കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതൽ സമയം പങ്കാളിയോടൊപ്പം ചെലവഴിക്കും;വരുമാനം വർധിക്കും;സൂര്യ കൃപ വേണം; 5 രാശിക്കാർക്ക് ലക്കാണ് !

  • By Desk
Google Oneindia Malayalam News

Astrology: ഒരു മനുഷ്യന്റെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് ജോതിഷം. ഇതിൽ പല ഗ്രഹങ്ങൾക്കും ഏറെ സ്വാധീനമുണ്ട്. നിങ്ങളുടെ നല്ല ജീവിതത്തിനും ഭാഗ്യത്തിനും സമ്പത്തിനും എല്ലാം ജ്യോതിഷം പ്രധാന പങ്കുവഹിക്കുന്നു.

ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം, സൂര്യന് ഇതിൽ പ്രത്യേക സ്ഥാനമാണ് ഉള്ളത്. സൂര്യന്റെ അനുഗ്രഹം പല രാശിയിൽ ഉൾപ്പെട്ടവർക്കും ഗുണകരമായി തീരും. അവരുടെ സമ്പാദ്യം വർധിക്കും.

സമാധാനം ജീവിതത്തിൽ കിട്ടും. ചെയ്യുന്ന പ്രവർത്തികളിൽ എല്ലാം മികച്ച ഫലപ്രാപ്തി നേടും. ഇവയെല്ലാം നിങ്ങളുടെ നിത്യ ജീവിതത്തിൽ സംഭവിക്കണമെങ്കിൽ സൂര്യന്റെ കൃപ അനിവാര്യമാണ്.

1

അതായത്, നിങ്ങളുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന ഗ്രഹങ്ങളിൽ ഒന്നാണ് സൂര്യൻ എന്ന് സാരം. മെയ് 15 മുതൽ സൂര്യദേവൻ ഇടവം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു. ചില രാശിക്കാർക്കാണ് ഇടവം രാശിയിൽ നിലനിൽക്കുന്ന സൂര്യന്റെ കൃപ ജീവിതത്തിൽ ലഭിക്കുന്നത്. അടുത്തമാസം ജൂൺ 14 വരെയാണ് സൂര്യദേവൻ ഇടവം രാശിയിൽ തുടരുക. ഈ കാലയളവ് ചില രാശിയിൽ ഉൾപ്പെട്ടവരെ സംബന്ധിച്ച് ഏറെ ഗുണങ്ങൾ ഉണ്ടാകും.

ഇത് നിങ്ങളുടെ പ്രണയദിനം! പുതിയ അവസരങ്ങൾ,നേട്ടങ്ങൾ..; ഈ തീയതികളിൽ ജനിച്ചവർ ആണോ നിങ്ങൾ?ഇത് നിങ്ങളുടെ പ്രണയദിനം! പുതിയ അവസരങ്ങൾ,നേട്ടങ്ങൾ..; ഈ തീയതികളിൽ ജനിച്ചവർ ആണോ നിങ്ങൾ?

2

ഏതൊക്കെ രാശിയിൽ ഉൾപ്പെട്ടവർക്കാണ് സൂര്യന്റെ സ്വാധീനം ലഭിക്കുക എന്നും അനുഗ്രഹം ഉണ്ടാവുകയെന്നും നോക്കാം.

മിഥുനം : ഇടവം രാശിയിൽ സൂര്യൻ തുടരുന്നത് മിഥുനം രാശിക്കാർക്ക് നല്ല ഫലങ്ങൾ കിട്ടാൻ ഇടയാക്കുമെന്ന് ജ്യേതിഷം പറയുന്നു. ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം, തൊഴിൽ മേഖലയിൽ മിഥുനം രാശിക്കാർക്ക് പുരോഗതിയുണ്ടാകും. വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങൾക്ക് നേട്ടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

3

പുതിയ ജോലി തുടങ്ങാനുള്ള അവസരവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനുള്ള മികച്ച കാലയളവായി ഇതിനെ കണക്കാക്കാം. മിഥുനം രാശിക്കാരുടെ സാമ്പത്തിക നില പ്രതീക്ഷിക്കുന്നതിൽ നിന്നും മെച്ചപ്പെടും. മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ നിങ്ങൾ പങ്കെടുക്കും. വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങൾക്ക് ഈ സമയം ഏറെ അനുകൂലമായിത്തീരും.

3

3

കർക്കടകം : കർക്കടക രാശിക്കാരുടെ സാമ്പത്തിക നില നിലവിലെ സ്ഥിതിയിൽ നിന്നും ഏറെ മെച്ചപ്പെടും. സ്ഥാന മാനങ്ങൾ വർദ്ധിക്കാനും ഇടയുണ്ട്. തൊഴിൽ മേഖലയിൽ ഇതിൽ ലാഭം കൊയ്യും. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർ ആണെങ്കിൽ മികച്ച സൗഭാഗ്യങ്ങൾ നിങ്ങളെ തേടി വരും. അതേസമയം, വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളാണ് എങ്കിൽ ഈ ആളുകൾക്കും ശുഭ ഫലങ്ങൾ ഉണ്ടാകുമെന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. ഇക്കൂട്ടരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായി തീരും. തൊഴിൽ മേഖലകളിൽ നിന്ന് അഭിനന്ദനം ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഭാര്യയെ ബഹുമാനിക്കണം! കള്ളം പറഞ്ഞാൽ, ശനി കൊണ്ടേ പോകൂ... ഇവയൊന്നും നിങ്ങൾ ചെയ്യരുത്ഭാര്യയെ ബഹുമാനിക്കണം! കള്ളം പറഞ്ഞാൽ, ശനി കൊണ്ടേ പോകൂ... ഇവയൊന്നും നിങ്ങൾ ചെയ്യരുത്

4

ചിങ്ങം : ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയാണ് ചിങ്ങ രാശിക്കാർക്ക് സൂര്യൻ ഇടവ രാശിയിൽ നിലനിൽക്കുമ്പോൾ കാണുന്നത്. ഈ രാശിയിൽ ഉൾപ്പെട്ടവർ വാഹനങ്ങൾ വാങ്ങാൻ ഉള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അതിനാൽ തന്നെ നിത്യ ജീവിതത്തിൽ ഏറെ സന്തോഷവും സമാധാനവും ലഭിക്കും. സ്ഥാന മാനങ്ങളിൽ വർധനവ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായി തീരും.

5

കൂടുതൽ സമയവും കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ചിങ്ങം രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ കൃപ നിത്യ ജീവിതത്തിൽ ഉണ്ടാകും. ഈ ഐശ്വര്യം ഈ കാലയളവിൽ മറ്റു രാശിക്കാർക്ക് ഉണ്ടാകണമെന്നില്ല.

വൃശ്ചികം : വൃശ്ചിക രാശിക്കാരുടെ വരുമാനം സൂര്യൻ ഇടവ രാശിയിൽ നിലനിൽക്കുമ്പോൾ ഉയരും എന്നാണ് പറയപ്പെടുന്നത്. ജോലിയുമായി സംബന്ധിക്കുന്ന നല്ല വാർത്തകൾ നിങ്ങളെ തേടി എത്തും. ഈ രാശിയിൽ ഉൾപ്പെട്ടവർക്ക് പണവുമായി ബന്ധപ്പെട്ട എല്ലാ ബുദ്ധിമുട്ടുകളും ഇല്ലാതാകും. കൂടുതൽ സമയം പങ്കാളിയോടൊപ്പം ചെലവഴിക്കും. ഇതിലൂടെ ഈ രാശിയിൽ ഉൾപ്പെട്ടവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കും.

7

നിങ്ങൾ വിദ്യാഭ്യാസ മേഖലയുമായി പ്രവർത്തിക്കുന്ന വ്യക്തികൾ ആണെങ്കിൽ ഈ സമയം അനുകൂലം എന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. നിക്ഷേപം എല്ലാം ഗുണം ചെയ്യും. ആരോഗ്യം കാര്യങ്ങളിൽ ഭയപ്പെടേണ്ടതില്ല. വൃശ്ചിക രാശിക്കാരുടെ ആരോഗ്യം തൃപ്തികരമെന്ന് ജ്യോതിഷം വ്യക്തമാക്കുന്നു.

7

കുംഭം : കുംഭ രാശിക്കാരെ സംബന്ധിച്ച് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്നത് ഇക്കൂട്ടരുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തീകരിക്കാൻ ഈ കാലയളവ് നല്ലതാണ്. ഇക്കൂട്ടരുടെ വരുമാനം വർദ്ധിക്കും. ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ ഈ ജോലിയെ വിലമതിക്കുക പെടും. തൊഴിൽ മേഖലയിൽ നിങ്ങൾക്ക് ബഹുമാനം ലഭിക്കും . അതിനുള്ള സാഹചര്യം വർധിക്കാനുള്ള ഇടയുണ്ട്. ചെയ്യുന്ന എല്ലാ ജോലികളിലും വിജയം കൈവരിക്കും. ജോലിക്കും ബിസിനസിനും സമയം അനുകൂലമാണെന്ന് ജ്യോതിഷത്തിൽ പറയുന്നു.

English summary
Astrology; sun transit 2022; These 5 zodiac signs person bring more luck in their life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X