സൂര്യന്റെ രാശിമാറ്റം അടിപൊളിയാക്കും; നിങ്ങളുടെ സൗഭാഗ്യ ദിവസങ്ങള്‍, ഈ ഭാഗ്യരാശിക്കാരാണോ നിങ്ങള്‍
ജ്യോതിഷത്തില്‍ സൂര്യന്‍ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ സൂര്യന്റെ രാശിമാറ്റങ്ങള്‍ ജ്യോതിഷത്തില്‍ വലിയ പ്രധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. എല്ലാ മാസവും സൂര്യന്‍ രാശിചക്രം മാറുന്നുണ്ട്. രാശിപരിവര്‍ത്തനം അല്ലെങ്കില്‍ രാശിമാറ്റം എന്നാണ് ഇതിനെ വിളിക്കുന്നത്.

സൂര്യന്റെ ഈ രാശിമാറ്റം 12 ഓളം രാശിക്കാരിലും സ്വാധീനം ചെലുത്തുന്നുണ്ട്. ചിലര്‍ക്ക് മോശം സമയം സൃഷ്ടിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് നല്ല സമയമായിരിക്കും. ഈ വരുന്ന നംവബര്‍ മാസത്തില്‍ സൂര്യന്‍ വൃശ്ചിക രാശിയിലേക്ക് പ്രവേശിക്കുകയാണ്. നവംബര്‍ 16ന് വൈകുന്നേരം 6.58ന് ആണ് സൂര്യന്‍ വൃശ്ചിക രാശിയില്‍ പ്രവേശിക്കുന്നത്. ആ സമയത്ത് ഏതൊക്കെ രാശിക്കാര്‍ക്കാണ് നല്ല സമയമെന്ന് പരിശോധിക്കാം...

ഈ സമയത്ത് ചില രാശിക്കാര്‍ക്കാണ് ലക്ഷമി ദേവിയുടെ അനുഗ്രഹമാണ് ലഭിക്കുക. സാമ്പത്തികമായി ഒട്ടേറെ സൗഭാഗ്യങ്ങളാണ് ഈ രാശിക്കാരെ തേടിയെത്തുന്നത്.

മേടം
മേടം രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ഗവേഷണ വിദ്യാഭ്യാസ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. അവര്‍ ഈ സമയത്ത് മേടം രാശിക്കാര്‍ക്ക് പുരോഗതി കൈവരിക്കും. എന്നാല്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇവര്‍ നേരിട്ടേക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഏറ്റവും നല്ല സമയമാണ്. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ഈ സമയത്ത് ഏറ്റവും അനുകൂലമാണ്. പുതിയ അവസരങ്ങള്‍ അവരെ തേടിയെത്തും. എന്നാല്‍ ബന്ധങ്ങളില്‍ ഉയര്‍ച്ച താഴ്ചയുണ്ടാകാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. ആരോഗ്യം ഈ സമയത്ത് എല്ലാവരും ശ്രദ്ധിക്കണം.

മിഥുനം
വിദ്യാഭ്യാസ മേഖലയിലുള്ളവരായ മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം ഉറപ്പാണ്. ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള അവസരം വന്നുചേരും.

മകരം
മകരം രാശിക്കാര്‍ക്ക് ഈ സമയത്ത് സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകും. തൊഴില്‍ ബിസ്‌നസ് മേഖലയിലുള്ളവര്‍ക്ക് നേട്ടങ്ങളുടെ സമയമാണ്. ഈ രാശിക്കാരുടെ വ്യക്തി ജീവിതത്തില്‍ നേട്ടങ്ങളുടെ സമയമാണ്. ആരോഗ്യപരമായും നല്ല സമയമാണ്.

വൃശ്ചികം
ഈ രാശിക്കാര്‍ക്ക് ഏറ്റവും അനുകൂലസമയമാണ്. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ലാഭം വര്‍ദ്ധിക്കും. സാമ്പത്തികമായി നേട്ടങ്ങളുടെ സമയമാണ്. പ്രിയജനങ്ങളില്‍ നിന്ന് ആദരവും ബഹുമാനവും വര്‍ദ്ധിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കുന്ന സമയമാണിത്. വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലാഭം ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് നേട്ടങ്ങളുടെ സമയമാണ്. ജോലി ചെയ്യുന്ന സ്ഥലത്ത് നിങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാനം വര്‍ദ്ധിക്കും.












Click it and Unblock the Notifications