5 നാൾ കാത്തിരിക്കാം:ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും;പണം പല വഴി ! പ്രണയം പൂവണിയും!
Astrology: ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം, സൂര്യ ഗ്രഹണത്തിന് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വ്യത്യസ്തമായ പ്രാധാന്യം ഉണ്ട്. ഗ്രഹങ്ങളുടെ രാജാവായാണ് സൂര്യനെ പറയപ്പെടുന്നത്.
സൂര്യൻ ഓരോ മാസവും രാശി മാറുന്നു. സൂര്യന്റെ ഈ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കുന്നതാണ്. ഈ മാസം 15 - ന് സൂര്യൻ വീണ്ടും രാശി മാറുകയാണ്.
സൂര്യൻ പിതാവ്, വിജയം, സർക്കാർ ജോലി, രാഷ്ട്രീയം, ആരോഗ്യം, ബഹുമാനം, ആത്മവിശ്വാസം തുടങ്ങിയവയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. ചില രാശിക്കാരുടെ ജാതകത്തിൽ സൂര്യൻ ശക്തൻ ആണെങ്കിൽ ആ വ്യക്തിക്ക് തന്റെ കരിയറിലെ ധാരാളം നേട്ടങ്ങൾ ഉണ്ടാകും.

ഒരുപാട് ഭാഗ്യം ഇക്കൂട്ടരെ തേടിയെത്തും. ആരോഗ്യം നല്ലതായിരിക്കും. ഒരുപാട് പ്രശസ്തികൾക്ക് ഈ രാശിക്കാർ വിധേയകരാകും. മുതിർന്നവരിൽ നിന്നും മാതാപിതാക്കളിൽ നിന്നും അനുഗ്രഹം ഉണ്ടാകും. സൂര്യൻ ജാതകത്തിൽ ശക്തൻ ആണെങ്കിൽ പല രീതിയിലുള്ള സൗഭാഗ്യങ്ങൾ വന്നെത്തും. ഇക്കൂട്ടർ ആരെയും ഭയക്കാത്തവർ ആയിരിക്കും. നേതൃ നിരയിൽ ഉന്നതർ ആയിരിക്കും.

ഈ വരുന്ന ജൂൺ 15 - ന് സൂര്യൻ മിഥുനം രാശിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. നിലവിൽ സൂര്യഗ്രഹം ഇടവം രാശിയിൽ ആണ്. സൂര്യന്റെ ഈ സംക്രമണം പ്രധാനമായും മൂന്ന് രാശിക്കാർക്കാണ് ഏറെ ഗുണം ചെയ്യുന്നത്. ജീവിതത്തിലുടനീളം ഭാഗ്യം തേടിയെത്തും. സാമ്പത്തിക സ്ഥിതി, സമാധാനം എന്നിവയിലും നിങ്ങൾ പ്രതീക്ഷിക്കുന്നതിനും അപ്പുറം നേട്ടങ്ങളുണ്ടാകും. ഏതൊക്കെ രാശിക്കാരാണ് ഇതിൽ ഉൾപ്പെടുന്നത്.? നോക്കാം.

കർക്കടകം: കർക്കടക രാശിക്കാരെ സംബന്ധിച്ച് സൂര്യൻ മിഥുന രാശിയിലേക്ക് പ്രവേശിക്കുന്നത് വലിയ നേട്ടങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്ന് ജ്യോതിഷം പറയുന്നു. കർക്കടക രാശിക്കാർക്ക് വിദേശ യാത്രകൾ പോകാനുള്ള സാധ്യതയും കാണുന്നു. കോടതി കാര്യങ്ങൾ പരിഹരിക്കപ്പെടുകയും എടുക്കുന്ന തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമായി വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. നിങ്ങളുടെ തൊഴിൽ മേഖലകളിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

കൂടുതൽ പണം കർക്കടക രാശിക്കാരുടെ കൈകളിൽ എത്തിച്ചേരും. അതിനാൽ തന്നെ, സാമ്പത്തിക സ്ഥിതി ശക്തമാകും. പക്ഷേ ഈ കാലയളവിൽ കർക്കടക രാശിക്കാർ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്.
ചിങ്ങം : സൂര്യൻ മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്നത് ഈ രാശിക്കാരുടെ ധന സ്ഥിതിയെ ബാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ധന ലാഭമാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. നിങ്ങൾക്ക് പല സ്രോതസ്സുകളിൽ നിന്നും പണം ലഭിക്കും.

ഈ കാരണത്താൽ തന്നെ ജീവിതത്തിൽ ഉണ്ടാകുന്ന വരുമാനത്തിൽ വലിയ വർധനവ് പ്രകടമാകും. പ്രതീക്ഷിക്കാത്ത രീതിയിൽ സാമ്പത്തിക സ്ഥിതി ഉയരും എന്ന് സാരം. ഇക്കൂട്ടർക്ക് ആദരവും ബഹുമാനവും വർധിക്കും. തൊഴിൽ മേഖലകളിൽ പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. പ്രണയ ജീവിതം അനുകൂലമായിത്തീരും. മറ്റെന്തെങ്കിലും കാരണത്താൽ വേർപിരിയുകയോ പിണങ്ങി ഇരിക്കുകയോ ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ പിടിവാശിയും മറ്റ് പ്രശ്നങ്ങളും ഒഴിവാക്കാനുള്ള സാധ്യതയുണ്ട്.

കന്നി: സ്വന്തം കരിയറിൽ വളരെയധികം നേട്ടങ്ങൾ കൊണ്ടുവരാൻ ഈ കാലയളവ് നല്ലതാണെന്ന് ജ്യോതിഷം പറയുന്നു. മിഥുനം രാശിയിലേക്ക് സൂര്യ ഗ്രഹം പ്രവേശിക്കുന്നത് കന്നി രാശിക്കാരുടെ തൊഴിൽ മേഖലകളിൽ വിജയം കൈവരിക്കാൻ കാരണമാകും. പ്രതീക്ഷിക്കാത്ത നിലയിൽ ജീവിത പുരോഗതി ഉണ്ടാകും. കരിയറിലും തൊഴിൽ മേഖലകളിലും നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തും.

മറ്റ് വ്യക്തികളിൽ നിന്നും പ്രശംസ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ഥാനക്കയറ്റത്തിനുള്ള സമയമായും ഇതിനെ കാണപ്പെടുന്നത്. ജോലി അന്വേഷിച്ച് നടക്കുന്ന വ്യക്തികൾ ആണെങ്കിൽ ഭയപ്പെടേണ്ട ആവശ്യമില്ല. പുതിയ ജോലികൾ നിങ്ങളെ തേടി വരാം. ഈ കാലയളവിൽ നല്ല പ്രവർത്തികൾ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ ഗുണകരമായി ഭവിക്കും.












Click it and Unblock the Notifications