കനത്ത സാമ്പത്തിക നഷ്ടങ്ങൾ! നിങ്ങൾക്ക് വാഹനാപകടങ്ങൾ ഉണ്ടായേക്കാം; സൂക്ഷിച്ചോ...ഈ നാല് രാശിക്കാർ
Astrology: സൂര്യ ദേവന് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ പ്രത്യേകം സ്ഥാനമാണുള്ളത്. ഒരാളുടെ രാശിയിൽ സൂര്യന്റെ പ്രഭാവം കുറയുന്നത് അവരുടെ ജീവിതത്തെ ഏറെ ബാധിക്കാനുള്ള കാരണമാകും.
സാമ്പത്തികം, സമാധാനം, ആരോഗ്യം, അന്തസ്സ് എന്നീ പ്രധാന ഘടകങ്ങളിൽ എല്ലാം സൂര്യന്റെ പ്രഭാവം കുറയുന്നത് ഏറെ ബാധിക്കാൻ ഇടയാകും. ഈ വരുന്ന ജൂൺ 15, അതായത് നാളെ മുതൽ സൂര്യദേവൻ രാശി മാറ്റത്തിന് വിധേയമാവുകയാണ്.
പക്ഷേ, ഈ രീതിയിൽ സൂര്യൻ രാശി മാറുന്നത് ചില രാശിക്കാരെ സംബന്ധിച്ച് അവരുടെ ജീവിതത്തിൽ ഭാഗ്യം തെളിയാൻ കാരണമാകും. മീന രാശിയിൽ നിന്ന് മിഥുനം രാശിയിലേക്കാണ് നാളെ മുതൽ സൂര്യൻ കടക്കാൻ പോകുന്നത്.

ഈ കാരണത്താൽ ചില രാശിക്കാർക്ക് ഏറെ സൗഭാഗ്യങ്ങൾ വരുകയും മറ്റു ചില രാശിക്കാർക്ക് കനത്ത നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യും. ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം, ഈ നാല് രാശിക്കാർ കൂടുതൽ ശ്രദ്ധിക്കണം. നിങ്ങളുടെ ജീവിതത്തിൽ സമ്പത്തിനും സമാധാനത്തിലും ആരോഗ്യത്തിനും തൊഴിൽ രംഗത്തും എല്ലാം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. നിങ്ങൾ ഈ നാല് രാശിയിൽ ഉൾപ്പെടുന്നവരോ? നോക്കാം...

മിഥുനം: മിഥുനം രാശിയിൽ ജനിച്ചവർ ആണോ നിങ്ങൾ ? എന്നാൽ, പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഈ കാലയളവിൽ ശ്രദ്ധയോടെ ജീവിക്കണമെന്ന് ജ്യോതിഷം വ്യക്തമാക്കുന്നു. മീനം രാശിയിൽ നിന്ന് സൂര്യൻ മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്നത്, മിഥുനം രാശിക്കാരെ സംബന്ധിച്ച് അവരുടെ ജീവിതത്തിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാകാൻ കാരണമാകും. കൂടുതൽ ദേഷ്യം ഉണ്ടാകാനുള്ള കാലയളവായും ഇതിനെ കണക്കാക്കപ്പെടുന്നു.

ഇക്കൂട്ടരുടെ കോപം സ്വയം നിയന്ത്രിക്കുക. മിഥുന രാശിക്കാരെ അലോസരപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ ചുറ്റും നടക്കാനുള്ള സാധ്യത കാണുന്നു. പല രീതിയിൽ പല വ്യക്തികളിൽ നിന്നും വാക്കുതർക്കങ്ങൾ നേരിടാം. അതിനാൽ തന്നെ, ഇത്തരം വാക്കു തർക്കങ്ങളിൽ നിന്ന് ഒഴിവാക്കാൻ ഇക്കൂട്ടർ പ്രത്യേകം ശ്രദ്ധ ചെലുത്തണം. തൊഴിൽ രംഗത്തും നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. പ്രശ്നങ്ങളിൽ പെടാതെ മുന്നോട്ടുപോയാൽ നന്ന്.

തുലാം: മീനം രാശിയിൽ നിന്ന് സൂര്യൻ മിഥുനം രാശിയിലേക്ക് പോകുന്നത് തുലാം രാശിക്കാർക്ക് ഒട്ടും ഗുണകരമല്ല. ഇക്കൂട്ടർ പെട്ടെന്ന് ദേഷ്യപ്പെടാൻ ഉള്ള സാധ്യതകൾ കാണുന്നു. ഈ ദേഷ്യം നിങ്ങളെ കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിക്കാനും സാധ്യതയുണ്ട്. കുടുംബത്തിൽ നിന്ന് പോലും സമാധാനം കെടുത്തുന്ന സംഭവങ്ങൾ ഉണ്ടായേക്കാം. ഇത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ കാലയളവിൽ കൂടുതൽ സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഉള്ള സാധ്യതയും കാണുന്നു.

കർക്കടകം: കർക്കടക രാശിക്കാർക്ക് ദോഷ ഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ, ഈ രാശിയിൽ ജനിച്ചവർ സൂര്യദേവന് പൂജ ചെയ്യുന്നത് നല്ലതാണ്. തൊഴിൽ മേഖലകളിൽ അടക്കം കർക്കടക രാശിക്കാർക്ക് വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടി വരും. ചെയ്യുന്ന പ്രവർത്തികളിലും തൊഴിൽ മേഖലയിലും കൂടുതൽ ജാഗ്രത പാലിക്കണം. നിങ്ങൾക്ക് ഈ കാലയളവ് ജീവിതത്തിൽ നിരാശയും അസംതൃപ്തിയും തരുന്നതാണ്. നിങ്ങളുടെ സഹോദരങ്ങളുമായി അസ്വാരസ്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവയ്ക്ക് വഴി കൊടുക്കാതിരിക്കുക.
Recommended Video

മീനം: മിഥുനം രാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം വിദ്യാഭ്യാസ കാര്യങ്ങളിലൂടെ തടസ്സം സൃഷ്ടിച്ചാകും മീനം രാശിക്കാർ നേരിടേണ്ടി വരിക. നിങ്ങൾക്ക് വേണ്ടപ്പെട്ട സുഹൃത്തുക്കളിൽ നിന്നും സ്വന്തം ബന്ധുക്കളിൽ നിന്നും പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വാഹന അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ കരുതലോടെ വേണം മുന്നോട്ട് പോകാൻ. തൊഴിൽ മേഖലകളിൽ കാര്യമായ പ്രശ്നങ്ങൾക്ക് ഈ കാലയളവ് കാരണമാകും. നിങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന ദേഷ്യവും സമ്മർദവും കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തണം. മീനം രാശിക്കാർ വിഷാദ രോഗികൾ ആകാനും ഈ കാലയളവിൽ സാധ്യതയുണ്ട്.












Click it and Unblock the Notifications