റീവ് കാഴ്ചപ്പാടുകലായിരിക്കും, എന്നാല്‍ അവര്‍ക്കുള്ള ഏറ്റവും വലിയ ഗുണം, അവരുടെ ശാഠ്യമുള്ള മനോഭാവം ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കും.

കന്നി

കന്നി

ഒരു തെറ്റ് ചെയ്ത് അതിനെ മറ്റുള്ളവര്‍ ശരിയാക്കാന്‍ ശ്രമിച്ചാല്‍ ഈ രാശിക്കാര്‍ ഒരിക്കലും സമ്മതിച്ചു കൊടുക്കില്ല. സാഹചര്യങ്ങള്‍ അറിഞ്ഞിട്ടും കന്നിരാശിക്കാര്‍ അചഞ്ചലരും ശാഠ്യക്കാരും ആയിരിക്കും. അവര്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു, ആരും കന്നിരാശിക്കൊപ്പമാകാന്‍ ആഗ്രഹിക്കാത്തതിന്റെ ഒരു പ്രധാന കാരണമാണിത്.

മകരം

മകരം

തെറ്റാണ് ചെയ്തതെന്ന് മനസിലാക്കുമ്പോഴും അവസാനം വരെ അത് സമ്മതിച്ച് തരാതെ അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കും. അവര്‍ വളരെ സ്വയം ആശ്രയിക്കുന്നവരായതിനാല്‍, അവരുടെ സഹജാവബോധം മാത്രം വിശ്വസിക്കാന്‍ അവര്‍ പഠിച്ചു. അതിനാല്‍ മറ്റുള്ളവര്‍ അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ നിങ്ങളെ നിശബ്ദമായി കേള്‍ക്കും, പക്ഷേ അവരുടെ അഭിപ്രായങ്ങള്‍ മാത്രം അവതരിപ്പിക്കുകയാണ് ഈ സമയത്ത് ചെയ്യുക. തികച്ചും ധാര്‍ഷ്ട്യമുള്ളവരായിരിക്കും, അവര്‍ ചെയ്യുന്നത് എല്ലായ്‌പ്പോഴും മികച്ച ഓപ്ഷനാണെന്ന് അവര്‍ കരുതുന്നു. കുംഭ രാശിക്കാര്‍ ധിക്കാരികളാണ്, മറ്റുള്ളവരുടെ സ്വാധീനത്തിന് വഴങ്ങില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+