പ്രതീക്ഷിക്കാത്ത സൗഭാഗ്യം വന്നാല്‍ ആരാണ് സന്തോഷിക്കാത്തത്, ഇതാണ് ബെസ്റ്റ് ടൈം, ഈ രാശിക്കാരാണോ
ജ്യോതിഷ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഗ്രഹങ്ങളുടെ മാറ്റത്തെ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ സ്ഥാനം മാറിക്കൊണ്ടേയിരിക്കും. ഇത് ഓരോ രാശിക്കാരിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കും. ചിലര്‍ക്ക് മോശം കാര്യങ്ങളാണെങ്കില്‍ മറ്റ് ചിലര്‍ക്ക് ഗുണവും സന്തോഷവും കൊണ്ടുതരുന്നു.

ഇനി അടുത്ത് നടക്കാന്‍ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട രാശിമാറ്റം ശുക്രനും സൂര്യനും തമ്മിലുള്ളതാണ്. ഈ വരുന്ന ഒക്ടോബര്‍ 18ന് ശുക്രനും സൂര്യനും തുലാം രാശിയില്‍ സംക്രമിക്കാന്‍ പോകുകയാണ്. ഈ രാശിമാറ്റം ചില രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ക്ക് കാരണമാകും. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം...

ധനു
ധനുരാശിക്കാര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണിത്. തൊഴില്‍ മേഖലയിലും ബിസ്‌നസിലും നിങ്ങള്‍ക്ക് വിജയമുണ്ടാകും. പ്രതീക്ഷിക്കാത്തത്ര നേട്ടം നിങ്ങളില്‍ വന്നുചേരും. ധനലാഭം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ കാലങ്ങളായി നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ സാധിക്കും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും നല്ല കാലമാണ്.

കന്നി
കന്നി രാശിക്കാര്‍ക്കും ഇത് മികച്ച സമയമാണ്. ധനലാഭം വന്നുചേരും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. പ്രതീക്ഷിക്കാത്ത സന്തോഷങ്ങള്‍ നിങ്ങളെ തേടിയെത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വന്നുചേരും. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്.

തുലാം
തുലാം രാശിക്കാരെ സംബന്ധിച്ച് ശുക്രന്‍ സംക്രമിക്കുന്നത് വലിയ നേട്ടങ്ങളുടെ കാലമാണെന്ന് വേണമെങ്കില്‍ പറയാം. ഈ സമയത്ത് ചിലര്‍ക്ക് മാളവ്യ യോഗത്തിന് വഴി തെളിയും. ഈ സമയത്ത് ചിലര്‍ക്ക് നീച ഭംഗ രാജയോഗത്തിന് കാരണമാകും.

അതേസമയം, ഈ സമയത്ത് ഈ മൂന്ന് രാശിക്കാര്‍ക്കും പൊതുവായി സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്. ഈ മൂന്ന് രാശിക്കാരും പണ്ഡിതരും ആത്മീയതയില്‍ അഗാധമായ വിശ്വാസമുള്ളവരായിരിക്കും. ഏറ്റവും പ്രയാസമേറിയ പ്രശ്‌നങ്ങള്‍ക്ക് പോലും അവര്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും.

കുടുംബത്തെ എന്തുവില കൊടുത്തും സ്‌നേഹിക്കുന്നവരാണ് ഇവര്‍. അവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരു മനസ് ഇവര്‍ക്കുണ്ടാകും. ഈ മൂന്ന് രാശിക്കാരിലും കാണുന്ന ചില പൊതുവായ കാര്യങ്ങളാണിത്.












Click it and Unblock the Notifications